Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  20-08-2026
ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫിന്റെ പേരില്‍ വ്യാജ സന്ദേശം; കബളിപ്പിക്കപ്പെട്ടത് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് സുസി വില്‍സ് ആണെന്ന് അവകാശപ്പെട്ട വ്യക്തിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണെം സന്ദേശങ്ങള്‍ കൈമാറിയതായി റിപ്പോര്‍ട്ട്. ആശയവിനിമയത്തിനിടെ സംശയം തോന്നിയതോടെ ബേണെം ബന്ധം അവസാനിപ്പിക്കുകയും വിവരം ബന്ധപ്പെട്ട സുരക്ഷാ അധികൃതരെ അറിയിക്കുകയും ചെയ്തു. പൊളിറ്റിക്കോയാണ് സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സുസി വില്‍സ് ആണെന്ന് വിശ്വസിച്ചാണ് ബേണെം ആദ്യഘട്ടത്തില്‍ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഏതാനും സന്ദേശങ്ങള്‍ മാത്രമാണ് ഇരുവരും കൈമാറിയതെന്നും ദേശീയ സുരക്ഷയെയോ സര്‍ക്കാരിനെയോ ബാധിക്കുന്ന നിര്‍ണായക വിവരങ്ങളൊന്നും പുറത്തായിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Full Story
  20-08-2026
നീണ്ട വരള്‍ച്ചയ്ക്ക് പിന്നാലെ യുകെയില്‍ കനത്ത മഴ; ഇടിമിന്നലിനും മിന്നല്‍പ്രളയത്തിനും മുന്നറിയിപ്പ്

ലണ്ടന്‍: ആഴ്ചകളായി തുടരുന്ന വരണ്ട കാലാവസ്ഥയ്ക്ക് പിന്നാലെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പ്. നോര്‍ത്ത് ഇംഗ്ലണ്ട്, നോര്‍ത്ത് വെയില്‍സ്, നോര്‍ത്ത് അയര്‍ലന്‍ഡ്, സ്‌കോട്ട്‌ലന്‍ഡിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. നോര്‍ത്ത് അയര്‍ലന്‍ഡില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ രാത്രി വരെയാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. സ്‌കോട്ട്‌ലന്‍ഡിലെ അബര്‍ഡീന്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി ഒമ്പതു വരെയും നോര്‍ത്ത് ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച രാത്രി ഏഴു മുതല്‍ വ്യാഴാഴ്ച രാവിലെ 10 വരെയും പ്രതികൂല കാലാവസ്ഥയ്ക്ക്

Full Story
  20-08-2026
ക്രിസ്മസിന് മുമ്പ് തെരുവില്‍ ആരും ഉറങ്ങരുത്; 442 മില്യന്‍ പൗണ്ടിന്റെ പദ്ധതിയുമായി ബേണെം

ലണ്ടന്‍: ഇംഗ്ലണ്ടില്‍ തെരുവില്‍ കഴിയുന്നവരെ ക്രിസ്മസിന് മുമ്പ് സുരക്ഷിത താമസസൗകര്യങ്ങളിലേക്ക് മാറ്റുകയെന്ന ലക്ഷ്യവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണെം. തെരുവില്‍ കിടന്നുറങ്ങേണ്ട സാഹചര്യം അവസാനിപ്പിക്കാന്‍ രാജ്യവ്യാപകമായ അടിയന്തര പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി മൊത്തം 442 മില്യന്‍ പൗണ്ട് വിനിയോഗിക്കും. നേരത്തെ പ്രഖ്യാപിച്ച 340 മില്യന്‍ പൗണ്ടിന് പുറമെ 102 മില്യന്‍ പൗണ്ട് കൂടി അനുവദിച്ചാണ് പദ്ധതി വിപുലീകരിച്ചത്. തെരുവില്‍ കഴിയുന്നവര്‍ക്ക് അടിയന്തര താമസസൗകര്യം ഒരുക്കുന്നതിനൊപ്പം മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, മയക്കുമരുന്ന്-മദ്യ ഉപയോഗം, ശാരീരിക ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവ നേരിടുന്നവര്‍ക്ക് ആവശ്യമായ പിന്തുണയും നല്‍കും.

