Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
വിവാഹ ദിവസം ബ്രിട്ടീഷ് യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
reporter

ലണ്ടന്‍: ഇന്നത്തെ കാലത്ത് ജോലി പോകാന്‍ സമയവും കാലവുമില്ലല്ലോ. ഇത്തരം 'ഹയര്‍ ആന്‍ഡ് ഫയര്‍' സമ്പ്രദായം പലരേയും പല തരത്തിലാണ് തകര്‍ക്കുന്നതും. ബ്രിട്ടീഷ് വധുവിനുണ്ടായ അനുഭവം ഒരേസമയം അമ്പരപ്പും രോഷവും ഉണ്ടാക്കുന്നാണ്. ജീവിതത്തിലെ ഏറ്റവും ആഹ്ലാദഭരിത മുഹൂര്‍ത്തമായ തന്റെ വിവാഹദിനമാണ് പിരിച്ചുവിടാന്‍ തൊഴിലുടമ തെരഞ്ഞെടുത്തതെന്ന്, ടി.വി ഷോയില്‍ വെളിപ്പെടുത്തുകയാണ് ഒരു ബ്രിട്ടീഷ് യുവതി.

വിവാഹവിരുന്നിനിടെ വാട്‌സ് ആപ്പ് സന്ദേശമായി പിരിച്ചുവിടല്‍ അറിയിപ്പ് ലഭിക്കുകയായിരുന്നുവെന്നും തന്റെ വിവാഹമാണെന്ന് അറിഞ്ഞു?കൊണ്ടാണ് ഈ പണി ചെയ്തതെന്നും അവര്‍ വിവരിക്കുന്നു. ''വിവാഹദിനമായതിനാല്‍ ഫോണില്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഒരു ഇടവേളയില്‍, ആരൊക്കെ ആശംസകളയച്ചുവെന്ന് നോക്കിയപ്പോള്‍ ഓഫിസ് ഗ്രൂപ്പുകളില്‍നിന്നെല്ലാം എന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നു. തുടര്‍ന്ന് പരിശാധിച്ച?പ്പോളാണ് ബോസിന്റെ പിരിച്ചുവിടല്‍ സ?ന്ദേശം കണ്ടത്. വിവാഹ ആശംസകള്‍ക്കൊപ്പം പിരിച്ചുവിട്ടു?കൊണ്ടുള്ള സന്ദേശവും അയക്കാന്‍ കാണിച്ച ആ ക്രൂരതയാണ് ശ്രദ്ധേയം'' -യുവതി കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window