Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
UK Special
  03-06-2024
ഏജന്റിന്റെ ചതിയില്‍ അകപ്പെട്ട മലയാളികളുടെ കഥകള്‍ ഇങ്ങനെ

ലണ്ടന്‍: കേരളത്തിലെ ഒരു ചെറുപട്ടണത്തില്‍ നിന്നുമാണ് നഴ്സായ അഖില്‍ ജെന്നി യുകെയിലേക്ക് വിമാനം കയറിയത്. നാട്ടിലെ കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ഏജന്റ് ഓഫര്‍ ചെയ്ത കെയര്‍ വര്‍ക്കര്‍ ജോലിയില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ജെന്നി യുകെയില്‍ എത്തിയത്. ചികിത്സയ്ക്കായി എടുത്ത ലോണുകള്‍ തിരിച്ചടക്കാനാണ് താന്‍ ഈ അവസരം ഉപയോഗിച്ചതെന്ന് അഖില്‍ ഗാര്‍ഡിയനോട് പറഞ്ഞു. 'നഴ്സിംഗ് യോഗ്യതയുണ്ടായിരുന്നു, യുകെയിലേക്ക് വരാനും ആഗ്രഹിച്ചു. അപ്പോഴാണ് ഷിന്റോ സെബാസ്റ്റിയന്‍ ബ്രിട്ടനില്‍ നല്ല ശമ്പളത്തില്‍ കെയര്‍ വര്‍ക്കര്‍ ജോലി ഓഫര്‍ ചെയ്തത്. എന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അത് മതിയായിരുന്നു', ജെന്നി പറയുന്നു.

എന്നാല്‍ ഏതാനും

Full Story
  03-06-2024
വിദേശ ജോലിക്കാരെ ചൂഷണം ചെയ്ത് ബ്രിട്ടീഷ് സോഷ്യല്‍കെയര്‍ ഏജന്‍സികള്‍

ലണ്ടന്‍: വിദേശ ജോലിക്കാരെ ചൂഷണം ചെയ്ത് ബ്രിട്ടീഷ് സോഷ്യല്‍ കെയര്‍ ഏജന്‍സികള്‍. ഇല്ലാത്ത ജോലിക്ക് ആയിരക്കണക്കിന് പൗണ്ട് ഏജന്റുമാര്‍ക്ക് നല്‍കി യുകെയില്‍ എത്തിയ മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് കുടുക്കില്‍ ചാടിയിരിക്കുന്നത്. ജോലിയില്ലാതെ വന്നതോടെ തങ്ങളുടെ കടം വീട്ടാന്‍ പലരും ബുദ്ധിമുട്ടുകയാണ്. 11 വ്യത്യസ്ത കെയര്‍ പ്രൊവൈഡര്‍മാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഡസന്‍ കണക്കിന് ആളുകളാണ് യുകെ കെയര്‍ ഹോമുകളിലും, റസിഡന്‍ഷ്യല്‍ കെയറിലും ജോലി കരസ്ഥമാക്കാനായി ഏജന്റുമാര്‍ക്ക് വലിയ തോതില്‍ പണം നല്‍കിയത്. എന്നാല്‍ യുകെയില്‍ എത്തിയ ഇവര്‍ക്ക് പരിമിതമാ ജോലിയോ, ജോലി ഇല്ലാത്ത അവസ്ഥയോ നേരിടേണ്ട ഗതികേടിലാണ്.

Full Story

  03-06-2024
ബ്രിട്ടനില്‍ വച്ച് ഹൃദയാഘാതം ഉണ്ടായാല്‍ ന്യൂനപക്ഷ വംശജരായ രോഗികള്‍ മരിക്കാനുള്ള സാധ്യത കാല്‍ശതമാനം

