Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 10th Oct 2026
 
 
UK Special
  Add your Comment comment
ഒരു വയസ്സുള്ള പെണ്‍കുഞ്ഞിനും രക്ഷയില്ല: പീഡനം നടത്തിയത് 37 വയസ്സുകാരന്‍: ക്രൂരത കണ്ടില്ലെന്നു നടിച്ച ഭാര്യയും കുറ്റക്കാരി
Text By: UK Malayalam Pathram
13 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് വിധേയമാക്കി കൊലപ്പെടുത്തി. സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണു പ്രതി. കുറ്റക്കാരനെന്ന് കോടതി. 13 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണു കേസ്. ല്‍ 37-കാരന്‍ ജാമി വാര്‍ലിയെ കാത്തിരിക്കുന്നത് ജീവപര്യന്തം ശിക്ഷയാണ്.

കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കാന്‍ ഒപ്പം നിന്ന പങ്കാളി 32-കാരന്‍ ജോണ്‍ മക്ഗോവന്‍ ഫാസാകെര്‍ലിയും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഫിനാന്‍സ് കമ്പനിയില്‍ സെയില്‍സ് മാനേജറായിരുന്ന ഇയാള്‍ കുഞ്ഞിന്റെ മരണത്തിന് ഇടയാക്കുന്ന കാരണങ്ങള്‍ അനുവദിച്ചതിനും, ലൈംഗിക കുറ്റകൃത്യങ്ങളില്‍ പങ്കെടുത്തതിനുമാണ് ശിക്ഷ നേരിടുക.

കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീതിജനകമായ കേസെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ കേസിനെ കുറിച്ച് പറയുന്നത്. ബ്ലാക്ക്പൂളിലെ വലിയ വീട്ടില്‍ ബഹുമാന്യരായ ആളുകളെന്ന് നടിച്ച് ജീവിച്ചിരുന്ന വാര്‍ലിയും, മക്ഗോവനും യഥാര്‍ത്ഥത്തില്‍ കുട്ടിപ്പീഡകരായിരുന്നുവെന്നത് പ്രദേശവാസികളെയും ഞെട്ടിച്ചു.
 
Other News in this category

 
 




 
Close Window