Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
യുകെ യൂണിവേഴ്‌സിറ്റികള്‍ക്ക് ആഗോള റാങ്കിങ്ങില്‍ ഇടിവ്
reporter

ലണ്ടന്‍: യുകെ യൂണിവേഴ്സിറ്റികളുടെ അന്താരാഷ്ട്ര തലത്തിലെ അന്തസ്സിന് ക്ഷതമേല്‍പ്പിച്ച് റാങ്കിംഗ് പുറത്ത്. കടുത്ത സാമ്പത്തിക സമ്മര്‍ദം മൂലം പലതും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതിനിടെയാണ് പ്രതിച്ഛായയും മോശമാകുന്നത്. ലോക റാങ്കിംഗില്‍ ഇംപീരിയല്‍ കോളേജ് ലണ്ടന്‍ രണ്ടാം സ്ഥാനത്ത് എത്തിയതാണ് നേട്ടമായത്. ഓക്സ്ഫോര്‍ഡ്, ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റികളെ മറികടന്നാണ് ഇംപീരിയല്‍ വാര്‍ഷിക ക്വാക്കെറെലി സിമണ്ട്സ് വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ രണ്ടാമത്തെത്തിയത്. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് ഒന്നാമതുള്ളത്.

എന്നിരുന്നാലും യുകെ സ്ഥാപനങ്ങള്‍ക്ക് ചീത്തപ്പേര് നല്‍കുന്നതാണ് ഇക്കുറി പട്ടിക. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കേംബ്രിഡ്ജ് അഞ്ചാം സ്ഥാനത്തായി. 90 ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളില്‍ 52 എണ്ണത്തിനും ഈ വര്‍ഷം താഴ്ന്ന റാങ്കാണ് ലഭിച്ചത്. ഇംപീരിയല്‍ ഉള്‍പ്പെടെ ഏകദേശം 20 സ്ഥാപനങ്ങളുടെ റേറ്റിംഗാണ് മെച്ചപ്പെട്ടത്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ ഒന്‍പതാം സ്ഥാനത്ത് തുടര്‍ന്നു. നിലവിലെ സാമ്പത്തിക നയങ്ങള്‍ മൂലം ചില യുകെ യൂണിവേഴ്സിറ്റികള്‍ അടയ്ക്കേണ്ടി വരുമെന്ന് ക്യുഎസ് സീനിയര്‍ വൈസ് പ്രസിഡന്റ് ബെന്‍ സോവ്ടര്‍ പറഞ്ഞു. ജീവനക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും അനുപാതം, ജോലി സാധ്യത, അക്കാഡമിക് മേന്മ എന്നിവയിലെല്ലാം യുകെ യൂണിവേഴ്സിറ്റികള്‍ താഴേക്ക് പോകുന്നതായി ഇദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 
Other News in this category

 
 




 
Close Window