ലണ്ടന്‍: ബ്രിട്ടനില്‍ വെച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായാല്‍ ന്യൂനപക്ഷ വംശജരായ രോഗികള്‍ മരണപ്പെടാനുള്ള സാധ്യത കാല്‍ശതമാനത്തിലേറെയെന്ന് റിപ്പോര്‍ട്ട്. വെള്ളക്കാരായ രോഗികള്‍ ഇതേ അവസ്ഥ നേരിട്ടാല്‍ രക്ഷപ്പെടുന്നതുമായി കണക്കുകള്‍ താരതമ്യം ചെയ്യുമ്പോഴാണ് നിറത്തിന്റെയും, വംശത്തിന്റെയും പേരില്‍ വ്യത്യാസം നിലനില്‍ക്കുന്നതായി കണ്ടെത്തുന്നത്. യൂണിവേഴ്സിറ്റി ഓഫ് ബര്‍മിംഗ്ഹാമിലെ ഗവേഷകര്‍ ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ പിന്തുണയോടെ നടത്തിയ പഠനത്തിലാണ് ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാക്കുന്ന രോഗികളുടെ 12 ക്ലിനിക്കല്‍ ട്രയല്‍സില്‍ നിന്നുള്ള ഡാറ്റ പരിശോധിച്ചത്. വംശീയ ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള രോഗികളില്‍ ശരാശരി 17 മാസത്തിന് ശേഷം 36% ഉയര്‍ന്ന

Full Story
  03-06-2024
30 രാജ്യങ്ങള്‍ സൈക്കിളില്‍ താണ്ടി ലണ്ടനിലെത്തിയ മലയാളി യുവാവ്

ലണ്ടന്‍: സൈക്കിളില്‍ 30 രാജ്യങ്ങള്‍ താണ്ടി ബ്രിട്ടനിലെത്തിയ മലയാളി യുവാവ് ഫായിസിന് രാജ്യാന്തര ബൈസിക്കിള്‍ ദിനമായ ഇന്നലെ ലണ്ടനില്‍ ലഭിച്ചത് അപ്രതീക്ഷിത സ്വീകരണം. ലണ്ടനിലെ ജോയ് ആലുക്കാസ് ജ്വല്ലറിയാണ് ഫായിസിന് സവിശേഷമായ സ്വീകരണം നല്‍കി ആദരിച്ചത്. ഈസ്റ്റ്ഹാമിലെ എംപി സര്‍ സ്റ്റീഫന്‍ ടിം ഉള്‍പ്പെടെയുള്ള പ്രമുഖരെ അണിനിരത്തിയാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഫായിസിന് സ്വീകരണം നല്‍കിയത്. കേരളത്തില്‍നിന്നും പുറപ്പെട്ട് ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള കോഴിക്കോട് സ്വദേശി ഫായിസ് അഷ്‌റഫലിയുടെ സൈക്കിള്‍ യാത്ര ഈമാസം ഒന്നാം തീയതിയാണ് ബ്രിട്ടനിലെത്തിയത്. 15 മാസത്തോളം നീണ്ട യാത്രയ്ക്കാണ് ഇപ്പോള്‍ ബ്രിട്ടനില്‍ പരിസമാപ്തി ആയിരിക്കുന്നത്. ഇതിനോടകം 30 രാജ്യങ്ങളിലൂടെ 22,800 കിലോമീറ്റര്‍

Full Story
  02-06-2024
ഗൂണ്ടകളുടെ കുടിപ്പകയ്ക്ക് ഇരയായത് ഒമ്പതുകാരി മലയാളി പെണ്‍കുട്ടി, പ്രതികളെ പിടികൂടാന്‍ കഴിയാതെ പൊലീസ്

ലണ്ടന്‍: ലണ്ടനിലെ ഹാക്ക്‌നിയിലെ റസ്റ്ററന്റില്‍ വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കുട്ടി മാതാപിതാക്കളുടെ ശബ്ദത്തോട് പ്രതികരിക്കുകയും കൈകള്‍ അനക്കുകയും ചെയ്തതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് കുട്ടി വിധേയയായിരുന്നു. പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കിലും, അക്രമത്തിന് പിന്നില്‍ ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണെന്നും റസ്റ്ററന്റില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടിക്ക് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു എന്നുമാണ് പ്രാഥമിക നിഗമനം. ബര്‍മിങ്ഹാമില്‍ ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന എറണാകുളം പറവൂര്‍ ഗോതുരുത്ത് ആനത്താഴത്ത് അജീഷ് - വിനയ

Full Story
  02-06-2024
സിഖ് സമുദായക്കാര്‍ക്കായി ലോകത്തിലെ ആദ്യ കോടതി ലണ്ടനില്‍ തുറന്നു, സിവില്‍- കുടുംബ കേസുകള്‍ പരിഗണിക്കും

