Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  26-08-2026
യുകെയില്‍ വീണ്ടും മഴ ശക്തമാകും; ഇടിമിന്നലിനും പ്രാദേശിക വെള്ളപ്പൊക്കത്തിനും സാധ്യത

ലണ്ടന്‍: യുകെയില്‍ ഈ ആഴ്ച കാലാവസ്ഥ കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്. മഴ വീണ്ടും ശക്തമാകുന്നതിനൊപ്പം ഇടിമിന്നലിനും പ്രാദേശിക വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ചയോടെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ ശക്തി പ്രാപിക്കാനാണ് സാധ്യത. ബുധനാഴ്ച മുതല്‍ തെക്ക് ഭാഗത്തുനിന്ന് കൂടുതല്‍ വ്യാപകവും തുടര്‍ച്ചയായതുമായ മഴ എത്തുമെന്നാണ് പ്രവചനം. സമീപകാലത്ത് വരണ്ട കാലാവസ്ഥ അനുഭവപ്പെട്ട പ്രദേശങ്ങള്‍ക്ക് മഴ ആശ്വാസമാകുമെങ്കിലും നിലവിലെ വരള്‍ച്ചാ സാഹചര്യം പൂര്‍ണമായും മാറാന്‍ കൂടുതല്‍ മഴ ആവശ്യമായി വരും. മഴയ്‌ക്കൊപ്പം താപനിലയും ഉയരാന്‍ സാധ്യതയുണ്ട്. തെക്കുനിന്നുള്ള ചൂടുള്ള വായു രാജ്യത്തേക്ക് പ്രവേശിക്കുന്നതോടെ

Full Story
  26-08-2026
ഇംഗ്ലണ്ടില്‍ ആന്റിഡിപ്രസന്റ് ഉപയോഗം കുതിക്കുന്നു; കഴിഞ്ഞ വര്‍ഷം മരുന്ന് ലഭിച്ചത് 91 ലക്ഷം പേര്‍ക്ക്

ലണ്ടന്‍: കോവിഡ് മഹാമാരിക്ക് പിന്നാലെ വിഷാദരോഗവും ഉത്കണ്ഠയും ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിക്കുന്നതിനിടെ ഇംഗ്ലണ്ടില്‍ ആന്റിഡിപ്രസന്റ് മരുന്നുകളുടെ ഉപയോഗത്തിലും വലിയ വര്‍ധന. കഴിഞ്ഞ വര്‍ഷം ഏഴില്‍ ഒരാള്‍ക്ക് വീതം ആന്റിഡിപ്രസന്റ് മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ഇംഗ്ലണ്ടില്‍ 91 ലക്ഷം രോഗികള്‍ക്കാണ് ആന്റിഡിപ്രസന്റ് മരുന്നുകള്‍ നിര്‍ദേശിച്ചത്. അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 15 ശതമാനത്തിലധികമാണ് വര്‍ധന. കഴിഞ്ഞ വര്‍ഷം ആകെ 9.6 കോടി ആന്റിഡിപ്രസന്റ് പ്രിസ്‌ക്രിപ്ഷന്‍ ഇനങ്ങള്‍ വിതരണം ചെയ്തപ്പോള്‍ അഞ്ച് വര്‍ഷം മുമ്പ് ഇത് 7.94 കോടിയായിരുന്നു. ആന്റിഡിപ്രസന്റ്

Full Story
  26-08-2026
നീന്തലിന് പിന്നാലെ കണ്ണില്‍ അസഹ്യവേദന; യുവാവിന് അപൂര്‍വ അകാന്തമീബ കെരാറ്റിറ്റിസ്

ലണ്ടന്‍: അവധിക്കാലത്ത് നീന്തല്‍ക്കുളത്തില്‍ ഇറങ്ങിയതിന് പിന്നാലെ കണ്ണില്‍ കടുത്ത വേദന അനുഭവപ്പെട്ട ബ്രിട്ടീഷ് യുവാവിന് അപൂര്‍വവും ഗുരുതരവുമായ നേത്രരോഗം സ്ഥിരീകരിച്ചു. എസെക്‌സിലെ കോള്‍ചെസ്റ്റര്‍ സ്വദേശിയായ 38കാരന്‍ മാറ്റ് ഫ്‌ലാക്കിനാണ് 'അകാന്തമീബ കെരാറ്റിറ്റിസ്' (Acanthamoeba Keratitis) സ്ഥിരീകരിച്ചത്. കോണ്‍ടാക്റ്റ് ലെന്‍സ് ധരിച്ച് നീന്തിയതാണ് അണുബാധയ്ക്ക് കാരണമായതെന്നാണ് കരുതുന്നത്. മേയ് മാസത്തില്‍ ഇന്തൊനീഷ്യയിലെ ബാലിയില്‍ അവധിക്കാലം ചെലവഴിക്കുമ്പോഴായിരുന്നു സംഭവങ്ങളുടെ തുടക്കം. നീന്തല്‍ കഴിഞ്ഞ് കുളത്തില്‍നിന്ന് കയറിയതിന് പിന്നാലെ മാറ്റിന് ഇടത് കണ്ണ് തുറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. സര്‍ഫിങ്ങിനിടെ കണ്ണില്‍ മണലോ ഉപ്പുവെള്ളമോ കയറിയതാകാം

