Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
UK Special
  Add your Comment comment
വേട്ടയ്‌ക്കെത്തിയപ്പോള്‍ പക്ഷികള്‍ കുറവ്, ഗെയിം കീപ്പറെ ചാള്‍സ് രാജാവ് പുറത്താക്കിയെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: വെടിവയ്ക്കാന്‍ ആവശ്യത്തിന്. ഫെസന്റുകള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് രോഷാകുലനായ ബ്രീട്ടീഷ് രാജാവ് ചാള്‍സ് (76) ഗെയിംകീപ്പറെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. ബ്രീട്ടീഷ് രാജകുടുംബത്തിന്റെ കീഴിലുള്ള സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റില്‍ വേട്ടയാടുന്ന പക്ഷികളുടെ എണ്ണം കുറഞ്ഞു വരികയാണന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിനോദത്തിനായി പക്ഷികളെ വേട്ടയാടുന്നതില്‍ ഏറെ തല്പരനായ ചാള്‍സിനെ ഇത് ഏറെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇംഗ്ലണ്ടിലെ നോര്‍ഫോക്കിലുള്ള ഒരു രാജകീയ എസ്റ്റേറ്റാണ് സാന്‍ഡ്രിംഗ്ഹാം. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യ വസതികളില്‍ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. മുമ്പ് എലിസബത്ത് രാജ്ഞിയും ഇപ്പോള്‍ ചാള്‍സ് രാജാവും വിനോദത്തിനും മറ്റുമായി ഏറെനേരം ചെലവഴിക്കുന്നത് ഇവിടെയാണ്. ബ്രിട്ടീഷ് രാജകുടുംബം പരമ്പരാഗതമായി ക്രിസ്മസും പുതുവത്സരവും ആഘോഷിക്കുന്നതും ഇവിടെ വെച്ചാണ്.

വേട്ടയാടല്‍ ഇന്ന് ഒരു വിവാദ കായിക വിനോദമാണെങ്കിലും, സാന്‍ഡ്രിംഗ്ഹാമില്‍ ഇംഗ്ലണ്ട് രാജകുടുംബത്തിന്റെ പ്രധാന വിനോദമാണ് വേട്ടയാടല്‍. പ്രത്യേകിച്ച്, ഫെസന്റ് വെടിവയ്പ്പ് ബ്രിട്ടീഷ് പ്രഭുക്കന്മാര്‍ക്കിടയില്‍ ഒരു പരമ്പരാഗത ശൈത്യകാല വിനോദമായാണ് ഇത് അറിയപ്പെടുന്നത്. കൂടാതെ പതിറ്റാണ്ടുകളായി നിരവധി രാജകീയ വേട്ടകള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുള്ള ഇടം കൂടിയാണ് സാന്‍ഡ്രിംഗ്ഹാം.

വേട്ടയാടലിനായി ഇംഗ്ലണ്ടില്‍ വളര്‍ത്തുന്ന ചുരുക്കം പക്ഷികളില്‍ ഒന്നാണ് ഫെസന്റുകള്‍. വേട്ടയാടുക എന്ന ഒരറ്റ ഉദ്ദേശ്യത്തോടെയാണ് ഫെസന്റുകളെ വളര്‍ത്തുന്നത് തന്നെ. സംഗതി എന്താണെങ്കിലും സാന്‍ഡ്രിംഗ്ഹാമില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ പ്രതിസന്ധി ചാള്‍സിനെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തത്. സാന്‍ഡ്രിംഗ്ഹാമില്‍ നടക്കുന്ന പരമ്പരാഗത ബോക്‌സിംഗ് ഡേ ഷൂട്ടില്‍ എല്ലാ വര്‍ഷവും രാജകുടുംബം പങ്കെടുക്കാറുണ്ട്, എന്നാല്‍, ഈ വര്‍ഷം ഷൂട്ടിംഗ് പാര്‍ട്ടി തന്നെ റദ്ദാക്കുമെന്നാണ് ചാള്‍സ് പറഞ്ഞിരിക്കുന്നത്. ബ്രിട്ടീഷ് രാജകീയ കലണ്ടറില്‍ പതിറ്റാണ്ടുകളായി സ്ഥിരമായി ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ഇവന്റാണ് ബോക്‌സിംഗ് ഡേ ഷൂട്ട്.

 
Other News in this category

 
 




 
Close Window