Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
UK Special
  01-06-2024
മലയാളി പെണ്‍കുട്ടിയുടെ നില അതീവഗുരുതരം, പ്രാര്‍ഥനയില്‍ മലയാളി സമൂഹം

ലണ്ടന്‍/പറവൂര്‍ ന്മ കിഴക്കന്‍ ലണ്ടനിലെ ഹാക്‌നിയില്‍ വച്ചു വെടിയേറ്റ മലയാളി പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തലയില്‍ തുളച്ചുകയറിയ ബുള്ളറ്റ് പുറത്തെടുക്കാന്‍ ഇന്നു വീണ്ടും ശസ്ത്രക്രിയ നടത്തുമെന്നു സൂചന. 29നു രാത്രി 9.20ന് നടന്ന വെടിവയ്പില്‍ ഗോതുരുത്ത് ആനത്താഴത്ത് അജീഷ് - വിനയ ദമ്പതികളുടെ ഏകമകള്‍ ലിസേല്‍ മരിയയ്ക്കാണ് (10) വെടിയേറ്റത്. മാതാപിതാക്കള്‍ക്കൊപ്പം റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് സംഭവം. ബുള്ളറ്റ് തലയില്‍ ആഴത്തില്‍ തുളച്ചു കയറിയതിനാല്‍ ആദ്യം നടത്തിയ ശസ്ത്രക്രിയയില്‍ പുറത്തെടുക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള കുട്ടി ലണ്ടനിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.

Full Story
  01-06-2024
നാട്ടിലെത്തിയ യുകെ മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

കോട്ടയം: നാട്ടില്‍ അവധിക്ക് എത്തിയ യുകെ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ബ്രിട്ടനിലെ വെസ്റ്റ് യോര്‍ക്ക് ഷെയര്‍ കീത്തിലില്‍ താമസിക്കുന്ന സുനില്‍ ജോസ് ചിറയില്‍(50) ആണ് മരിച്ചത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ സുനില്‍ നാട്ടില്‍ എത്തിയപ്പോഴാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച വിയോഗം. സുനിലിന്റെ ഭാര്യ റെജിമോളും മക്കളായ ആര്യയും ഒലീവിയയും ഇപ്പോള്‍ യുകെയിലാണുള്ളത്. കീത്തിലി സെന്റ് മേരീസ് ആന്‍ഡ് സെന്റ് വില്‍ഫ്രഡ് ഇടവകാംഗമാണ് സുനില്‍ ജോസും കുടുംബവും. കീത്തിലി മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സംസ്‌കാരം പിന്നീട്. സുനില്‍ ജോസിന്റെ നിര്യാണത്തില്‍ കീത്തിലി മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. സുനിലിന്റെ കുടുംബത്തിന്

Full Story
  31-05-2024
പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ടോറി പാര്‍ട്ടിയില്‍ കാലു മാറ്റം

ലണ്ടന്‍: പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ടോറി പാര്‍ട്ടിയിലെ കാലുമാറ്റം തുടരുന്നു. മുന്‍ കണ്‍സര്‍വേറ്റീവ് എംപി മാര്‍ക്ക് ലോഗന്‍, അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ ലേബറിനെ പിന്തുണയ്ക്കുന്നതായി പറഞ്ഞു, 'ബ്രിട്ടീഷ് ജീവിതത്തില്‍ ശുഭാപ്തിവിശ്വാസം തിരികെ കൊണ്ടുവരാന്‍' ലേബര്‍ പാര്‍ട്ടിക്ക് കഴിയുമെന്ന് പറഞ്ഞു. നേരത്തെ രണ്ട് എംപിമാരായ നതാലി എല്‍ഫിക്കും ഡാന്‍ പോള്‍ട്ടറും ഈ മാസം ആദ്യം ലേബറില്‍ ചേരുന്നതിനായി ടോറിപാര്‍ട്ടി വിട്ടിരുന്നു. കൂടാതെ അച്ചടക്ക ലംഘനത്തിന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപി ലൂസി അലന്‍ പാര്‍ട്ടി വിട്ട് എതിരാളികളായ റിഫോം പാളയത്തില്‍ എത്തി. തന്റെ സീറ്റില്‍ മത്സരിക്കാത്ത ലൂസി അലന്‍ തന്റെ മണ്ഡലത്തിലെ റിഫോം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ

Full Story
  31-05-2024
പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് കാര്‍ബണ്‍ എമിഷന്‍ ചാര്‍ജ്ജുകള്‍ ഏര്‍പ്പെടുത്തി സ്‌കോട്ട്‌ലന്‍ഡിലെ നഗരങ്ങള്‍

ലണ്ടന്‍: ജൂണ്‍ ഒന്നു മുതല്‍ സ്‌കോട്ട്ലാന്‍ഡിലെ നാല് പ്രധാന നഗരങ്ങളില്‍ മൂന്നിലും പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് കാര്‍ബണ്‍ എമിഷന്‍ ചാര്‍ജ്ജ് ഈടാക്കും. പുതിയ എമിഷന്‍ സോണുകള്‍ അന്ന് മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. വര്‍ഷത്തില്‍ 365 ദിവസവും, ദിവസം മുഴുവന്‍ ലോ എമിഷന്‍ സോണ്‍ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. ഈ മേഖലയിലൂടെ ഓടുന്ന വാഹനങ്ങളെ നിരീക്ഷിക്കാന്‍ നാഷണല്‍ വെഹിക്കിള്‍ ലൈസന്‍സിംഗി ഡാറ്റയുമായി ബന്ധിപ്പിച്ച ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ ക്യാമറകളും സജ്ജമായി കഴിഞ്ഞു. ലോ എമിഷന്‍ സോണ്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ കണ്ടെത്തനും പിടികൂടാനും ഈ ക്യാമറകള്‍ക്ക് കഴിയും. അതേസമയം, ഓടാതെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് ലോ

