Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.6945 INR  1 EURO=109.4092 INR
ukmalayalampathram.com
Sun 07th Jun 2026
UK Special
  23-04-2026
ഇന്ത്യക്കാരുടെ ആതിഥ്യമര്യാദ: ബ്രിട്ടീഷ് യുവാവിന്റെ മനോഹര അനുഭവം വൈറലായി

ഇന്ത്യയിലെ ഗ്രാമങ്ങളിലെ മനുഷ്യരുടെ ആതിഥ്യമര്യാദ ലോകമെമ്പാടും പ്രശസ്തമാണ്. 'അതിഥി ദേവോ ഭവ' എന്ന ആശയം ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നവരാണ് പല ഇന്ത്യക്കാരും. പരിചയക്കാരാകണമെന്നില്ല, അന്യരെപ്പോലും വീട്ടിലേക്ക് ക്ഷണിച്ച് ആദരവോടെ സ്വീകരിക്കുന്ന മനോഹരമായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ബ്രിട്ടണില്‍ നിന്നെത്തിയ ഡങ്കന്‍ ഇവാന്‍സ് എന്ന യുവാവ്.

ഒരു ഗ്രാമത്തിലൂടെ വയലുകള്‍ക്കിടയിലൂടെ സൈക്കിള്‍ ചവിട്ടി പോകുന്നതിനിടെ, ഗ്രാമവാസിയായ ഒരാള്‍ ഇവാന്‍സിനെ തടഞ്ഞു നിര്‍ത്തി. കനത്ത ചൂടില്‍ അങ്ങനെ പോകാതെ, ഒരു ഗ്ലാസ് മോര് കുടിച്ചിട്ട് പോകാമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു. വീഡിയോയില്‍ ഇവാന്‍സ്

Full Story
  22-04-2026
ഇറാന്‍ യുദ്ധം: ബ്രിട്ടനിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു

ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബ്രിട്ടനില്‍ ഇറാന്‍ യുദ്ധം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്നു. 2027 പകുതിയോടെ രണ്ടര ലക്ഷം പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന മുന്നറിയിപ്പ് ഉയര്‍ന്നിരിക്കുകയാണ്. യുഎസ്-ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം ബിസിനസ് ആത്മവിശ്വാസം തകര്‍ക്കുന്നതിനിടെയാണ് ഈ സ്ഥിതി. ചാന്‍സലര്‍ റേച്ചല്‍ റീവ്സ് ബാങ്ക് മേധാവികളുമായി അടിയന്തര ചര്‍ച്ച നടത്തിയപ്പോള്‍, പ്രമുഖ അക്കൗണ്ടിംഗ് സ്ഥാപനങ്ങള്‍ യുകെ നേരിടുന്ന സാമ്പത്തിക ഭീഷണിയെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. ഹോര്‍മുസ് കടലിടുക്ക് അടച്ചതും അയല്‍രാജ്യങ്ങളോട് ഇറാന്‍ നടത്തിയ ആക്രമണങ്ങളും എണ്ണ-വാതകവില കുതിച്ചുയരാന്‍ കാരണമായി. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ

Full Story
  22-04-2026
യുകെയിലെ പണപ്പെരുപ്പം ഉയര്‍ന്നു; ഇറാന്‍ യുദ്ധത്തിന്റെ പ്രത്യാഘാതം

ലണ്ടന്‍: മാര്‍ച്ച് മാസത്തില്‍ യുകെയിലെ പണപ്പെരുപ്പ നിരക്ക് 3.3 ശതമാനമായി ഉയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍ (ONS) വ്യക്തമാക്കുന്നു. ഇറാനിലെ യുഎസ്-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവില കുതിച്ചുയര്‍ന്നതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ധന മേഖലയില്‍ രേഖപ്പെടുത്തിയത്. മാര്‍ച്ചില്‍ ഡീസല്‍ വില ലിറ്ററിന് 17.6 പെന്‍സ് വര്‍ധിച്ചു. വിമാന ടിക്കറ്റുകളും ഭക്ഷ്യവിലകളും കൂടിയതോടെ പണപ്പെരുപ്പം കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു.

