മാന്‍സ്ഫീല്‍ഡ്: ചിറക്കടവ്, മണ്ണംപ്ലാക്കല്‍ കുടുംബാംഗമായ മോളി ജോയി പന്തിരുവേലില്‍ (65) അന്തരിച്ചു. ഭര്‍ത്താവ് ജോയി സ്‌കറിയ പന്തിരുവേലില്‍ (കാഞ്ഞിരപ്പള്ളി). ടൈറ്റസ് ജോയി ( മാന്‍സ്ഫീല്‍ഡ്, യുകെ) ഫാ. മാര്‍ട്ടിന്‍ (പാലാ രൂപത, വരിയാനിക്കാട് ഇടവക വികാരി), ഫാ. ടിയോ അല്‍ഫോന്‍സ് (ഭഗല്‍പൂര്‍ രൂപത), ഫാ. നിര്‍മല്‍ മാത്യു (പാലാ രൂപത), ഡീക്കന്‍ വിമല്‍ ജോസഫ് (ഭഗല്‍പൂര്‍ രൂപത) എന്നിവര്‍ മക്കളാണ്.
ഇളയ മകനായ ഡീക്കന്‍ വിമലിന്റെ പൗരോഹിത്യസ്വീകരണം അടുത്തുതന്നെ നടക്കാനിരിക്കുന്ന വേളയിലാണ് ആകസ്മികമായി മോളിയുടെ മരണം സംഭവിച്ചത്. പൂഞ്ഞാര്‍, പെരിങ്ങുളം വള്ളിയാംതടത്തില്‍ കുടുംബാംഗമായ ലിറ്റി ടൈറ്റസ് (മാന്‍സ്ഫീല്‍ഡ്) ഏക മരുമകളാണ്. ജൂണ്‍ 7ന് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ രണ്ടരക്ക് സ്വവസതിയില്‍ അന്ത്യോപചാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് പൈക സെന്റ് ജോസഫ് ദേവാലയത്തിലെ കുടുംബ കല്ലറയില്‍ മൃതദേഹം സംസ്‌ക്കരിക്കും.