Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
UK Special
  02-06-2024
ഒമ്പതുകാരി ജീവിതത്തിലേക്ക്, അച്ഛന്റെ കൈകളില്‍ പിടിച്ചു

ലണ്ടന്‍: ഹാക്ക്നിയില്‍ ഉണ്ടായ വെടിവെപ്പില്‍ പെട്ട് ഗുരുതരാവസ്ഥയിലായ മലയാളി പെണ്‍കുട്ടി ലിസെല്‍ മരിയയുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നുവെന്ന് പ്രതീക്ഷ. അതീവ ഗുരുതരാവസ്ഥ നേരിടുന്ന കുട്ടി പിതാവിന്‍െ കരങ്ങളില്‍ അമര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പ്രതീക്ഷയായി മാറുന്നത്. ബുധനാഴ്ച നോര്‍ത്ത് ഈസ്റ്റ് ലണ്ടനിലെ തുര്‍ക്കിഷ് റെസ്റ്റൊറന്റില്‍ മോട്ടോര്‍ബൈക്കിലെത്തിയ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ മറ്റ് മൂന്ന് പേര്‍ക്ക് കൂടി പരുക്കേറ്റിരുന്നു. റെസ്റ്റൊറന്റില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ ലിസെല്‍ മരിയയുടെ തലയിലാണ് ബുള്ളറ്റ് തുളച്ച് കയറിയത്. ലണ്ടനിലുള്ള ബന്ധുക്കളെയും, സുഹൃത്തുക്കളെയും കാണാനായി ബര്‍മിംഗ്ഹാമില്‍ നിന്നും എത്തിയതായിരുന്നു

Full Story
  02-06-2024
വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഹെല്‍ത്ത് സെക്രട്ടറി, ലേബര്‍ അധികാരത്തിലേറിയാല്‍ യൂണിയനുകള്‍ ശക്തിപ്രാപിക്കും

ലണ്ടന്‍: ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ കൂടുതല്‍ സമരങ്ങളാണ് ലഭിക്കുകയെന്ന് ക്യാബിനറ്റ് മന്ത്രിയുടെ മുന്നറിയിപ്പ്. കീര്‍ സ്റ്റാര്‍മര്‍ വിജയിച്ചാല്‍ വ്യവസായ മേഖലയിലെ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് മുന്നറിയിപ്പ് നല്‍കുന്നത്. സമരങ്ങള്‍ നടത്താനുള്ള അധികാരം യൂണിയനുകള്‍ക്ക് നല്‍കാനാണ് സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത്. പകുതി അംഗങ്ങളുടെ പിന്തുണ ലഭിച്ചാലാണ് സമരം നടത്താന്‍ അവകാശം ലഭിക്കുകയെന്ന നയം പിന്‍വലിക്കാനാണ് ലേബര്‍ നേതാവിന്റെ പദ്ധതിയെന്നാണ് ആറ്റ്കിന്‍സ് ചൂണ്ടിക്കാണിക്കുന്നത്. 'യൂണിയനുകള്‍ക്ക് എളുപ്പത്തില്‍ സമരം നടത്താനുള്ള വഴിയൊരുക്കുകയാണ് അവര്‍.

Full Story

  02-06-2024
ചികിത്സ കഴിഞ്ഞാലും രോഗികളെ പുറത്തുവിടാന്‍ കഴിയാതെ എന്‍എച്ച്എസ്

ലണ്ടന്‍: ചികിത്സ കഴിഞ്ഞാലും രോഗികളെ പുറത്തുവിടാന്‍ കഴിയാത്തത് എന്‍എച്ച്എസ് ആശുപത്രികളെ സംബന്ധിച്ച് വലിയ തലവേദനയാണ്. ഇത് ശരിപ്പെടുത്താന്‍ ഗവണ്‍മെന്റ് പുതിയ നിര്‍ദ്ദേശങ്ങളെല്ലാം നല്‍കിയിട്ടുണ്ടെങ്കിലും വിജയകരമായിട്ടില്ല. ഇക്കാര്യം വ്യക്തമാക്കി എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത് യൂണിറ്റുകളില്‍ കുടുങ്ങിയ രോഗികളുടെ എണ്ണം റെക്കോര്‍ഡ് എത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കാണ് ഇത് എത്തിച്ചേര്‍ന്നിരിക്കുന്നത്. കാലതാമസം നേരിട്ട ഡിസ്ചാര്‍ജ്ജുകളുടെ എണ്ണം എന്‍എച്ച്എസ് മെന്റല്‍ ഹോസ്പിറ്റലുകളില്‍ 49,677 ദിവസങ്ങളായി ഉയര്‍ന്നുവെന്നാണ് പരിശോധന വ്യക്തമാക്കുന്നത്. 2016 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന

