Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
UK Special
  30-05-2024
ഡാള്‍സ്റ്റണ്‍ റെസ്‌റ്റോറന്റില്‍ വെടിവയ്പ്പ്, നാലു പേര്‍ക്ക് പരുക്ക്

ലണ്ടന്‍: ഡാള്‍സ്റ്റണില്‍ റെസ്റ്റൊറന്റില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് നേരെ വെടിവെപ്പ്. സംഭവത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്കാണ് പരുക്കേറ്റത്. കിംഗ്സ്ലാന്‍ഡ് ഹൈസ്ട്രീറ്റിലെ എവിന്‍ റെസ്റ്റൊറന്റിന് സമീപമായിരുന്നു രാത്രി 9.20-ഓടെ അക്രമം. ഒരു മോട്ടോര്‍സൈക്കിള്‍ ഇവിടേക്ക് വരികയും, ഭക്ഷണം കഴിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്ത ശേഷം ഇവിടെ നിന്നും വേഗത്തില്‍ ഓടിച്ച് പോകുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്കാണ് വെടിയേറ്റത്. എമര്‍ജന്‍സി സര്‍വ്വീസുകള്‍ സംഭവസ്ഥലത്ത് എത്തി ചികിത്സ നല്‍കി. മുതിര്‍ന്നവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

ഈസ്റ്റ്

Full Story
  30-05-2024
സീനിയര്‍ എംപി ഡയാന്‍ ആബറ്റിനെ മത്സര രംഗത്ത് നിന്ന് പിന്‍വലിക്കാനുള്ള നീക്കം ലേബര്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നു

ലണ്ടന്‍: സീനിയര്‍ എംപി ഡയാന്‍ ആബറ്റിനെ മത്സരത്തില്‍ നിന്നും പിന്‍വലിക്കാനുള്ള നീക്കം ലേബര്‍ പാര്‍ട്ടിക്ക് കോടാലിയാകുന്നു. ബ്രിട്ടന്റെ ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയായ എംപി വംശവെറി ആരോപണം നേരിട്ടതോടെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇനി തെരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്നും ഒഴിവാക്കുമെന്ന നിലപാട് വന്നതോടെ പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമായി. ഡയാന്‍ ആബറ്റിനോട് അല്‍പ്പം ബഹുമാനം കാണിക്കാനാണ് കീര്‍ സ്റ്റാര്‍മര്‍ക്ക് മുന്നറിയിപ്പ് ലഭിക്കുന്നത്. ജൂലൈ 4ന് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഹാക്ക്നി നോര്‍ത്ത് & സ്റ്റോക്ക് ന്യൂവിംഗ്ടണ്‍ സീറ്റില്‍ നിന്നും 70-കാരിയായ മുതിര്‍ന്ന എംപിയെ ഒഴിവാക്കാനാണ് ലേബര്‍ നീക്കം. 1987 മുതല്‍ ആബറ്റ് വിജയിക്കുന്ന

Full Story
  30-05-2024
പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി അഞ്ചു ദിവസത്തെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം

ലണ്ടന്‍: പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി രംഗം വഷളാക്കാന്‍ അഞ്ചു ദിവസ സമരവുമായി ജൂനിയര്‍ ഡോക്ടര്‍മാര്‍. ഇതോടെ ഇംഗ്ലണ്ടിലെ ഒരു ലക്ഷത്തോളം രോഗികള്‍ക്കാണ് അപ്പോയിന്റ്മെന്റും ചികിത്സയും നിഷേധിക്കപ്പെടുന്നത്. സമരം തീര്‍ത്തും രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു പ്രധാനമന്ത്രി റിഷി സുനകിന്റെ പ്രതികരണം. റെക്കോര്‍ഡ് തലത്തിലെത്തിയ, വെയിറ്റിംഗ് ലിസ്റ്റ് തീര്‍ത്തുകൊണ്ടു വരാനുള്ള ശ്രമത്തിന് തിരിച്ചടിയാണ് അഞ്ച് ദിവസത്തെ ഈ സമരം എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ജൂണ്‍ 27 രാവിലെ ഏഴു മണിമുതല്‍ ജൂലൈ രണ്ടിന് രാവിലെ ഏഴു മണിവരെ ആയിരിക്കും ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ചെയ്യുക എന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസ്സോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. ജൂലായ് 4 ന് ആണ് പൊതു

