|
|
|
|
|
| പ്രതിസന്ധികളെ മറികടന്ന് ജിസിഎസ്ഇയില്‍ മികച്ച വിജയം; മന്ത്രി റോജി എം. ജോണിന്റെ ബന്ധു ആല്‍വിന് നേട്ടം |
ലണ്ടന്‍/കെന്റ്: യുകെയിലെ ജിസിഎസ്ഇ പരീക്ഷയില്‍ മികച്ച വിജയം നേടി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിന്റെ ബന്ധുവായ ആല്‍വിന്‍. മന്ത്രിയുടെ സഹോദരി റിന്‍സി ജോണിന്റെ മകനാണ് കെന്റിലെ റെയിന്‍ഹാം മാര്‍ക്ക് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ ആല്‍വിന്‍. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വെല്ലുവിളികളെ അതിജീവിച്ചാണ് ആല്‍വിന്‍ ശ്രദ്ധേയമായ വിജയം സ്വന്തമാക്കിയത്. ജിസിഎസ്ഇ ഫലം പുറത്തുവന്നതിന് പിന്നാലെ അമ്മാവനായ മന്ത്രി റോജി എം. ജോണ്‍ ആല്‍വിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. തുടര്‍പഠനത്തിനും ഭാവിയിലെ ലക്ഷ്യങ്ങള്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു. മകന്റെ നേട്ടത്തിലുള്ള സന്തോഷവും അഭിമാനവും പങ്കുവച്ച് റിന്‍സി ജോണ്‍ സമൂഹമാധ്യമത്തില്‍ ഹൃദയസ്പര്‍ശിയായ |
|
Full Story
|
|
|
|
|
|
|
| മാഞ്ചസ്റ്ററില്‍ മലയാളി നഴ്സ് വീട്ടില്‍ മരിച്ച നിലയില്‍; വിടപറഞ്ഞത് തൃശൂര്‍ സ്വദേശി ഷൈമി |
മാഞ്ചസ്റ്റര്‍: യുകെയിലെ മാഞ്ചസ്റ്ററില്‍ മലയാളി നഴ്സിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റോയല്‍ മാഞ്ചസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ നഴ്സായി ജോലി ചെയ്തിരുന്ന തൃശൂര്‍ പീച്ചി പതിപ്പറമ്പില്‍ കുഞ്ഞുമോന്‍ പി.വിയുടെ മകള്‍ ഷൈമി പി.കെ. (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.05ഓടെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് ജോയലാണ് ഷൈമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നേദിവസം ഷൈമിക്കും ഡ്യൂട്ടിയുണ്ടായിരുന്നു. ജോലിക്ക് പോകേണ്ടിയിരുന്ന ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കുടുംബാംഗങ്ങളെ കടുത്ത ദുഃഖത്തിലാഴ്ത്തി.
കുമളി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും കറിമുട്ട് വട്ടക്കാലായില്‍ സ്വദേശിയുമായ |
|
Full Story
|
|
|
|
|
|
|
|
|
| ആറ് വര്‍ഷത്തിന് ശേഷം ബ്രിട്ടനിലേക്ക് ഹാരി-മേഗന്‍; മേഗന്‍ വീണ്ടും അഭിനയരംഗത്തേക്കും? |
ലണ്ടന്‍: ആറ് വര്‍ഷത്തിന് ശേഷം ബ്രിട്ടനിലേക്ക് മടങ്ങാനുള്ള ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റെയും തീരുമാനം രാജകുടുംബത്തിനുള്ളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നതിനിടെ, മേഗന്‍ വീണ്ടും അഭിനയരംഗത്ത് സജീവമാകുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അതേസമയം ഹാരിയുടെ തിരിച്ചുവരവ് സഹോദരന്‍ വില്യം രാജകുമാരനുമായുള്ള വര്‍ഷങ്ങളായുള്ള അകല്‍ച്ചയ്ക്ക് വിരാമമിടുമോ എന്ന ചോദ്യവും ശക്തമാകുകയാണ്. ഹാരിയും മേഗനും ഓഗസ്റ്റ് അവസാനത്തോടെ അമേരിക്കയില്‍ നിന്ന് ബ്രിട്ടനിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടന് പുറത്തുള്ള സ്വകാര്യ വസതിയിലായിരിക്കും ഇവരുടെ താമസം. രാജകീയ ഔദ്യോഗിക പദവികളിലേക്ക് തിരിച്ചെത്താനുള്ള പദ്ധതിയൊന്നും നിലവിലില്ലെന്നാണ് സൂചന.