Full Story
  01-06-2024
ബ്രിട്ടനിലെ ഏറ്റവും മികച്ച മെഡിക്കല്‍ പ്രൊഫസറും ഇന്ത്യന്‍ വംശജനുമായ അമിത് പട്ടേലിന്റെ മരണത്തിന് കാരണം തെറ്റായ ചികിത്സയെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനിലെ മികച്ച മെഡിക്കല്‍ പ്രൊഫസറും, രണ്ട് മക്കളുടെ പിതാവുമായ ഇന്ത്യന്‍ വംശജനെ മരണത്തിലേക്ക് നയിച്ചത് ഒരിക്കലും നല്‍കാന്‍ പാടില്ലാത്ത തെറ്റായ ചികിത്സയെന്ന് കൊറോണറുടെ തീര്‍പ്പ്. താന്‍ ദേശീയ വിദഗ്ധനായ ഒരു അപൂര്‍വ്വ രോഗാവസ്ഥയ്ക്കുള്ള പ്രൊസീജ്യറിന് വിധേയനായതോടെയാണ് ഗുരുതരമായ ആന്തരിക രക്തസ്രാവം നേരിട്ട് പ്രൊഫ. അമിത് പട്ടേല്‍ മരിച്ചത്. പ്രൊഫ. അമിത് പട്ടേലിന്റെ മരണത്തില്‍ കലാശിച്ചത് ചികിത്സയിലെ പരാജയപ്പെടലായിരുന്നുവെന്ന് വ്യക്തമാക്കിയ കൊറോണര്‍ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും ചൂണ്ടിക്കാണിച്ചു. ഈ തലമുറയില്‍ പെട്ട ഏറ്റവും മികച്ച ഡോക്ടര്‍മാരില്‍ ഒരാളായിരുന്ന ഇദ്ദേഹം സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷനില്‍

Full Story
  01-06-2024
ഇന്നു മുതല്‍ സ്‌കോട്ട്‌ലന്‍ഡിലെ മൂന്നു പ്രധാന നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് കാര്‍ബണ്‍ എമിഷന്‍ ചാര്‍ജ്

ലണ്ടന്‍: ജൂണ്‍ ഒന്നു മുതല്‍ സ്‌കോട്ട്‌ലാന്‍ഡിലെ നാല് പ്രധാന നഗരങ്ങളില്‍ മൂന്നിലും പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് കാര്‍ബണ്‍ എമിഷന്‍ ചാര്‍ജ്ജ് ഈടാക്കും. പുതിയ എമിഷന്‍ സോണുകള്‍ അന്ന് മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. വര്‍ഷത്തില്‍ 365 ദിവസവും, ദിവസം മുഴുവന്‍ ലോ എമിഷന്‍ സോണ്‍ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. ഈ മേഖലയിലൂടെ ഓടുന്ന വാഹനങ്ങളെ നിരീക്ഷിക്കാന്‍ നാഷണല്‍ വെഹിക്കിള്‍ ലൈസന്‍സിംഗി ഡാറ്റയുമായി ബന്ധിപ്പിച്ച ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ ക്യാമറകളും സജ്ജമായി കഴിഞ്ഞു. ലോ എമിഷന്‍ സോണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ കണ്ടെത്തനും പിടികൂടാനും ഈ ക്യാമറകള്‍ക്ക് കഴിയും. അതേസമയം, ഓടാതെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക്