 ലണ്ടന്‍: ലോകത്തിലെ ആദ്യത്തെ സിഖ് കോടതി ലണ്ടനില്‍ തുറന്നു. സിഖ് സമുദായത്തില്‍ പെടുന്നവരുടെ സിവില്‍- കുടുംബ വ്യവഹാരങ്ങളായിരിക്കും കോടതിയുടെ പരിഗണനയ്ക്ക് വരിക. സിഖ് മത തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും വിധി നിര്‍ണ്ണയം. സിഖ് മതത്തിലെ സാംസ്‌കാരികവും മതപരവുമായ വൈകാരികതകള്‍ മനസ്സിലാക്കാന്‍ പ്രാപ്തിയുള്ളവര്‍ മതനിരപേക്ഷ കോടതികളില്‍ ഇല്ലാത്തതാണ് ഇത്തരാമൊരു കോടതി സ്ഥാപിക്കാന്‍ ഇടയായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 30 ഓളം മജിസ്‌ട്രേറ്റുമാരും 15 ജഡ്ജിമാരും അടങ്ങിയതാണ് കോടതി ഇവരില്‍ ഏറിയ പങ്കും സ്ത്രീകളുമാണ്. എന്നാല്‍, ഇത്തരമൊരു കോടതി സ്ഥാപിക്കുന്നതിന് മുന്നോടിയായി സുതാര്യവും ജനാധിപത്യരീതിയില്‍ ഉള്ളതുമായ ഒരു ചര്‍ച്ചയോ പബ്ലിക് കണസള്‍ട്ടേഷനോ

Full Story
  02-06-2024
കുടിയേറ്റം കുറയ്ക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലേബര്‍ പാര്‍ട്ടി

ലണ്ടന്‍: തിരഞ്ഞെടുപ്പിനെ മുന്നോടിയായി കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പദ്ധതികളുമായി ലേബര്‍ പാര്‍ട്ടി മുന്നോട്ട് വന്നു. അടുത്ത കാലത്തായി ബ്രിട്ടനിലെ കുടിയേറ്റം കൂടിയതിനെ തുടര്‍ന്ന് നിലവിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കടുത്ത ജനരോക്ഷം നേരിട്ടിരുന്നു. അതുകൊണ്ടു തന്നെ കുടിയേറ്റം കുറയ്ക്കുന്നതിനുള്ള സമഗ്ര പദ്ധതികള്‍ അവതരിപ്പിക്കുന്നതിലൂടെ ജന പിന്തുണയില്‍ വന്‍ മുന്നേറ്റം നടത്താന്‍ സാധിക്കും എന്നാണ് ലേബര്‍ പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.

കുടിയേറ്റം കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തുടര്‍ച്ചയായി നല്‍കിയ വാഗ്ദാനങ്ങള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലംഘിച്ചതായി ലേബര്‍ പാര്‍ട്ടി

Full Story
  02-06-2024
ഇംഗ്ലണ്ടില്‍ പുതിയ 100 ജിപി സര്‍ജറികള്‍ നിര്‍മിക്കുമെന്ന് ടോറികള്‍

ലണ്ടന്‍: ഇംഗ്ലണ്ടില്‍ 100 പുതിയ ജിപി സര്‍ജറികള്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് കണ്‍സര്‍വേറ്റീവുകള്‍. കൂടാതെ തങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കൂടുതല്‍ ചികിത്സകള്‍ നല്‍കാനുള്ള ഒരുക്കങ്ങള്‍ സമൂഹത്തില്‍ തന്നെ ലഭ്.മാക്കാനുള്ള പദ്ധതികളും ടോറികള്‍ വിഭാവനം ചെയ്യുന്നു. ജിപിമാരെ കാണാതെ ഫാര്‍മസികള്‍ക്ക് നല്‍കാന്‍ കഴിയുന്ന ചികിത്സകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും പാര്‍ട്ടി പറയുന്നു. രോഗികള്‍ക്ക് എളുപ്പത്തില്‍ ആവശ്യമായ ചികിത്സകള്‍ ലഭിക്കുമെന്ന് മാത്രമല്ല, ആശുപത്രികള്‍ക്ക് മേലുള്ള സമ്മര്‍ദം കുറയ്ക്കാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക് പദ്ധതിയെ വിശേഷിപ്പിക്കുന്നു.

എന്നാല്‍ ആരോഗ്യ

Full Story
[441][442][443][444][445]
 
-->




 
Close Window