Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ സഹിക്കാനാവാത്ത ചൂട്; വേനല്‍ക്കാല മുന്നറിയിപ്പ് പുറപ്പെടുവിച്ചു: താപനില 40 ഡിഗ്രിയിലേക്ക്
Text By: UK Malayalam Pathram
യുകെയില്‍ ഉഷ്ണ തരംഗം. ഇംഗ്ലണ്ടിന്റെയും വെയില്‍സിന്റെയും വിവിധയിടങ്ങളില്‍ റെഡ് അലര്‍ട്ട്. തെക്കന്‍ ഇഗ്ലണ്ടില്‍ താപനില 37 മുതല്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത. - കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പ്രായമായവരും കുട്ടികളും ജാഗ്രത പാലിക്കണം. ചൂട് അപകടകരമായ നിലയിലാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നിരവധി ട്രെയ്ന്‍ സര്‍വീസുകള്‍ റദ്ദാക്കി. അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
ലണ്ടന്‍, മിഡ്ലാന്‍ഡ് എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നൂറുകണക്കിന് സ്‌കൂളുകള്‍ ഭാഗികമായോ പൂര്‍ണമായോ അടച്ചിടാന്‍ തീരുമാനിച്ചു. പല സ്‌കൂളുകള്‍ ക്ലാസ് സമയം വെട്ടിക്കുറച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ധരിക്കുന്നത് കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.

രാത്രിയിലും താപനില 20 ഡിഗ്രിക്ക് മുകളിലാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നും ശാരീരിക അസ്വസ്ഥതയുണ്ടായാല്‍ ആശുപത്രിയിലെത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനത്തെ നേരിടാന്‍ രാജ്യം ഒരുങ്ങുമ്പോളാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയാ ഗുട്ടേറാസിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാഴ്ചകള്‍ കണ്‍മുന്നില്‍ വേഗതയേറുന്നതായി ഗുട്ടെറാസ് ലണ്ടന്‍ ക്ലൈമറ്റ് ആക്ഷന്‍ വീക്കില്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window