Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  21-08-2026
അന്ന് യുകെ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയി; അവിടെ ലൈഫ് സെറ്റായില്ല: ഹാരി രാജകുമാരനും ഭാര്യയും പോയ വഴിയേ മടങ്ങുന്നു
അമേരിക്കയില്‍ ജീവിക്കാന്‍ പോയ ഹാരിയും, മേഗനും യുകെയിലേക്ക് മടങ്ങുന്നു. ഈ മാസം അവസാനത്തോടെ സസെക്സ് ഡ്യൂക്കും, ഡച്ചസും ബ്രിട്ടനിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനകം തന്നെ രഹസ്യമായി യുകെയില്‍ ഒരു വീട് വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇവരുടെ ഏഴും, അഞ്ചും വയസ്സുള്ള കുട്ടികളെയും ബ്രിട്ടീഷ് സ്‌കൂളുകളില്‍ ചേര്‍ക്കുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായാണ് യുകെയില്‍ വീട് വാങ്ങിയിരിക്കുന്നത്.

യുകെ ഉപേക്ഷിച്ച് യുഎസിലേക്ക് പോയി ആറ് വര്‍ഷത്തിന് ശേഷമാണ് ഈ തിരിച്ചുവരവ്. ഭാര്യയെയും, മക്കളെയും കൂട്ടി ബ്രിട്ടനിലേക്ക് മടങ്ങുന്നതായി കഴിഞ്ഞ ഞായറാഴ്ച ഹാരി രാജാവിനെ അറിയിച്ചിരുന്നു.

അതേസമയം കാലിഫോര്‍ണിയയിലെ മോണ്ടെസിറ്റോയിലെ 11 മില്ല്യണ്‍ പൗണ്ടിന്റെ ബംഗ്ലാവ് ഹാരിയും, മെഗാനും ഒഴിഞ്ഞിട്ടില്ല.
Full Story
  21-08-2026
നുഴഞ്ഞു കയറിയവരെ ജോലിക്കു വച്ചാല്‍ 60,000 പൗണ്ട് സിവില്‍ പെനാല്‍റ്റി: അതിബുദ്ധി കാണിച്ചാല്‍ പോക്കറ്റ് കാലിയാകും
യുകെയില്‍ നിയമപരമായി ജോലി ചെയ്യാന്‍ അനുമതിയില്ലാത്തവരെ നിയമിക്കുന്ന തൊഴിലുടമകള്‍ക്കെതിരായ നടപടി ഒക്ടോബര്‍ 1 മുതല്‍ കൂടുതല്‍ കര്‍ശനമാകും. ഇതുമായി ബന്ധപ്പെട്ട പുതുക്കിയ കോഡ് ഓഫ് പ്രാക്ടീസും ഒക്ടോബര്‍ 1ന് പ്രാബല്യത്തില്‍ വരും. ഫുഡ് ഡെലിവറി, കണ്‍സ്ട്രക്ഷന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അനധികൃത തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളിക്കും 60,000 പൗണ്ട് വരെ സിവില്‍ പെനാല്‍റ്റി നേരിടേണ്ടിവരും. തൊഴിലാളിക്ക് യുകെയില്‍ ജോലി ചെയ്യാന്‍ നിയമപരമായ അവകാശമില്ലെന്ന് അറിഞ്ഞിട്ടും, അല്ലെങ്കില്‍ അത് അറിയാന്‍ ന്യായമായ സാഹചര്യമുണ്ടായിട്ടും ജോലി നല്‍കിയതായി കണ്ടെത്തിയാല്‍ തൊഴിലുടമയ്ക്ക് അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാം. അനധികൃതമായി ജോലി ചെയ്യാനുള്ള അവസരങ്ങള്‍ കുറച്ച് നിയമവിരുദ്ധ
Full Story
  21-08-2026
വിജയക്കൊടി പറത്തി യുകെയിലെ മലയാളി കുട്ടികള്‍: ജിസിഎസ്ഇ പരീക്ഷയില്‍ അഭിമാന താരങ്ങളായി മലയാളി വിദ്യാര്‍ഥികള്‍
ജിസിഎസ്ഇ പരീക്ഷയില്‍ പതിവുപോലെ മികച്ച വിജയം കൈവരിച്ചു മലയാളി വിദ്യാര്‍ത്ഥികള്‍. ഗ്ലോസ്റ്റര്‍ ദി ക്രിപ്റ്റ് ഗ്രാമര്‍ സ്‌കൂളില്‍ നിന്നും മികച്ച വിജയം കൈവരിച്ചിരിക്കുകയാണ് ബ്രിസ്റ്റോളിലെ ഏഥന്‍ ജിനേഷ്. എഴുതിയ പത്ത് വിഷയങ്ങളിലും എ സ്റ്റാര്‍ നേടിയാണ് ഏഥന്‍ വിജയം കൈവ്വരിച്ചത്. പത്തനംതിട്ട സ്വദേശികളായ ജിനേഷ് ബേബി, ബിന്ദു മേരി ജിനേഷ് എന്നിവരുടെ മകനാണ് ഏഥന്‍.