|
|
Full Story
|
|
|
|
|
|
|
| റഷ്യന്‍ 'ഷാഡോ ഫ്‌ലീറ്റ്' കപ്പലിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കസ്റ്റഡിയില്‍; ഭര്‍ത്താവിനെ ബലിയാടാക്കുന്നുവെന്ന് ഭാര്യ |
ലണ്ടന്‍: റഷ്യയുടെ 'ഷാഡോ ഫ്‌ലീറ്റ്' വിഭാഗത്തില്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന 'സ്മിര്‍ട്ടോസ്' എണ്ണക്കപ്പലിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജയ് പന്തിനെ (38) ബ്രിട്ടിഷ് അധികൃതര്‍ ബലിയാടാക്കുകയാണെന്ന ആരോപണവുമായി ഭാര്യ റിതു പന്ത്. റഷ്യയ്‌ക്കെതിരായ ഉപരോധം ലംഘിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ബ്രിട്ടിഷ് കമാന്‍ഡോകള്‍ പിടിച്ചെടുത്ത കപ്പലിന്റെ ക്യാപ്റ്റനായ അജയ് പന്ത് നിലവില്‍ കസ്റ്റഡിയിലാണ്. കുറ്റം തെളിഞ്ഞാല്‍ പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 14ന് ഇംഗ്ലിഷ് ചാനലിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ബ്രിട്ടിഷ് സൈനിക കമാന്‍ഡോകള്‍ ഹെലികോപ്റ്ററില്‍നിന്ന് കപ്പലിലേക്ക് ഇറങ്ങി 'സ്മിര്‍ട്ടോസ്' പിടിച്ചെടുത്തത്. യുക്രെയ്ന്‍ യുദ്ധത്തെ |
|
Full Story
|
|
|
|
|
|
|
| വീടിനുസമീപം 49കാരിയെ കൊലപ്പെടുത്തി; അകന്നുകഴിഞ്ഞ ഭര്‍ത്താവ് കുറ്റക്കാരന്‍ |
നോര്‍വിച്ച്: സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി പുറത്തുപോയി വീട്ടിലേക്ക് മടങ്ങിയ 49 വയസ്സുകാരിയെ പിന്തുടര്‍ന്നെത്തി വീടിനുസമീപം കൊലപ്പെടുത്തിയ കേസില്‍ അകന്നുകഴിഞ്ഞ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. ടാനിയ വില്യംസിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് റെയ്മണ്ട് വില്യംസ് (61) കുറ്റക്കാരനാണെന്ന് 17 ദിവസത്തെ വിചാരണയ്‌ക്കൊടുവില്‍ നോര്‍വിച്ച് ക്രൗണ്‍ കോടതി കണ്ടെത്തി. റെയ്മണ്ടിന് സെപ്റ്റംബര്‍ 25ന് ശിക്ഷ വിധിക്കും. 2026 ജനുവരി 17ന് രാത്രിയായിരുന്നു ടാനിയയുടെ കൊലപാതകം. സുഹൃത്തുക്കള്‍ക്കൊപ്പം നോര്‍വിച്ചില്‍ രാത്രി ചെലവഴിക്കുകയായിരുന്ന ടാനിയയെ കണ്ടെത്തുന്നതിനായി റെയ്മണ്ട് നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ച് നടന്നതായി കോടതിയില്‍ ഹാജരാക്കിയ സിസിടിവി ദൃശ്യങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| ചാനലിലെ ചെറുബോട്ട് യാത്രകള്‍ തടയുന്നതില്‍ ഫ്രാന്‍സിന് മുന്നേറ്റം; 4,300 പേരുടെ യാത്ര തടഞ്ഞെന്ന് ബ്രിട്ടന്‍ |
ലണ്ടന്‍: ഇംഗ്ലിഷ് ചാനല്‍ വഴി ചെറുബോട്ടുകളില്‍ അനധികൃതമായി ബ്രിട്ടനിലേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ തടയുന്നതില്‍ ഫ്രഞ്ച് അധികൃതരുടെ നടപടികള്‍ കൂടുതല്‍ ഫലപ്രദമാകുന്നതായി യുകെ ആഭ്യന്തര മന്ത്രാലയം. കടലില്‍വച്ചുതന്നെ ബോട്ടുകള്‍ തടയുന്നതും ഫ്രഞ്ച് തീരങ്ങളില്‍നിന്ന് അവ പുറപ്പെടുന്നത് തടയുന്നതുമുള്‍പ്പെടെയുള്ള പുതിയ നടപടികള്‍ ശക്തമാക്കിയതോടെയാണ് കൂടുതല്‍ യാത്രാശ്രമങ്ങള്‍ പരാജയപ്പെടുത്താന്‍ കഴിഞ്ഞതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ വേനല്‍ക്കാലത്ത് നാല് വ്യത്യസ്ത ആഴ്ചകളിലായി 185 ചെറുബോട്ട് യാത്രാശ്രമങ്ങള്‍ ഫ്രഞ്ച് അധികൃതര്‍ തടഞ്ഞു. ഇതിലൂടെ ഏകദേശം 4,300 കുടിയേറ്റക്കാര്‍ ബ്രിട്ടനിലേക്ക് പുറപ്പെടുന്നത് തടയാനായെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. |
|
Full Story
|
|
|
|
|
|
|
| കുട്ടികളിലെ വേപ്പിങ് ആരോഗ്യഭീഷണി; ഫ്‌ലേവറുകള്‍ക്കും പാക്കേജിങ്ങിനും നിയന്ത്രണം വേണമെന്ന് വിദഗ്ധര്‍ |
ലണ്ടന്‍: കുട്ടികളും കൗമാരക്കാരും വേപ്പിങ് ഉപയോഗിക്കുന്നത് ശ്വാസകോശം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള വേപ്പുകളുടെ രൂപകല്‍പന, പാക്കേജിങ്, ഫ്‌ലേവറുകളുടെ വൈവിധ്യം എന്നിവയ്ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് റോയല്‍ കോളജ് ഓഫ് പീഡിയാട്രിക്‌സ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് (ആര്‍സിപിസിഎച്ച്) ആവശ്യപ്പെട്ടു. വേപ്പിങ് സംബന്ധിച്ച് പ്രസിദ്ധീകരിച്ച 81 പഠനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് വിദഗ്ധര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വേപ്പ് ഉപയോഗിക്കുന്ന കുട്ടികളില്‍ ചുമ, ശ്വാസതടസ്സം, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്നതായി പഠനങ്ങള്‍ |
|
Full Story
|
|
|
|
| |