Full Story
  20-08-2026
കടലില്‍ നീന്തുന്നതിനിടെ ദുരന്തം; ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു, പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

വെസ്റ്റ് സസെക്‌സ്: ഷോര്‍ഹാം-ബൈ-സീയില്‍ കടലില്‍ നീന്തുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. ഒരു പുരുഷനും സ്ത്രീയും കൗമാരക്കാരിയായ പെണ്‍കുട്ടിയുമാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുടുംബത്തിലെ മറ്റൊരു ഇളയ പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് 2.40ഓടെ ഷോര്‍ഹാം ഫോര്‍ട്ടിന് സമീപം നാല് പേര്‍ കടലില്‍ അപകടത്തില്‍പ്പെട്ടതായി അടിയന്തര സേവനങ്ങള്‍ക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് സസെക്‌സ് പൊലീസ്, കോസ്റ്റ്ഗാര്‍ഡ്, റോയല്‍ നാഷണല്‍ ലൈഫ്ബോട്ട് ഇന്‍സ്റ്റിറ്റിയൂഷന്‍ (ആര്‍എന്‍എല്‍ഐ) സംഘങ്ങള്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി നാലുപേരെയും കരയിലെത്തിച്ചു. പാരാമെഡിക്കുകള്‍ അടിയന്തര

Full Story
  20-08-2026
ജോലി കഴിഞ്ഞാല്‍ ജീവിതം തുടങ്ങുന്നു; യുകെയിലെ ജീവിതരീതി പങ്കുവെച്ച് ഇന്ത്യന്‍ യുവതി, വീഡിയോ വൈറല്‍

ലണ്ടന്‍: ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങള്‍ കുടുംബത്തിനും ആരോഗ്യത്തിനുമായി എങ്ങനെ മാറ്റിവയ്ക്കാമെന്ന് വ്യക്തമാക്കുന്ന യുകെയില്‍ താമസിക്കുന്ന ഇന്ത്യന്‍ യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. യുകെയിലെ ദൈനംദിന ജീവിതരീതിയും ഇന്ത്യയിലെ നഗരജീവിതവും തമ്മിലുള്ള വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുഷ്‌ക വ്യാസ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെ വീടിന് സമീപത്തെ പാര്‍ക്കില്‍ നിന്നുള്ള ദൃശ്യങ്ങളാണ് അനുഷ്‌ക പങ്കുവെച്ചത്. അത് വാരാന്ത്യമോ പൊതു അവധിദിനമോ അല്ലെന്നും സാധാരണ പ്രവൃത്തിദിനമാണെന്നും അവര്‍ പ്രത്യേകം ചൂണ്ടിക്കാട്ടി. എന്നിട്ടും പാര്‍ക്ക് ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതായി വീഡിയോയില്‍ കാണാം. ജോലി

