Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=109.9263 INR
ukmalayalampathram.com
Sat 06th Jun 2026
 
 
UK Special
  Add your Comment comment
ലണ്ടനിലേക്ക് മാങ്ങ കയറ്റുമതി ചെയ്ത് ലാഭമുണ്ടാക്കി എയര്‍ ഇന്ത്യ
reporter

ലണ്ടന്‍: ആഗോളതലത്തില്‍ മാമ്പഴത്തിന് ആവശ്യകത വര്‍ധിച്ചതോടെ കയറ്റുമതിയില്‍ നേട്ടമുണ്ടാക്കി എയര്‍ ഇന്ത്യ. 2025 ഏപ്രിലില്‍ 1,000 ടണ്‍ മാമ്പഴമാണ് എയര്‍ ഇന്ത്യ വിമാനങ്ങളിലൂടെ കടല്‍കടന്നത്. മേയ് മാസത്തിലെ കയറ്റുമതി ഇതിലും ഉയര്‍ന്നതായാണ് വിവരം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ സീസണില്‍ 15 ശതമാനമാണ് വര്‍ധന.ലണ്ടന്‍, ടൊറന്റോ എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചതും മുംബൈ-ലണ്ടന്‍ റൂട്ടില്‍ ഉയര്‍ന്ന ശേഷിയുള്ള ബോയിങ് 777 വിമാനങ്ങളിലേക്ക് മാറിയതും ചരക്കുനീക്കം ഉയര്‍ത്താന്‍ സഹായിച്ചു.യുകെ, യുഎസ്, യുഎഇ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴത്തിന്റെ പ്രധാന വിപണി. അല്‍ഫോന്‍സ, ബംഗനപ്പള്ളി, ദശേരി എന്നീ ഇനം മാമ്പഴങ്ങളാണ് പ്രധാനമായും കയറ്റി അയക്കുന്നത്.

 
Other News in this category

 
 




 
Close Window