Full Story
  26-08-2026
പ്ലാനിങ് തീരുമാനങ്ങളില്‍ മേയര്‍മാര്‍ക്ക് കൂടുതല്‍ അധികാരം; ഇംഗ്ലണ്ടില്‍ സര്‍ക്കാര്‍ നീക്കം

ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രാദേശിക ഭരണകൂടങ്ങളുടെ പ്ലാനിങ് തീരുമാനങ്ങളില്‍ മേയര്‍മാര്‍ക്ക് കൂടുതല്‍ ഇടപെടല്‍ അധികാരം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. വലിയ ഭവന-വാണിജ്യ പദ്ധതികളുമായി ബന്ധപ്പെട്ട പ്ലാനിങ് തീരുമാനങ്ങള്‍ പുനഃപരിശോധനയ്ക്കായി നേരിട്ട് ഏറ്റെടുക്കാന്‍ മേയര്‍മാര്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ പദ്ധതി. 150 വീടുകളില്‍ കൂടുതലുള്ള ഭവന പദ്ധതികള്‍, 15,000 ചതുരശ്രമീറ്ററില്‍ കൂടുതലുള്ള വാണിജ്യ വികസന പദ്ധതികള്‍, 30 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കെട്ടിടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലാണ് മേയര്‍മാര്‍ക്ക് ഇടപെടാനാകുക. മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, വെസ്റ്റ് ഓഫ് ഇംഗ്ലണ്ട്, വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് ഉള്‍പ്പെടെ 13 മേഖലകളിലെ മേയര്‍മാര്‍ക്കാണ്

Full Story
  25-08-2026
ക്രീംഫീല്‍ഡ്‌സ് വേദിയില്‍ മണ്ണിനടിയില്‍ ലഹരിമരുന്ന് ശേഖരം; ഫെസ്റ്റിവലിന് മുന്നോടിയായി പൊലീസ് പരിശോധന ശക്തം

ലണ്ടന്‍: ചെഷയറിലെ ഡെയര്‍സ്ബറിയില്‍ ഈ ആഴ്ച ആരംഭിക്കുന്ന ക്രീംഫീല്‍ഡ്‌സ് സംഗീതോത്സവത്തിന്റെ വേദിയില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ വന്‍തോതില്‍ ലഹരിമരുന്നുകള്‍ പൊലീസ് കണ്ടെത്തി. ഫെസ്റ്റിവലിന് മുന്നോടിയായി നടത്തിയ പ്രത്യേക പരിശോധനയിലാണ് വിവിധ തരത്തിലുള്ള നിരോധിത വസ്തുക്കള്‍ പിടികൂടിയത്. ഓഗസ്റ്റ് 27 മുതല്‍ 31 വരെ നടക്കുന്ന ക്രീംഫീല്‍ഡ്‌സ് ഫെസ്റ്റിവലില്‍ 80,000ത്തിലധികം സംഗീതപ്രേമികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിപാടി ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് പൊലീസ് വേദിയിലും പരിസരങ്ങളിലും പരിശോധന ശക്തമാക്കിയത്. പരിശോധനയില്‍ ഏകദേശം 204 നൈട്രസ് ഓക്‌സൈഡ് സിലിണ്ടറുകളും, എക്സ്റ്റസി, എംഡിഎംഎ, കെറ്റാമിന്‍ ഗുളികകള്‍ അടങ്ങിയ വലിയ

Full Story
  25-08-2026
ഇംഗ്ലണ്ടില്‍ 73,600 പുതിയ സാമൂഹിക-കുറഞ്ഞ നിരക്ക് വീടുകള്‍; ആദ്യഘട്ടത്തിന് £10 ബില്യന്‍

