Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
ഡയാനെ മത്സരിപ്പിക്കാതിരിക്കാനുള്ള നീക്കത്തിന് ശക്തമായ എതിര്‍പ്പ്
reporter

 ലണ്ടന്‍: ലേബര്‍ പാര്‍ട്ടിയിലെ ഇടത് വിഭാഗത്തെ സമ്പൂര്‍ണ്ണമായി പൊളിച്ചടുക്കാനുള്ള കീര്‍ സ്റ്റാര്‍മറുടെയും, സംഘത്തിന്റെയും നീക്കത്തിന് തിരിച്ചടി. സീനിയര്‍ എംപിയും, ഇടത് നേതാവുമായ ഡയാന്‍ ആബറ്റിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ ഒഴിവാക്കാമെന്ന വ്യാമോഹമാണ് രൂക്ഷമായ എതിര്‍പ്പ് ഉയര്‍ന്നതോടെ സ്റ്റാര്‍മര്‍ അവസാനിപ്പിച്ചത്. സകല മേഖലയിലും ലേബര്‍ അനുകൂല തരംഗം ഉള്ളപ്പോള്‍ ആബറ്റ് വിഷയത്തില്‍ ഉള്ള മേല്‍ക്കൈ കളഞ്ഞ് കുളിക്കേണ്ടതില്ലെന്ന് നിശ്ചയിച്ചാണ് സ്റ്റാര്‍മര്‍ കീഴടങ്ങിയത്. ആബറ്റിന് മത്സരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് ലേബര്‍ നേതാവ് പ്രഖ്യാപിച്ചു. എന്നാല്‍ പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി നാഷണല്‍ കണ്‍വെന്‍ഷന്‍ പ്രഖ്യാപിക്കുന്നത് വരെ ഇതിന് തയ്യാറല്ലെന്ന് ആബറ്റ് പറഞ്ഞു.

ലേബറിന്റെ നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം പുറത്തുവരുന്നത് വരെ തന്റെ നിലപാടില്‍ നിന്നും പിന്‍മാറ്റം ഉണ്ടാകില്ലെന്ന് സീനിയര്‍ എംപി വ്യക്തമാക്കി. ബ്രിട്ടന്റെ ആദ്യത്തെ കറുത്തവര്‍ഗ്ഗക്കാരിയായ എംപിയാണ് ഡയാന്‍ ആബറ്റ്. കറുത്തവര്‍ഗ്ഗക്കാര്‍ നേരിട്ട വംശവെറിയൊന്നും ജൂതരും, ഐറിഷ് വിഭാഗങ്ങളും നേരിട്ടിട്ടില്ലെന്ന് പറഞ്ഞതിന് സസ്പെന്‍ഷനിലായിരുന്നു ഇവര്‍. എന്നാല്‍ ലേബര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ വിലക്ക് നിലനില്‍ക്കുന്നുവെന്ന് വ്യക്തമായതോടെ ഇവര്‍ സ്വന്തം നിലയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെയാണ് കീര്‍ സ്റ്റാര്‍മര്‍ സമ്മര്‍ദത്തിലായത്.

 
Other News in this category

 
 




 
Close Window