Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
UK Special
  19-08-2026
യൂജിനിക്ക് മൂന്നാമത്തെ കുഞ്ഞ്; എലിസബത്ത് രാജ്ഞിയുടെ ഓര്‍മയില്‍ പേരിട്ട് രാജകുടുംബം

ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗമായ പ്രിന്‍സസ് യൂജിനിക്കും ഭര്‍ത്താവ് ജാക്ക് ബ്രൂക്‌സ്ബാങ്കിനും മൂന്നാമത്തെ കുഞ്ഞ് പിറന്നു. 'അഡലൈഡ് എലിസബത്ത് അന്നിന ബ്രൂക്‌സ്ബാങ്ക്' എന്നാണ് പെണ്‍കുഞ്ഞിന് പേരിട്ടിരിക്കുന്നത്. അന്തരിച്ച എലിസബത്ത് രണ്ടാമന്‍ രാജ്ഞിയോടുള്ള ആദരസൂചകമായാണ് കുഞ്ഞിന്റെ പേരില്‍ 'എലിസബത്ത്' ഉള്‍പ്പെടുത്തിയതെന്ന് യൂജിനി വ്യക്തമാക്കി. ''ഞങ്ങളുടെ ഹൃദയത്തോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന മുത്തശ്ശിയും ഈ പേരിലുണ്ട്,'' കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് യൂജിനി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇംഗ്ലിഷ്, പോര്‍ച്ചുഗീസ് രാജകീയ ചരിത്രങ്ങളുമായും കുഞ്ഞിന്റെ പേരിന് ബന്ധമുണ്ടെന്നും ബ്രിട്ടനും പോര്‍ച്ചുഗലും തങ്ങള്‍ ഏറെ സ്‌നേഹിക്കുകയും വീടായി കാണുകയും

Full Story
  19-08-2026
ബ്രിട്ടിഷ് പൗരന്മാരല്ലാത്തവര്‍ക്ക് ക്ഷേമ ആനുകൂല്യങ്ങള്‍ നിര്‍ത്തും; വമ്പന്‍ പരിഷ്‌കാരവുമായി റിഫോം യുകെ

ലണ്ടന്‍: അധികാരത്തിലെത്തിയാല്‍ ബ്രിട്ടിഷ് പൗരന്മാരല്ലാത്തവര്‍ക്ക് ലഭിക്കുന്ന ഭൂരിഭാഗം ക്ഷേമ ആനുകൂല്യങ്ങളും നിര്‍ത്തലാക്കുമെന്ന് നൈജല്‍ ഫാരേജിന്റെ നേതൃത്വത്തിലുള്ള റിഫോം യുകെ. ഹൗസിങ് ബെനിഫിറ്റ്, പെന്‍ഷന്‍ ക്രെഡിറ്റ്, ജോബ്സീക്കേഴ്സ് അലവന്‍സ്, ചൈല്‍ഡ് ബെനിഫിറ്റ്, സൗജന്യ ശിശുപരിചരണം, വൈകല്യ ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയാണ് പദ്ധതിയുടെ പരിധിയില്‍ വരിക. യുദ്ധത്തില്‍ വിധവയായവര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍, സായുധസേനാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ ഏതാനും ആനുകൂല്യങ്ങള്‍ക്ക് മാത്രമായിരിക്കും ഇളവ് നല്‍കുക. ബ്രിട്ടിഷ് പൗരത്വമില്ലാത്തവര്‍ക്ക് ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്നത് വലിയ തോതില്‍ നിയന്ത്രിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

Full Story
  19-08-2026
ലേബര്‍ എംപി ബയോ അലാബ സസ്‌പെന്‍ഡ് ചെയ്തു: കോവിഡ് വായ്പ തിരിച്ചടവ് വിവാദം

ലണ്ടന്‍/എസെക്‌സ്: കോവിഡ് കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ 'ബൗണ്‍സ് ബാക്ക്' വായ്പയുടെ തിരിച്ചടവ് ഒഴിവാക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി എംപി ബയോ അലാബയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സൗത്ത്എന്‍ഡ് ഈസ്റ്റ് ആന്‍ഡ് റോച്ച്‌ഫോര്‍ഡ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അലാബയുടെ പാര്‍ലമെന്ററി വിപ്പും പിന്‍വലിച്ചിട്ടുണ്ട്. ആരോപണവുമായി ബന്ധപ്പെട്ട് അലാബ തന്നെയാണ് വിഷയം പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും ഇതിന് പിന്നാലെ ആഭ്യന്തര അന്വേഷണം ആരംഭിച്ചതാണെന്നും ലേബര്‍ പാര്‍ട്ടി അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അദ്ദേഹം സ്വതന്ത്ര എംപിയായിട്ടായിരിക്കും പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുക. അതേസമയം,