''നമ്മുടേതല്ലാത്ത ഇറാന്‍ യുദ്ധമാണ് ബില്ലുകള്‍ വര്‍ധിപ്പിക്കുന്നത്,'' എന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്സ് പ്രതികരിച്ചു. എനര്‍ജി

Full Story
  22-04-2026
ബ്രിട്ടനിലെ വിദേശ വിദ്യാര്‍ത്ഥികള്‍ ചൂഷണത്തിന്റെ ഇരകളാകുന്നു; 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനിലെ സര്‍വകലാശാലകളില്‍ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ദ ഗാര്‍ഡിയന്‍ പത്രം. ഇന്ത്യയടക്കമുള്ള ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ദുരവസ്ഥയെ മനുഷ്യക്കടത്തിനോട് താരതമ്യപ്പെടുത്തിയാണ് റിപ്പോര്‍ട്ട് മുന്നോട്ടുവച്ചിരിക്കുന്നത്. ഏജന്‍സി ശൃംഖലകളിലൂടെ ബ്രിട്ടനില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ശമ്പളമുള്ള ജോലിയും പൗരത്വവും വാഗ്ദാനം ചെയ്യപ്പെടുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ നിലവാരമില്ലാത്ത സര്‍വകലാശാലകളിലാണ് പലരും എത്തിപ്പെടുന്നത്. ഭീമമായ ഫീസ് അടയ്ക്കാന്‍ പല കുടുംബങ്ങളും വീടും

Full Story
  22-04-2026
ലണ്ടനിലെ ഷേക്‌സ്പിയറിന്റെ വീട് കണ്ടെത്തി; നാല് നൂറ്റാണ്ടുകളുടെ രഹസ്യം തുറന്നു

ലണ്ടന്‍: ലോകസാഹിത്യത്തിലെ ഇതിഹാസനായ വില്യം ഷേക്‌സ്പിയറിന്റെ ജീവിതവുമായി ബന്ധപ്പെട്ട് നാല് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വലിയൊരു കടങ്കഥയ്ക്ക് ഒടുവില്‍ മറുപടി ലഭിച്ചു. തിരക്കേറിയ ലണ്ടന്‍ നഗരവീഥികളില്‍ മറഞ്ഞുകിടന്നിരുന്ന അദ്ദേഹത്തിന്റെ വസതിയുടെ കൃത്യമായ സ്ഥാനം, ഘടന, വലിപ്പം എന്നിവയെക്കുറിച്ചുള്ള ചരിത്രപരമായ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. 1668-ലെ ഒരു പഴയ ഭൂപടമാണ് ഈ കണ്ടെത്തലിന് വഴിതെളിച്ചത്. ഇംഗ്ലണ്ടിലെ കിങ്‌സ് കോളേജിലെ പ്രൊഫസര്‍ ലൂസി മണ്‍റോയാണ് ഗവേഷണത്തിനിടെ ഈ ഭൂപടം കണ്ടെത്തിയത്. സൂക്ഷ്മ പരിശോധനകള്‍ക്ക് ശേഷം ഇത് ഷേക്‌സ്പിയര്‍ താമസിച്ചിരുന്ന 'ബ്ലാക്ക്ഫ്രിയേഴ്സ് ഗേറ്റ്ഹൗസ്' ആണെന്ന് തിരിച്ചറിഞ്ഞു.

