Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
എന്‍എച്ച്എസ് ക്യൂവില്‍ തുടരും, സ്വകാര്യചികിത്സ തേടില്ലെന്ന് കീര്‍ സ്റ്റാര്‍മര്‍
reporter

ലണ്ടന്‍: എന്‍എച്ച്എസിലെ ക്യൂ അടുത്ത കാലത്തൊന്നും ഉണ്ടായ സംഭവമല്ല. കോവിഡ് മഹാമാരിയോടെ ഈ ക്യൂവിന് നീളം കൂടിയെന്ന് മാത്രം. എന്നാല്‍ എത്ര ക്യൂ നിന്നാലും എന്‍എച്ച്എസിനെ ഉപേക്ഷിച്ച് സ്വകാര്യ ചികിത്സ തേടാന്‍ തയ്യാറാകില്ലെന്ന് വാദിക്കുകയാണ് കീര്‍ സ്റ്റാര്‍മര്‍. തന്റെ ബന്ധുക്കളെ പ്രൈവറ്റില്‍ കൊണ്ടുപോകുന്നതിന് പകരം എന്‍എച്ച്എസിലെ നീണ്ട ക്യൂവില്‍ നിര്‍ത്തുന്നതിനാണ് പ്രാമുഖ്യം നല്‍കുകയെന്ന് ലേബര്‍ നേതാവ് അവകാശപ്പെട്ടു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രൈവറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്തി നില്‍ക്കുമ്പോഴാണ് സ്റ്റാര്‍മര്‍ ഈ അവകാശവാദം ഉന്നയിക്കുന്നത്. എന്ത് സാഹചര്യം വന്നാലും പണം കൊടുത്ത് ചികിത്സ നേടാന്‍ താന്‍ തയ്യാറാകില്ലെന്ന് പ്രഖ്യാപിച്ച് ലേബര്‍ നേതാവ് അമ്പരപ്പിച്ചിരുന്നു.

'ഞാന്‍ വളര്‍ന്നപ്പോള്‍ അമ്മ അനുഭവിക്കുന്നത് കണ്ടിട്ടുണ്ട്. അവര്‍ വളരെ രോഗാതുരയായിരുന്നു, പല തവണ മരണത്തിന് അരികിലെത്തി. എല്ലാ തവണയും എന്‍എച്ച്എസില്‍ അടിയന്തര ചികിത്സ ലഭിച്ചു. എന്‍എച്ച്എസില്‍ എനിക്ക് 100% ആത്മവിശ്വാസമുണ്ട്. അതിനാലാണ് എന്‍എച്ച്എസ് ഒഴികെ മറ്റൊന്നിലേക്കും പോകാത്തത്. എന്റെ ബന്ധുക്കളുടെ കാര്യത്തിലും ഇതാണ് ഞാന്‍ സ്വീകരിക്കുക', കീര്‍ സ്റ്റാര്‍മര്‍ പോര്‍ട്സ്മൗത്ത് പ്രചരണത്തില്‍ പറഞ്ഞു. കനത്ത സമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍എച്ച്എസ് വലിയ തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാണ്. ഈ ഘട്ടത്തിലാണ് എന്‍എച്ച്എസ് പ്രധാനമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള നിലപാട് ആവര്‍ത്തിക്കുന്നത്.

 
Other News in this category

 
 




 
Close Window