Full Story
  18-08-2026
സ്‌കോട്‌ലന്‍ഡില്‍ നിന്ന് ഗുരുവായൂരില്‍ എത്തി താലി കെട്ടിയത് പാര്‍ലമെന്റ് അംഗം മാര്‍ട്ടിന്‍ ഡേ: വധു പിറവം സ്വദേശിനി നിതിന്‍ ചന്ദ്
മലയാളി യുവതിയെ താലി ചാര്‍ത്തി സ്‌കോട്ട്ലന്‍ഡിലെ പാര്‍ലമെന്റ് അംഗം. പിറവം പാമ്പാക്കുട സ്വദേശിനി നിതിന്‍ ചന്ദിനേയാണ് (49) മുന്‍ യുകെ പാര്‍ലമെന്റംഗവും നിലവില്‍ സ്‌കോട്ട്ലന്‍ഡിലെ പാര്‍ലമെന്റംഗവുമായ മാര്‍ട്ടിന്‍ ഡേ (55) താലി ചാര്‍ത്തിയത്. ഇന്ന് രാവിലെ 11 മണിക്ക് ഗുരുവായൂരിലെ പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. ചടങ്ങിന് സാക്ഷിയായി ഇരുവരുടെയും ബന്ധുക്കള്‍ക്കൊപ്പം 22കാരന്‍ മകന്‍ വേദിക് ശങ്കറും ഉണ്ടായിരുന്നു.

സ്റ്റുഡന്റ് വീസയില്‍ 2008ലാണ് നിതിന്‍ ചന്ദ് യുകെയിലേക്കു പോകുന്നത്. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഐടി മാനേജ്‌മെന്റില്‍ മാസ്റ്റേഴ്സിനായി യുകെയിലേക്കു വിമാനം കയറല്‍. മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ സ്‌കൂള്‍ സഹപാഠി കൂടിയാണ്
Full Story
  18-08-2026
ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് ക്ലെയിമിന് വരുന്ന യുവതികളെ ലൈംഗികമായി ചൂഷണം ചെയ്ത ഡോക്ടര്‍ക്ക് 18 മാസം ജയില്‍
പരിശോധനയ്ക്കെത്തിയ സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ക്ക് 18 മാസം തടവ്. ഡോ. മുഹമ്മദ് ഇഖ്ബാലിനാണ് (64) ന്യൂകാസില്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. ന്യൂകാസില്‍, സന്ദര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ ക്ലിനിക്കുകളില്‍ നടന്ന രണ്ട് സംഭവങ്ങളിലാണ് ശിക്ഷ. ആരോപണങ്ങള്‍ പ്രതി നിഷേധിച്ചിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിമിനായുള്ള മെഡിക്കല്‍ പരിശോധനയ്ക്കെത്തിയ സ്ത്രീകളെയാണ് ഡോക്ടര്‍ ദുരുപയോഗം ചെയ്തതെന്ന് കോടതി കണ്ടെത്തി. ഇന്‍ഷുറന്‍സ് കമ്പനികള്‍ നിര്‍ദേശിച്ച ഡോക്ടറായതിനാലാണ് സ്ത്രീകള്‍ ഇഖ്ബാലിന്റെ ക്ലിനിക്കിലെത്തിയത്. കൗണ്ടി ഡര്‍ഹാമിലാണ് ആദ്യ സംഭവം നടന്നത്. വാഹനാപകടത്തില്‍ പരുക്കേറ്റ സ്ത്രീയോട് പരിശോധനയ്ക്കിടെ എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ട ഡോക്ടര്‍ പിന്നീട്
Full Story
  18-08-2026
പരിശോധനയ്‌ക്കെത്തിയ സ്ത്രീകളോട് ലൈംഗികാതിക്രമം; ഡോക്ടര്‍ക്ക് 18 മാസം തടവ്