Full Story
  19-08-2026
ഇപ്സ്വിച്ചില്‍ താമസിക്കുന്ന ബാബു മത്തായി അന്തരിച്ചു: വിട പറഞ്ഞത് നിയോ - നാറ്റല്‍ സ്പെഷ്യലൈസ്ഡ് നഴ്സ് സൂജയുടെ ഭര്‍ത്താവ്
ഇപ്സ്വിച്ചിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും കൂട്ടായ്മയ്ക്കും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ ബാബു മത്തായി (59) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു. ഭാര്യ സൂജ ബാബു, ഇപ്സ്വിച്ച് എന്‍എച്ച്എസില്‍ നിയോ - നാറ്റല്‍ സ്പെഷ്യലൈസ്ഡ് നഴ്സ് ആയി സേവനമനുഷ്ഠിക്കുന്നു. മകന്‍ ബെന്‍സണ്‍, മകള്‍ ബ്ലെസ്സി.
1967 ജനുവരി 12-ന് കേരളത്തിലെ എടത്വയില്‍ ആണ് ബാബു മത്തായി ജനിച്ചത്. 2004-ല്‍ സൗദി അറേബ്യയില്‍ നിന്ന് ഭാര്യയും കുടുംബവുമൊത്ത് ഇപ്സ്വിച്ചിലേക്ക് കുടിയേറിയ ബാബു മാതായി, തുടര്‍ന്ന് എന്‍എച്ച്എസ് ഇപ്സ്വിച്ച് ഹോസ്പിറ്റലിലെ സ്റ്റീരിയലൈസേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തു. ജോലിക്കിടയിലും സമൂഹപ്രവര്‍ത്തനങ്ങളിലും മതപരമായ സേവനങ്ങളിലും ഒരുപോലെ സജീവമായിരുന്നു.

ഇപ്സ്വിച്ചിലെ
Full Story
  19-08-2026
വീസ പോരാട്ടത്തില്‍ തുടങ്ങിയ പരിചയം പ്രണയമായി; പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഗുരുവായൂരില്‍ താലികെട്ട്

എഡിന്‍ബറോ/ഗുരുവായൂര്‍: ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വീസ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി യുകെ പാര്‍ലമെന്റിലെത്തിയ മലയാളി നിധിന്‍ ചന്ദ്. അവിടെ പരിചയപ്പെട്ട സ്‌കോട്ടിഷ് രാഷ്ട്രീയക്കാരന്‍ മാര്‍ട്ടിന്‍ ഡേ പിന്നീട് ജീവിതപങ്കാളിയായി. പത്തുവര്‍ഷത്തോളം മനസ്സില്‍ സൂക്ഷിച്ച ഗുരുവായൂരില്‍ വിവാഹം എന്ന ആഗ്രഹവും ഒടുവില്‍ സഫലമായി. പിറവം പാമ്പാക്കുട സ്വദേശിനി നിധിന്‍ ചന്ദും നിലവിലെ സ്‌കോട്ടിഷ് പാര്‍ലമെന്റ് അംഗമായ മാര്‍ട്ടിന്‍ ഡേയും ഗുരുവായൂരില്‍ ഹിന്ദു ആചാരപ്രകാരം വിവാഹച്ചടങ്ങ് നടത്തി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

വിദ്യാര്‍ഥികളുടെ പ്രശ്‌നവുമായി പാര്‍ലമെന്റിലേക്ക്

Full Story
  19-08-2026
ലഹരിയും അക്രമവും മോഷണവും; ഗ്ലാസ്‌ഗോ നഗരമധ്യത്തില്‍ സുരക്ഷ ശക്തമാക്കി പൊലീസ്

ഗ്ലാസ്‌ഗോ: ലഹരിമരുന്ന് വ്യാപനം, തെരുവ് അക്രമങ്ങള്‍, മോഷണം, വംശീയ അധിക്ഷേപം, ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്ക ശക്തമാകുന്നതിനിടെ ഗ്ലാസ്‌ഗോ നഗരമധ്യത്തില്‍ സുരക്ഷാ നടപടികള്‍ കടുപ്പിച്ച് സ്‌കോട്ലന്‍ഡ് പൊലീസ്. പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുകയും പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഗ്ലാസ്‌ഗോയെ എല്ലാവര്‍ക്കും സുരക്ഷിതവും സ്വാഗതാര്‍ഹവും ആകര്‍ഷകവുമായ നഗരമായി നിലനിര്‍ത്തുകയാണ് ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി. നഗരമധ്യത്തിലെ ചില പ്രദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, സുരക്ഷിതമല്ലാതായി മാറിയെന്ന ആശങ്ക സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്. ലഹരിമരുന്ന് വില്‍പ്പനയും

Full Story
[35][36][37][38][39]
 
-->




 
Close Window