Full Story
  30-05-2024
നിര്‍ബന്ധിത സൈനിക സേവനം: ആശങ്കയില്‍ യുകെയില്‍ കുടിയേറിയ മലയാളികള്‍

ലണ്ടന്‍: പൊതു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ബ്രിട്ടനില്‍ ദേശീയ പാര്‍ട്ടികള്‍ തങ്ങളുടെ ആശയങ്ങളും വാഗ്ദാനങ്ങളും നിരത്തുന്ന തിരക്കിലാണ്. ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചിട്ടില്ലെങ്കിലും മുഖ്യ കക്ഷികളായ കണ്‍സര്‍വേറ്റീവും (ടോറി) ലേബറും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ചെയ്യാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് പ്രഖ്യാപനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതില്‍ ഏറ്റവും ശ്രദ്ധ നേടിയ വിഷയമായിരിക്കുകയാണ് പ്രധാനമന്ത്രി ഋഷി സുനക് മുന്നോട്ടു വച്ചിരിക്കുന്ന നിബര്‍ന്ധിത ദേശീയ സേവനം. തങ്ങള്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ 18 വയസ്സ് പൂര്‍ത്തിയായ സ്ത്രീകളും പുരുഷന്മാരും ചുരുങ്ങിയത് 12 മാസത്തേക്ക് സൈന്യത്തില്‍ ചേരുകയോ അല്ലെങ്കില്‍ മാസത്തില്‍ ഒരിക്കല്‍ വാരാന്ത്യങ്ങളില്‍

Full Story
  30-05-2024
തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി നേതാക്കള്‍, ആദ്യ ഡിബേറ്റ് ജൂണ്‍ നാലിന്

ലണ്ടന്‍: ബ്രിട്ടനില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുഖ്യ ആകര്‍ഷണമാണ് നേതാക്കള്‍ തമ്മിലുള്ള ഡിബേറ്റ്. ആളുകള്‍ക്കു മുന്നില്‍ ലൈവായി നിന്ന് നേതാക്കള്‍ പരസ്പരം ആശയങ്ങളും വാഗ്ദാനങ്ങളും നിരത്തി, കൊണ്ടും കൊടുത്തും മുന്നേറുന്ന ചാനല്‍ ഡിബേറ്റില്‍ നേടുന്ന ആധിപത്യം വോട്ടര്‍മാരെ സ്വാധീനിക്കും. ഇത്തരത്തില്‍ വാക്ചാതുരിയില്‍ മനം കവര്‍ന്ന് അധികാരത്തിലെത്തിയവരാണ് ടോണി ബ്ലെയറും ഡേവിഡ് കാമറണും ബോറിസ് ജോണ്‍സണും ഉള്‍പ്പെടെയുള്ള നേതാക്കള്‍. ജൂലൈ നാലിന് പൊതു തിരഞ്ഞെടുപ്പു നടക്കുന്ന ബ്രിട്ടനില്‍ ഇക്കുറി നേതാക്കളുടെ ആദ്യത്തെ ഡിബേറ്റ് ഐടിവിയിലാണ്. ജൂണ്‍ നാലിന് ബ്രിട്ടിഷ് സമയം രാത്രി ഒന്‍പതിനാണ് ഐടിവിയിലെ ഒരു മണിക്കൂര്‍ നീളുന്ന സംവാദം.