ന്യൂകാസില്‍: വാഹനാപകടങ്ങളില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് വൈദ്യപരിശോധനയ്‌ക്കെത്തിയ സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയ ഡോക്ടര്‍ക്ക് 18 മാസം തടവ്. ഡോ. മുഹമ്മദ് ഇഖ്ബാലിനാണ് (64) ന്യൂകാസില്‍ ക്രൗണ്‍ കോടതി ശിക്ഷ വിധിച്ചത്. ന്യൂകാസില്‍, സണ്ടര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ ക്ലിനിക്കുകളില്‍ നടന്ന രണ്ട് സംഭവങ്ങളിലാണ് ശിക്ഷ. ആരോപണങ്ങള്‍ പ്രതി നിഷേധിച്ചിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിമിനായുള്ള മെഡിക്കല്‍ പരിശോധനയ്‌ക്കെത്തിയ സ്ത്രീകളെയാണ് ഡോക്ടര്‍ ദുരുപയോഗം ചെയ്തതെന്ന് കോടതി കണ്ടെത്തി. ഇന്‍ഷുറന്‍സ് കമ്പനികള്‍ നിര്‍ദേശിച്ച ഡോക്ടറായതിനാലാണ് സ്ത്രീകള്‍ ഇഖ്ബാലിന്റെ ക്ലിനിക്കിലെത്തിയത്. കൗണ്ടി ഡര്‍ഹാമിലാണ് ആദ്യ സംഭവം നടന്നത്. വാഹനാപകടത്തില്‍

Full Story
  18-08-2026
അടച്ചുപൂട്ടുന്ന പബ്ബുകള്‍ ഇനി എളുപ്പത്തില്‍ വീടുകളാക്കാനാകില്ല; ഇംഗ്ലണ്ടില്‍ പ്ലാനിങ് നിയമങ്ങള്‍ കടുപ്പിക്കുന്നു

ലണ്ടന്‍: അടച്ചുപൂട്ടുന്ന പബ്ബുകള്‍ വീടുകളോ ഓഫിസുകളോ മറ്റ് ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളോ ആക്കി മാറ്റുന്നത് ഇനി ഇംഗ്ലണ്ടില്‍ അത്ര എളുപ്പമാകില്ല. രാജ്യത്തെ പബ്ബുകള്‍ സംരക്ഷിക്കുന്നതിനായി പ്ലാനിങ് നിയമങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ ദേശീയ പ്ലാനിങ് പോളിസി ഫ്രെയിംവര്‍ക്കിന്റെ (എന്‍പിപിഎഫ്) ഭാഗമായാണ് പുതിയ വ്യവസ്ഥകള്‍. പ്രാദേശിക സമൂഹങ്ങളുടെ പ്രധാന കൂടിച്ചേരല്‍ കേന്ദ്രങ്ങളായ പബ്ബുകള്‍ അടച്ചുപൂട്ടപ്പെടുന്നത് തടയുന്നതിനൊപ്പം രാജ്യത്തെ ഭവനനിര്‍മാണം വേഗത്തിലാക്കാനുള്ള നടപടികളും പുതിയ പ്ലാനിങ് നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Full Story
  18-08-2026
11 വര്‍ഷം കൊണ്ട് 500 മില്യന്‍ പൗണ്ടിന്റെ ബ്രാന്‍ഡ്; 'ഓ വോഡ്ക'യെ ഏറ്റെടുക്കാന്‍ അമേരിക്കന്‍ ഭീമന്‍ സതറാക്ക്

ലണ്ടന്‍/സ്വാന്‍സി: വെറും 11 വര്‍ഷം കൊണ്ട് ചെറിയൊരു വോഡ്ക സംരംഭത്തില്‍നിന്ന് ആഗോളതലത്തില്‍ ശ്രദ്ധേയമായ ബ്രാന്‍ഡായി വളര്‍ന്ന വെയില്‍സ് ആസ്ഥാനമായ 'ഓ വോഡ്ക'യുടെ ഉടമസ്ഥാവകാശം അമേരിക്കന്‍ മദ്യനിര്‍മാണ കമ്പനിയായ സതറാക്കിലേക്ക്. 'സതേണ്‍ കംഫര്‍ട്ട്', 'ബസ്ബോള്‍സ്' തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉടമയായ സതറാക്ക് സ്വാന്‍സി ആസ്ഥാനമായ ഓ വോഡ്കയെ ഏകദേശം 500 മില്യന്‍ പൗണ്ടിന് ഏറ്റെടുക്കാനൊരുങ്ങുകയാണ്. ഓ വോഡ്കയുടെ സഹസ്ഥാപകരായ ചാര്‍ലി മോര്‍ഗനും ജാക്‌സണ്‍ ക്വിന്നും ഇടപാടിലൂടെ 100 മില്യന്‍ പൗണ്ടിലധികം വീതം സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല. എന്നാല്‍ യുകെ വിപണിയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ഇടപാട്

Full Story
[36][37][38][39][40]
 
-->




 
Close Window