Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ഹെല്‍ത്ത് സെക്രട്ടറി, ലേബര്‍ അധികാരത്തിലേറിയാല്‍ യൂണിയനുകള്‍ ശക്തിപ്രാപിക്കും
reporter

ലണ്ടന്‍: ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ കൂടുതല്‍ സമരങ്ങളാണ് ലഭിക്കുകയെന്ന് ക്യാബിനറ്റ് മന്ത്രിയുടെ മുന്നറിയിപ്പ്. കീര്‍ സ്റ്റാര്‍മര്‍ വിജയിച്ചാല്‍ വ്യവസായ മേഖലയിലെ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വിക്ടോറിയ ആറ്റ്കിന്‍സ് മുന്നറിയിപ്പ് നല്‍കുന്നത്. സമരങ്ങള്‍ നടത്താനുള്ള അധികാരം യൂണിയനുകള്‍ക്ക് നല്‍കാനാണ് സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത്. പകുതി അംഗങ്ങളുടെ പിന്തുണ ലഭിച്ചാലാണ് സമരം നടത്താന്‍ അവകാശം ലഭിക്കുകയെന്ന നയം പിന്‍വലിക്കാനാണ് ലേബര്‍ നേതാവിന്റെ പദ്ധതിയെന്നാണ് ആറ്റ്കിന്‍സ് ചൂണ്ടിക്കാണിക്കുന്നത്. 'യൂണിയനുകള്‍ക്ക് എളുപ്പത്തില്‍ സമരം നടത്താനുള്ള വഴിയൊരുക്കുകയാണ് അവര്‍.

ഇത് തടയാന്‍ തയ്യാറാക്കിയ നിബന്ധനകള്‍ അവര്‍ തള്ളും. ജനങ്ങളുടെ തൊഴിലിട അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ബിസിനസ്സുകളുടെ അവകാശവും നിലനിര്‍ത്താനുള്ള നയങ്ങള്‍ക്കാണ് ലേബര്‍ പാര പണിയുക', ആറ്റ്കിന്‍സ് പറഞ്ഞു. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പ് വരെ പണിമുടക്ക് നടത്താനുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ തീരുമാനത്തെ ഹെല്‍ത്ത് സെക്രട്ടറി വിമര്‍ശിച്ചു. ജൂണ്‍ 27 മുതല്‍ ജൂലൈ 2 വരെയാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ 35% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് പണിമുടക്ക് നടത്തുന്നത്. 20 മാസമായിട്ടും തങ്ങള്‍ക്ക് അനുകൂലമായ ഓഫര്‍ ലഭിച്ചില്ലെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ വാദം.

 
Other News in this category

 
 




 
Close Window