ലണ്ടന്‍: രൂക്ഷമായ ഭവന പ്രതിസന്ധി നേരിടുന്ന ഇംഗ്ലണ്ടില്‍ അടുത്ത പത്ത് വര്‍ഷത്തിനിടെ 70,000ത്തിലധികം സാമൂഹികവും കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നതുമായ വീടുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതി. രാജ്യത്താകെ മൂന്ന് ലക്ഷം സാമൂഹിക-അഫോര്‍ഡബിള്‍ വീടുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ടുള്ള £39 ബില്യന്‍ ഭവന പദ്ധതിയുടെ ആദ്യഘട്ടമായാണ് പുതിയ പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ ഏകദേശം £10 ബില്യന്‍ ചെലവഴിച്ച് 73,600 പുതിയ വീടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇവയില്‍ ഏകദേശം 60 ശതമാനവും വിപണി നിരക്കിനേക്കാള്‍ കുറഞ്ഞ വാടകയ്ക്ക് ലഭിക്കുന്ന സോഷ്യല്‍ റെന്റ് വീടുകളായിരിക്കും. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് പദ്ധതി വലിയ ആശ്വാസമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Full Story
  25-08-2026
ബ്രിട്ടനില്‍ ബിരുദധാരികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ കുത്തനെ കുറഞ്ഞു; ഒരു വര്‍ഷത്തിനിടെ ഒഴിവുകള്‍ പകുതിയായി

ലണ്ടന്‍: ബ്രിട്ടനില്‍ ബിരുദധാരികള്‍ക്കായുള്ള തൊഴില്‍ അവസരങ്ങളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഒരു വര്‍ഷത്തിനിടെ ഗ്രാജുവേറ്റ് തസ്തികകളിലെ ഒഴിവുകള്‍ പകുതിയോളം കുറഞ്ഞതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്‍ട്രി ലെവല്‍ ജോലികളില്‍ നിര്‍മിതബുദ്ധിയുടെ (എഐ) ഉപയോഗം വര്‍ധിക്കുന്നതും ജീവനക്കാരെ നിയമിക്കുന്നതിനുള്ള ചെലവ് ഉയരുന്നതുമാണ് പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. ജൂലൈയില്‍ രാജ്യത്താകെ 8,383 ഗ്രാജുവേറ്റ് ജോലി ഒഴിവുകള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 15,397 ഒഴിവുകളുണ്ടായിരുന്നു. 2016ല്‍ കണക്കെടുപ്പ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2017ല്‍ 55,000ത്തിലധികം ഗ്രാജുവേറ്റ് തസ്തികകള്‍ ലഭ്യമായിരുന്ന

Full Story
  25-08-2026
165 കുടിയേറ്റക്കാരുമായി ഇംഗ്ലിഷ് ചാനല്‍ കടന്നു; ഡിങ്കി ബോട്ട് ഓടിച്ച 19കാരന്‍ കുറ്റം സമ്മതിച്ചു

ലണ്ടന്‍: ബ്രിട്ടനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 165 കുടിയേറ്റക്കാരുമായി ഇംഗ്ലിഷ് ചാനല്‍ കടന്ന ഡിങ്കി ബോട്ട് ഓടിച്ചെന്ന കേസില്‍ 19കാരന്‍ കുറ്റം സമ്മതിച്ചു. ദക്ഷിണ സുഡാന്‍ സ്വദേശിയായ ചാന്‍ മത്തോക്ക് അതാക് ആണ് മറ്റുള്ളവരുടെ ജീവന് ഗുരുതര അപകടം സൃഷ്ടിക്കുന്ന തരത്തില്‍ കടല്‍യാത്ര നടത്തിയെന്ന കുറ്റം കാന്റര്‍ബറി ക്രൗണ്‍ കോടതിയില്‍ സമ്മതിച്ചത്. ജൂലൈ 23ന് ഫ്രാന്‍സില്‍നിന്ന് ഇംഗ്ലണ്ടിലെ ഡോവറിലേക്ക് പുറപ്പെട്ട ബോട്ടിലാണ് ഏകദേശം 165 പേര്‍ ഉണ്ടായിരുന്നത്. 13 മീറ്ററോളം നീളമുള്ള ഡിങ്കി ബോട്ടില്‍ ശേഷിയിലധികം ആളുകളെ കയറ്റിയിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഏകദേശം ഒരു ബസിന്റെ വലുപ്പമുള്ള ബോട്ട് ഇംഗ്ലിഷ് ചാനല്‍ കടന്നെത്തുമ്പോള്‍ അതീവ അപകടകരമായ

Full Story
[30][31][32][33][34]
 
-->




 
Close Window