Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6439 INR  1 EURO=108.3189 INR
ukmalayalampathram.com
Wed 24th Jun 2026
 
 
UK Special
  Add your Comment comment
റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ എണ്ണയൊഴിച്ച് ബ്രിട്ടന്‍
reporter

ലണ്ടന്‍: റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന് ആക്കം കൂട്ടാന്‍ ബ്രിട്ടണ്‍. കഴിഞ്ഞ വര്‍ഷം അയച്ച 10,000 യുഎവികള്‍ക്ക് പുറമേ, 2026 ഏപ്രിലോടെ യുക്രെയ്നിന് 100,000 പുതിയ ഡ്രോണുകള്‍ നല്‍കുമെന്ന് ബ്രിട്ടണ്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. യൂറോപ്പിന് റഷ്യ ഭീഷണി ഉയര്‍ത്തുന്നുവെന്ന ബ്രിട്ടണിന്റെ വ്യാജ ആരോപണങ്ങളുമായി ഇതിനെ ചേര്‍ത്തുവായിക്കേണ്ടതാണ്. യുക്രെയിനിലേയ്ക്ക് പുതിയ ഡ്രോണ്‍ ഡെലിവറികള്‍ എത്തിക്കുന്നതിനായി ബ്രിട്ടണ്‍ തങ്ങളുടെ 4.5 ബില്യണ്‍ പൗണ്ട് യുക്രെയ്ന്‍ സൈനിക പാക്കേജില്‍ നിന്ന് 350 മില്യണ്‍ പൗണ്ട് (470 മില്യണ്‍ ഡോളര്‍) അനുവദിച്ചതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. ബ്രസല്‍സില്‍ നടക്കാനിരിക്കുന്ന യുക്രെയ്ന്‍ കോണ്‍ടാക്റ്റ് ഗ്രൂപ്പ് മീറ്റിംഗില്‍ ബ്രിട്ടണിന്റെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി ഈ പുതിയ പദ്ധതി വിശദീകരിക്കുമെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. യുഎവികള്‍ക്കുള്ള യുക്രെയ്ന്റെ ആവശ്യം ബ്രിട്ടണിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് ഭരണകൂടം സമ്മതിക്കുന്നു. 2022 ഫെബ്രുവരിയില്‍ സംഘര്‍ഷം രൂക്ഷമായതിനുശേഷം, റഷ്യയിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കെതിരെ യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. തുര്‍ക്കിയിലെ ഇസ്താംബൂളില്‍ റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുതുക്കിയതിനുശേഷം ആക്രമണങ്ങള്‍ ശക്തമായി. യുക്രെയ്നെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ പ്രത്യേകിച്ച് ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കാനും സ്വന്തം രാഷ്ട്രീയ അജണ്ടകള്‍ നിറവേറ്റാനും ഡ്രോണ്‍ യുദ്ധം പ്രോത്സാഹിപ്പിക്കുകയാണെന്ന് റഷ്യ അവകാശപ്പെട്ടു.

അതേസമയം, റഷ്യയ്ക്കുള്ള സന്ദേശം എന്ന നിലയിലാണ് ബ്രിട്ടണ്‍ പുതിയ സ്ട്രാറ്റജിക് ഡിഫന്‍സ് റിവ്യൂവിന് രൂപം നല്‍കിയത് , ആവശ്യമെങ്കില്‍ റഷ്യയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് ബ്രിട്ടണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. പുതിയ ആയുധ പ്ലാന്റുകള്‍ക്കായി 1.5 ബില്യണ്‍ പൗണ്ടും, ദീര്‍ഘദൂര ആയുധങ്ങള്‍ക്കായി 6 ബില്യണ്‍ പൗണ്ടും, ആണവ വാര്‍ഹെഡുകള്‍ക്കായി 15 ബില്യണ്‍ പൗണ്ടും, മറ്റ് നിരവധി പുതിയ ചെലവുകള്‍ക്കൊപ്പം ചെലവഴിക്കാനും ബ്രിട്ടണ്‍ ലക്ഷ്യമിടുന്നു. എന്നാല്‍ പടിഞ്ഞാറന്‍ യൂറോപ്പിനെ ആക്രമിക്കാന്‍ പദ്ധതിയിടുന്നുവെന്ന അവകാശവാദങ്ങളെ 'അസംബന്ധം' എന്ന് റഷ്യ ആവര്‍ത്തിച്ച് തള്ളിക്കളഞ്ഞു, പൊതു ഫണ്ട് സൈനിക ചെലവുകളിലേക്ക് മാറ്റുന്നതിനെ ന്യായീകരിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഭയപ്പെടുത്തുന്ന തന്ത്രങ്ങളാണ് ഉപയോഗിക്കുന്നതെന്ന് റഷ്യ ചൂണ്ടിക്കാണിക്കുന്നു. ആയുധ വിതരണം ഉള്‍പ്പെടെയുള്ള വിദേശ ഇടപെടല്‍ സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്നും റഷ്യയുടെ സൈനിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് തടയുന്നതില്‍ ആത്യന്തികമായി പരാജയപ്പെടുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി. ബ്രിട്ടണിന്റെയും യൂറോപ്യന്‍ യൂണിയന്റെയും സൈനികവല്‍ക്കരണ നീക്കങ്ങളെ റഷ്യ വിമര്‍ശിക്കുകയും അവ യൂറോപ്പില്‍ സംഘര്‍ഷത്തിന് കാരണമാകുമെന്ന് താക്കീത് നല്‍കുകയും ചെയ്തു.

 
Other News in this category

 
 




 
Close Window