എഞ്ചിനിയറിങ് മേഖലയില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന ഏഥന്‍ മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ എ ലവല്‍ പഠനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. പഠനത്തിനൊപ്പം ചെസും ഏഥന്റെ പ്രിയ ഹോബിയാണ്. ഏഥന്റെ സ്‌കൂളായ ഗ്ലോസ്റ്റര്‍ ദി ക്രിപ്റ്റ് ഗ്രാമര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ഇവാന്‍ ജിനേഷാണ് സഹോദരന്‍.

ലണ്ടനിലെ ഡൗവയ് മാര്‍ട്ടിഴ്‌സ് കത്തൊലിക്
Full Story
  21-08-2026
ഹാരി-മേഗന്‍ കുടുംബത്തിന്റെ സുരക്ഷ സ്വകാര്യകാര്യം; പ്രതികരണവുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രിട്ടിഷ് സിംഹാസനാവകാശക്രമത്തില്‍ അഞ്ചാം സ്ഥാനത്തുള്ള ഹാരി രാജകുമാരനും ഭാര്യ മേഗനും മക്കളായ ആര്‍ച്ചിയും ലിലിബറ്റും ബ്രിട്ടനിലേക്ക് മടങ്ങിയെത്തുമ്പോഴുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ അവരുടെ സ്വകാര്യകാര്യമാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ആന്‍ഡി ബേണെം. യുഎസില്‍നിന്ന് കുടുംബസമേതം ബ്രിട്ടനിലേക്ക് മടങ്ങാനുള്ള ഹാരി-മേഗന്‍ ദമ്പതികളുടെ തീരുമാനത്തെ തുടര്‍ന്നാണ് സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. ''ഇത് ഹാരിയുടെയും മേഗന്റെയും കാര്യമാണ്. അവര്‍ നടത്തുന്ന നീക്കത്തിന് ആശംസകള്‍ നേരുന്നു,'' എന്നായിരുന്നു സുരക്ഷ സംബന്ധിച്ച ചോദ്യത്തിന് പ്രധാനമന്ത്രിയുടെ പ്രതികരണം. ഈ മാസം അവസാനത്തോടെ മക്കളോടൊപ്പം ബ്രിട്ടനിലേക്ക് മടങ്ങാനാണ് ദമ്പതികളുടെ തീരുമാനം.

Full Story
  21-08-2026
ഏഞ്ചല്‍ ജെറോമിന് വിടചൊല്ലാന്‍ ബാസില്‍ഡണ്‍; പബ്ലിക് വ്യൂയിങും ഹോംഗോയിങ് സര്‍വീസും ഓഗസ്റ്റ് 24ന്

ബാസില്‍ഡണ്‍: യുകെയില്‍ ഓഗസ്റ്റ് ഒന്നിന് അന്തരിച്ച മലയാളി യുവതി ഏഞ്ചല്‍ ജെറോമിന്റെ സ്മരണകള്‍ പങ്കുവെച്ചുകൊണ്ടുള്ള പബ്ലിക് വ്യൂയിങും ഹോംഗോയിങ് സര്‍വീസും ഓഗസ്റ്റ് 24 തിങ്കളാഴ്ച നടക്കും. ക്രൈസ്റ്റ്വേ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ബാസില്‍ഡണിലെ ബാസില്‍ഡണ്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ലെഷര്‍ ക്ലബ്ബില്‍ ഉച്ചയ്ക്ക് ഒന്നുമുതല്‍ മൂന്നുവരെയാണ് ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഏഞ്ചലിന്റെ ജീവിതത്തെ സ്‌നേഹത്തോടെയും നന്ദിയോടെയും അനുസ്മരിക്കുന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും സഭാവിശ്വാസികളും സുഹൃത്തുക്കളും പങ്കെടുക്കും. ഏഞ്ചലിനൊപ്പമുള്ള ഓര്‍മകളും അനുഭവങ്ങളും പങ്കുവെച്ച് പ്രിയപ്പെട്ടവള്‍ക്ക് വിടചൊല്ലുന്നതിനുള്ള അവസരമായാണ് ചടങ്ങ്

Full Story
  21-08-2026
യുകെയില്‍ അനധികൃത തൊഴിലാളികളെ നിയമിച്ചാല്‍ വന്‍പിഴ; ഒക്ടോബര്‍ 1 മുതല്‍ പരിശോധന കര്‍ശനമാകും