Full Story
  01-06-2024
ലോകത്തിലെ ആദ്യ സിഖ് കോടതി ലണ്ടനില്‍ തുറന്നു

ലണ്ടന്‍: ലോകത്തിലെ ആദ്യത്തെ സിഖ് കോടതി ലണ്ടനില്‍ തുറന്നു. സിഖ് സമുദായത്തില്‍ പെടുന്നവരുടെ സിവില്‍- കുടുംബ വ്യവഹാരങ്ങളായിരിക്കും കോടതിയുടെ പരിഗണനയ്ക്ക് വരിക. സിഖ് മത തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും വിധി നിര്‍ണ്ണയം. സിഖ് മതത്തിലെ സാംസ്‌കാരികവും മതപരവുമായ വൈകാരികതകള്‍ മനസ്സിലാക്കാന്‍ പ്രാപ്തിയുള്ളവര്‍ മതനിരപേക്ഷ കോടതികളില്‍ ഇല്ലാത്തതാണ് ഇത്തരാമൊരു കോടതി സ്ഥാപിക്കാന്‍ ഇടയായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 30 ഓളം മജിസ്ട്രേറ്റുമാരും 15 ജഡ്ജിമാരും അടങ്ങിയതാണ് കോടതി ഇവരില്‍ ഏറിയ പങ്കും സ്ത്രീകളുമാണ്. എന്നാല്‍, ഇത്തരമൊരു കോടതി സ്ഥാപിക്കുന്നതിന് മുന്നോടിയായി സുതാര്യവും ജനാധിപത്യരീതിയില്‍ ഉള്ളതുമായ ഒരു ചര്‍ച്ചയോ പബ്ലിക് കണസള്‍ട്ടേഷനോ ഉണ്ടായില്ല

Full Story
  01-06-2024
പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ വിജയം നേടുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ഈ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് അസാധാരണ വിജയം കൈവരുമെന്ന് റിപ്പോര്‍ട്ട്. ടോറികളുടെ അടിവേര് ഇളകുന്ന തെരഞ്ഞെടുപ്പില്‍ ഏകദേശം 500 സീറ്റ് നേടിയാകും ലേബര്‍ വന്‍വിജയം നേടുകയെന്ന് പഠനം വ്യക്തമാക്കുന്നു. 10,000-ലേറെ ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ ആദ്യ മെഗാ പോളിലാണ് പൊതുജനങ്ങള്‍ 476 മുതല്‍ 493 സീറ്റുകള്‍ വരെ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടിക്ക് വെച്ചുനീട്ടുമെന്ന് വ്യക്തമാകുന്നത്. പ്രധാനമന്ത്രി ഋഷി സുനാകിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വാഗ്ദാനങ്ങള്‍ ജനമനസ്സുകളെ കാര്യമായി ഇളക്കിയിട്ടില്ലെന്നാണ് ഇതില്‍ നിന്നും സ്ഥിരീകരിക്കപ്പെടുന്നത്.


ഇലക്ടറല്‍ കാല്‍ക്കുലസ് നടത്തിയ പഠനമാണ് ഡെയ്ലി മെയിലുമായി പങ്കിട്ടത്. ഈ വിധത്തില്‍

Full Story
  01-06-2024
ഡയാനെ മത്സരിപ്പിക്കാതിരിക്കാനുള്ള നീക്കത്തിന് ശക്തമായ എതിര്‍പ്പ്

 ലണ്ടന്‍: ലേബര്‍ പാര്‍ട്ടിയിലെ ഇടത് വിഭാഗത്തെ സമ്പൂര്‍ണ്ണമായി പൊളിച്ചടുക്കാനുള്ള കീര്‍ സ്റ്റാര്‍മറുടെയും, സംഘത്തിന്റെയും നീക്കത്തിന് തിരിച്ചടി. സീനിയര്‍ എംപിയും, ഇടത് നേതാവുമായ ഡയാന്‍ ആബറ്റിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ഒഴിവാക്കാമെന്ന വ്യാമോഹമാണ് രൂക്ഷമായ എതിര്‍പ്പ് ഉയര്‍ന്നതോടെ സ്റ്റാര്‍മര്‍ അവസാനിപ്പിച്ചത്. സകല മേഖലയിലും ലേബര്‍ അനുകൂല തരംഗം ഉള്ളപ്പോള്‍ ആബറ്റ് വിഷയത്തില്‍ ഉള്ള മേല്‍ക്കൈ കളഞ്ഞ് കുളിക്കേണ്ടതില്ലെന്ന് നിശ്ചയിച്ചാണ് സ്റ്റാര്‍മര്‍ കീഴടങ്ങിയത്. ആബറ്റിന് മത്സരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ലേബര്‍ നേതാവ് പ്രഖ്യാപിച്ചു. എന്നാല്‍ പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി നാഷണല്‍ കണ്‍വെന്‍ഷന്‍ പ്രഖ്യാപിക്കുന്നത് വരെ ഇതിന്

Full Story
[442][443][444][445][446]
 
-->




 
Close Window