Full Story

  21-04-2026
അഹമ്മദാബാദ് വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും നഷ്ടമായ മുഹമ്മദിന് യുകെയില്‍ എക്‌സിറ്റ് നിര്‍ദേശം
അഹമ്മദാബാദില്‍ എയര്‍ഇന്ത്യ വിമാനം തകര്‍ന്നപ്പോള്‍ ഭാര്യയേയും കുഞ്ഞിനേയും നഷ്ടമായ യുവാവിന് യുകെയില്‍ നിന്ന് എക്‌സിറ്റ് ചെയ്യാന്‍ ഔദ്യോഗിക നിര്‍ദേശം. 27 കാരനായ മുഹമ്മദ് സെത്വാലയാണ് നാടുകടത്തില്‍ നേരിടുന്നത്. അദ്ദേഹത്തിന്റെ ഭാര്യ സാഡികബാനു ടപേലിവാല, രണ്ട് വയസ്സുള്ള മകള്‍ ഫാത്തിമ എന്നിവരാണ് മറ്റ് 260 പേര്‍ക്കൊപ്പം ജൂണില്‍ നടന്ന അപകടത്തില്‍ ജീവന്‍ പൊലിഞ്ഞത്.
കുടുംബത്തിന് മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനായി അഞ്ച് വര്‍ഷം മുമ്പ് സേത്ത്വാല യുകെയിലേക്ക് താമസം മാറിയിരുന്നു. എന്നിരുന്നാലും, ഭാര്യയുമായി ബന്ധപ്പെട്ട ആശ്രിത വിസയിലായിരുന്നു അദ്ദേഹം എന്നതിനാല്‍, അവരുടെ മരണം ഇപ്പോള്‍ അദ്ദേഹത്തിന്റെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് അപകടത്തിലാക്കിയിരിക്കുന്നു. വ്യക്തിപരമായ നഷ്ടം സഹിച്ച് ലണ്ടനില്‍ തന്നെ
Full Story
  21-04-2026
ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ നിയമം വഴി കര്‍ശനമായി ഫോണ്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ലേബര്‍ സര്‍ക്കാര്‍
മുന്‍ നിലപാട് തിരുത്തിയാണ് ലേബര്‍ ഈ വഴിക്ക് നീങ്ങുന്നത്. ചില്‍ഡ്രന്‍സ് വെല്‍ബീയിംഗ് & സ്‌കൂള്‍സ് ബില്‍ ഭേദഗതി വഴിയാണ് നിലവില്‍ സ്‌കൂളുകലിലെ മൊബൈല്‍ നിരോധന നിര്‍ദ്ദേശം നിര്‍ബന്ധിതമാക്കുന്നത്. സ്‌കൂള്‍ ദിനം പൂര്‍ണ്ണമായും ഫോണ്‍ രഹിതമായിരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സണ്‍ ഇംഗ്ലണ്ടിലെ ഹെഡ് ടീച്ചേഴ്സിന് കത്തയച്ചിരുന്നു.

നേരത്തെ നല്‍കിയ സ്‌കൂള്‍ നിര്‍ദ്ദേശങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധനം നിര്‍ബന്ധമായിരുന്നില്ല. ഇത് നിര്‍ബന്ധമാക്കണമെന്ന് ടീച്ചിംഗ് യൂണിയന്‍ എന്‍എഎസ്യുഡബ്യുടി പ്രഖ്യാപിച്ചിരുന്നു. ഹെഡ്ടീച്ചര്‍മാര്‍ പങ്കുവെച്ച ആശങ്കകള്‍ കേട്ടതിന് ശേഷമാണ് സ്‌കൂളിലെ ഫോണ്‍ നിരോധനത്തിന് നടപടി വരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സ്മിത്ത് ഓഫ്
Full Story
  21-04-2026
കോവന്‍ട്രിയിലെ ഹെന്‍ലി വാര്‍ഡില്‍ സ്ഥാനാര്‍ഥി ദീപേഷ് സ്‌കറിയ: ഇന്ത്യന്‍ സമൂഹത്തിന്റെ ശബ്ദമാകാന്‍ വോട്ട് അഭ്യര്‍ഥിച്ച് ദീപേഷ്
കോവന്‍ട്രിയിലെ ഹെന്‍ലി വാര്‍ഡില്‍ നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പില്‍ യുകെ മലയാളി സമൂഹത്തിനെ അഭിമാനപൂര്‍വം പ്രതിനിധീകരിക്കുകയാണ് ദീപേഷ് സ്‌കറിയ. ''നമ്മുടെ സമൂഹത്തിനായി പ്രവര്‍ത്തിക്കുക'' എന്ന ആശയം പ്രവര്‍ത്തിയില്‍ കൊണ്ടുവരാന്‍ ഒരുങ്ങിയിരിക്കുന്ന ഈ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നത്, നമ്മള്‍ സ്വപ്നം കാണുന്ന ഭാവിയിലേക്ക് ഒരു ഉറച്ച ചുവടുവെയ്പ്പാണ്. കോവന്‍ട്രിയില്‍ മാത്രമല്ല, വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലൂടെയും പ്രോഗ്രാം ഏകോപനങ്ങളിലൂടെയും യുകെയിലെ മലയാളി സമൂഹത്തിന് സുപരിചിതനാണ് ദീപേഷ് സ്‌കറിയ. സമൂഹസേവനത്തിലും നേതൃത്വംകൊണ്ടും ശ്രദ്ധ നേടിയ വ്യക്തിയാണ് പാലക്കാട് സ്വദേശിയായ ദീപേഷ്.
കണ്‍സര്‍വേറ്റിവ് പാര്‍ട്ടി യുകെയുടെ സ്ഥാനാര്‍ഥിയായ അദ്ദേഹത്തിന്റെ പ്രചാരണ സന്ദേശം വളരെ
Full Story
[32][33][34][35][36]
 
-->




 
Close Window