ലണ്ടന്‍: യുകെയില്‍ നിയമപരമായി ജോലി ചെയ്യാന്‍ അനുമതിയില്ലാത്തവരെ നിയമിക്കുന്ന തൊഴിലുടമകള്‍ക്കെതിരായ നടപടി ഒക്ടോബര്‍ 1 മുതല്‍ കൂടുതല്‍ കര്‍ശനമാകും. ഫുഡ് ഡെലിവറി, കണ്‍സ്ട്രക്ഷന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ അനധികൃത തൊഴിലാളികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളിക്കും 60,000 പൗണ്ട് വരെ സിവില്‍ പെനാല്‍റ്റി നേരിടേണ്ടിവരും. തൊഴിലാളിക്ക് യുകെയില്‍ ജോലി ചെയ്യാന്‍ നിയമപരമായ അവകാശമില്ലെന്ന് അറിഞ്ഞിട്ടും, അല്ലെങ്കില്‍ അത് അറിയാന്‍ ന്യായമായ സാഹചര്യമുണ്ടായിട്ടും ജോലി നല്‍കിയതായി കണ്ടെത്തിയാല്‍ തൊഴിലുടമയ്ക്ക് അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാം. അനധികൃതമായി ജോലി ചെയ്യാനുള്ള അവസരങ്ങള്‍ കുറച്ച് നിയമവിരുദ്ധ കുടിയേറ്റത്തിനുള്ള പ്രോത്സാഹനം

Full Story
  21-08-2026
നിര്‍മാണ തൊഴിലാളിക്ക് നേരെ ക്രൂരാക്രമണം; ഇന്ത്യന്‍ വംശജരായ നാലുപേര്‍ക്ക് ആകെ 25 വര്‍ഷം 9 മാസം തടവ്

ലണ്ടന്‍: ബര്‍മിങ്ങാമില്‍ നിര്‍മാണ തൊഴിലാളിയെ മെറ്റല്‍ പോളുകള്‍ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച കേസില്‍ ഇന്ത്യന്‍ വംശജരായ നാലുപേര്‍ക്ക് ആകെ 25 വര്‍ഷവും ഒന്‍പത് മാസവും തടവുശിക്ഷ. വോള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2025 സെപ്റ്റംബര്‍ 12ന് ബര്‍മിങ്ങാമിലെ റസ്‌കിന്‍ സ്ട്രീറ്റിലായിരുന്നു ആക്രമണം. മെറ്റല്‍ പോളുകള്‍ ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ തൊഴിലാളിയുടെ ഇരുകാലുകളും ഇടതുകൈയും ഒടിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇയാള്‍ക്ക് പിന്നീട് ശസ്ത്രക്രിയയും വേണ്ടിവന്നു. ആക്രമണത്തിനു ശേഷം പ്രതികള്‍ വെള്ള നിറത്തിലുള്ള ബിഎംഡബ്ല്യു കാറില്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തിന് മൂന്ന് ദിവസത്തിന് ശേഷം ലണ്ടനില്‍ നിന്ന് വോള്‍വര്‍ഹാംപ്ടണിലേക്ക്

Full Story
  20-08-2026
ആയിരക്കണക്കിന് സുന്ദരികളെ പിന്നിലാക്കി യുകെയിലെ മലയാളി പെണ്‍കുട്ടി മിസ് ടീന്‍ യൂണിവേഴ്‌സ് യുകെയുടെ ഫൈനല്‍ റൗണ്ടിലേക്ക്
മിസ് ടീന്‍ യൂണിവേഴ്‌സ് യുകെയുടെ ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറി മലയാളി പെണ്‍കുട്ടി വൈക ചിറ്റാരില്‍. യുകെയിലുടനീളമുള്ള ആയിരക്കണക്കിന് മത്സരാര്‍ഥികളില്‍ നിന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിനെ പ്രതിനിധീകരിച്ചാണ് 18കാരിയായ വൈക ഈ നേട്ടം സ്വന്തമാക്കിയത്. മത്സരരംഗത്തെ ഏക മലയാളി മത്സരാര്‍ഥിയെന്ന പ്രത്യേകതയും വൈകയ്ക്കുണ്ട്. മത്സരത്തിലെ ഏറ്റവും നിര്‍ണായക ഘട്ടമായ ടോപ്പ് 5 ഫൈനല്‍ റൗണ്ടിലേക്കുള്ള പബ്ലിക് വോട്ടിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. സെപ്റ്റംബര്‍ 3 വരെ വോട്ട് രേഖപ്പെടുത്താം. ഏറ്റവും കൂടുതല്‍ പൊതുജന വോട്ടുകള്‍ നേടുന്ന മത്സരാര്‍ഥിക്ക് ടോപ്പ് 5 ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടാനാകും. ഒരാള്‍ക്ക് ഒന്നിലധികം തവണ വോട്ട് ചെയ്യാവുന്നതാണ്. ഒരു വോട്ടിന് ഒരു പൗണ്ടാണ് നിരക്ക്.

''മിഡ്‌ലാന്‍ഡ്‌സ് മേഖലയെയും
Full Story
[34][35][36][37][38]
 
-->




 
Close Window