Full Story

  22-05-2024
വിവാഹ ദിവസം ബ്രിട്ടീഷ് യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ലണ്ടന്‍: ഇന്നത്തെ കാലത്ത് ജോലി പോകാന്‍ സമയവും കാലവുമില്ലല്ലോ. ഇത്തരം 'ഹയര്‍ ആന്‍ഡ് ഫയര്‍' സമ്പ്രദായം പലരേയും പല തരത്തിലാണ് തകര്‍ക്കുന്നതും. ബ്രിട്ടീഷ് വധുവിനുണ്ടായ അനുഭവം ഒരേസമയം അമ്പരപ്പും രോഷവും ഉണ്ടാക്കുന്നാണ്. ജീവിതത്തിലെ ഏറ്റവും ആഹ്ലാദഭരിത മുഹൂര്‍ത്തമായ തന്റെ വിവാഹദിനമാണ് പിരിച്ചുവിടാന്‍ തൊഴിലുടമ തെരഞ്ഞെടുത്തതെന്ന്, ടി.വി ഷോയില്‍ വെളിപ്പെടുത്തുകയാണ് ഒരു ബ്രിട്ടീഷ് യുവതി.

വിവാഹവിരുന്നിനിടെ വാട്‌സ് ആപ്പ് സന്ദേശമായി പിരിച്ചുവിടല്‍ അറിയിപ്പ് ലഭിക്കുകയായിരുന്നുവെന്നും തന്റെ വിവാഹമാണെന്ന് അറിഞ്ഞു?കൊണ്ടാണ് ഈ പണി ചെയ്തതെന്നും അവര്‍ വിവരിക്കുന്നു. ''വിവാഹദിനമായതിനാല്‍ ഫോണില്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഒരു

Full Story
  29-05-2024
ഒസാമ ബിന്‍ ലാജര്‍ ബിയര്‍ വാങ്ങാന്‍ ആളുകള്‍ ഇടിച്ചുകയറി, മദ്യശാല വെബ്‌സൈറ്റ് പൂട്ടി

ലണ്ടന്‍: 'ഒസാമ ബിന്‍ ലാജര്‍' എന്നു പേരില്‍ വില്‍ക്കുന്ന ബിയര്‍ വാങ്ങാന്‍ യുകെയിലെ ലിങ്കണ്‍ഷെയറിലെ ബില്ലിംഗ്ഹേയിലുള്ള പബ്ബില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതോടെ മിഷേല്‍ ബ്രൂവിങ് കോ എന്ന മദ്യശാല തങ്ങളുടെ വെബ്സൈറ്റ് അടച്ചുപൂട്ടി. ഇവര്‍ പുറത്തിറക്കുന്ന മദ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാര്‍ എത്തിയിരുന്നത് ഒസാമ ബിന്‍ ലാജറിന് ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സിട്രസിന്റെ രുചിയും മണവുമുള്ള ബിയര്‍ വാങ്ങുന്നതിനായി വന്‍തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. തിരക്ക് പതിന്മടങ്ങ് വര്‍ധിച്ചതോടെ സ്ഥാപനത്തിന്റെ സഹസ്ഥാപകരായ ലൂക്കും കാതറൈന്‍ മിഷേലും ഫോണുകള്‍ ഓഫാക്കി വെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന് പുറമെ സ്ഥാപനത്തിന്റെ

Full Story
  29-05-2024
ഇസ്ലാമോഫോബിയ: യുകെഐപി നേതാവ് നൈജെല്‍ ഫറാജിന് നേരെ രൂക്ഷ വിമര്‍ശനം

ലണ്ടന്‍: വര്‍ധിച്ചുവരുന്ന മുസ്ലിം ജനതക്ക് ബ്രിട്ടന്‍ മൂല്യങ്ങള്‍ പങ്കിടാനോ ഉള്‍ക്കൊള്ളാനോ സാധിക്കില്ലെന്ന യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി (യു.കെ.ഐ.പി) നേതാവ് നൈജെല്‍ ഫറാജിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനം. വിദ്വേഷം പ്രചരിപ്പിച്ചതിനും വിവിധ മത വിഭാഗങ്ങ ളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് നൈജെലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ബ്രിട്ടനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇത്തരം പ്രസ്താവന നടത്തിയത്. 'ബ്രിട്ടന്‍ മൂല്യങ്ങളെ അവര്‍ക്ക് അംഗീകരിക്കാനാവില്ല. അവരില്‍ മിക്കവരും നമ്മുടെ മൂല്യങ്ങളെ വെറുക്കുന്നവരാണ്,' നൈജെല്‍ പറഞ്ഞു. നിങ്ങള്‍

Full Story
[444][445][446][447][448]
 
-->




 
Close Window