Full Story
  31-05-2024
ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനി ടെമുവിന്റെ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ ആശങ്ക

ലണ്ടന്‍: ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ പിഡിഡി ഹോള്‍ഡിംഗ്സ് നടത്തുന്ന ഒരു ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോമായ ടെമുവിന് നേരെയുള്ള ആരോപണങ്ങള്‍ അടങ്ങുന്ന ഡോക്യുമെന്ററി പുറത്ത്. കുട്ടികളുടെ വസ്ത്രങ്ങള്‍ മുതല്‍ ബിബി തോക്കുകള്‍ വരെ വളരെ കുറഞ്ഞ വിലയില്‍ വിപണനം ചെയ്യുന്ന ടെമു, രണ്ട് വര്‍ഷം മുന്‍പാണ് ആരംഭിച്ചത്. പിന്നാലെ ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തു. നിലവില്‍ ആപ്പിന് യുകെയില്‍ ഏകദേശം 15 ദശലക്ഷത്തോളം ഉപയോക്താക്കളാണുള്ളത്. ഇടനിലക്കാരുടെ സഹായം ഇല്ലാതെ സാധനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ഈ അപ്ലിക്കേഷന്‍ വ്യാപാരികളെ സഹായിക്കുന്നു. ടെമുവിന്റെ മാതൃ കമ്പനിയുടെ മൂല്യം ഏകദേശം 170 ബില്യണ്‍ പൗണ്ട് (216 ബില്യണ്‍ ഡോളര്‍) ആണ്. യുഎസിലും

Full Story
  31-05-2024
100 ടണ്‍ സ്വര്‍ണം ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റി ആര്‍ബിഐ

ന്യൂ ഡല്‍ഹി: ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറില്‍ ഉണ്ടായിരുന്ന രാജ്യത്തിന്റെ 100 ടണ്‍ സ്വര്‍ണം ഇന്ത്യയില്‍ എത്തിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിദേശത്തെ ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ ഏകദേശം നാലില്‍ ഒരു ഭാഗമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ സ്വര്‍ണം ഇന്ത്യയില്‍ എത്തിക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഔദ്യോഗിക കണക്ക് പ്രകാരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പക്കല്‍ 822.1 ടണ്‍ സ്വര്‍ണം ഉണ്ട്. ഇതില്‍ 413.8 ടണ്‍ സ്വര്‍ണം വിദേശ രാജ്യങ്ങളില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്. 100.3 ടണ്‍ സ്വര്‍ണം മാത്രമാണ് ഇന്ത്യയിലെ ലോക്കറുകളില്‍

Full Story
  31-05-2024
ഇന്ത്യന്‍ വംശജന്റെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ചികിത്സ

ലണ്ടന്‍: ബ്രിട്ടനിലെ മികച്ച മെഡിക്കല്‍ പ്രൊഫസറും, രണ്ട് മക്കളുടെ പിതാവുമായ ഇന്ത്യന്‍ വംശജനെ മരണത്തിലേക്ക് നയിച്ചത് ഒരിക്കലും നല്‍കാന്‍ പാടില്ലാത്ത തെറ്റായ ചികിത്സയെന്ന് കൊറോണറുടെ തീര്‍പ്പ്. താന്‍ ദേശീയ വിദഗ്ധനായ ഒരു അപൂര്‍വ്വ രോഗാവസ്ഥയ്ക്കുള്ള പ്രൊസീജ്യറിന് വിധേയനായതോടെയാണ് ഗുരുതരമായ ആന്തരിക രക്തസ്രാവം നേരിട്ട് പ്രൊഫ. അമിത് പട്ടേല്‍ മരിച്ചത്. പ്രൊഫ. അമിത് പട്ടേലിന്റെ മരണത്തില്‍ കലാശിച്ചത് ചികിത്സയിലെ പരാജയപ്പെടലായിരുന്നുവെന്ന് വ്യക്തമാക്കിയ കൊറോണര്‍ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്നും ചൂണ്ടിക്കാണിച്ചു. ഈ തലമുറയില്‍ പെട്ട ഏറ്റവും മികച്ച ഡോക്ടര്‍മാരില്‍ ഒരാളായിരുന്ന ഇദ്ദേഹം സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റേഷനില്‍

Full Story
  30-05-2024
ലണ്ടനില്‍ പെണ്‍കുട്ടിക്ക് വെടിയേറ്റു: എറണാകുളം സ്വദേശി ലിസ മരിയയ്ക്കാണ് വെടിയേറ്റത്: കുട്ടിയുടെ നില ഗുരുതരം
മലയാളി പെണ്‍കുട്ടിക്ക് നേരെ ലണ്ടനില്‍ അജ്ഞാതന്റെ ആക്രമണം. കൊച്ചി ഗോതുരുത്ത് സ്വദേശി ലിസ മരിയക്ക് നേരെയാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തത്. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടില്‍ വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ മരിയ. ഇന്നലെ രാത്രിഅച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടന്‍ ഹക്‌നിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കവെയാണ് വെടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ലിസ മരിയയും കുടുംബവും വര്‍ഷങ്ങളായി ബര്‍മിങ്ഹാമില്‍ താമസിക്കുകയാണ്. ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. പ്രതി പിന്നീട് രക്ഷപ്പെട്ടു. പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ലിസ അടക്കം അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്. മറ്റ് നാല് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.
Full Story
[443][444][445][446][447]
 
-->




 
Close Window