Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
ഇസ്ലാമോഫോബിയ: യുകെഐപി നേതാവ് നൈജെല്‍ ഫറാജിന് നേരെ രൂക്ഷ വിമര്‍ശനം
reporter

ലണ്ടന്‍: വര്‍ധിച്ചുവരുന്ന മുസ്ലിം ജനതക്ക് ബ്രിട്ടന്‍ മൂല്യങ്ങള്‍ പങ്കിടാനോ ഉള്‍ക്കൊള്ളാനോ സാധിക്കില്ലെന്ന യു.കെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി (യു.കെ.ഐ.പി) നേതാവ് നൈജെല്‍ ഫറാജിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനം. വിദ്വേഷം പ്രചരിപ്പിച്ചതിനും വിവിധ മത വിഭാഗങ്ങ ളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചതിനുമാണ് നൈജെലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ബ്രിട്ടനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇത്തരം പ്രസ്താവന നടത്തിയത്. 'ബ്രിട്ടന്‍ മൂല്യങ്ങളെ അവര്‍ക്ക് അംഗീകരിക്കാനാവില്ല. അവരില്‍ മിക്കവരും നമ്മുടെ മൂല്യങ്ങളെ വെറുക്കുന്നവരാണ്,' നൈജെല്‍ പറഞ്ഞു. നിങ്ങള്‍ മുസ്ലിങ്ങളെക്കുറിച്ചാണോ സംസാരിക്കുന്നതെന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ അതെയെന്നും അദ്ദേഹം മറുപടി നല്‍കി. മുസ്ലിങ്ങളില്‍ ഭൂരിപക്ഷം ആളുകളും ഹമാസിനെ പിന്തുണക്കുന്നവരാണ്. തീവ്രവാദ സംഘടനയായ ഹമാസിനെ ബ്രിട്ടന്‍ അംഗീകരിക്കില്ലെന്നും നൈജില്‍ പറഞ്ഞു. .

'നിലവില്‍ ബ്രിട്ടനില്‍ നടത്തിയ പല സര്‍വേകളെയും ഞാന്‍ ഭയപ്പെടുന്നു. 46 ശതമാനം മുസ്ലിങ്ങളും തീവ്രവാദ സംഘടനയായ ഹമാസിനെ പിന്തുണക്കുന്നുണ്ട്,' അദ്ദേഹം പറഞ്ഞു. തനിക്ക് ഇനിയും വലിയൊരു കാര്‍ഡ് ഇറക്കി കളിക്കാനുണ്ടെന്നും ഋഷി സുനകിന്റെ പെട്ടന്നുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം നിരാശ സൃഷ്ടിച്ചെന്നും നൈജെല്‍ പറഞ്ഞു. കുടിയേറ്റം കുറയ്ക്കുന്നതിലാണ് തന്റെ പാര്‍ട്ടി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലേബര്‍ പാര്‍ട്ടിയുടെ ക്യാമ്പയിന്‍ ഗ്രൂപ്പ് ആയ പ്ലൈഡ് സിമ്രവും മോമെന്റും അദ്ദേഹത്തിന്റെ പ്രസ്താവനക്കെതിരെ മുന്നോട്ട് വന്നിട്ടുണ്ട്. ഇത് പൂര്‍ണമായും ഇസ്ലാമോഫോബിയ ആണെന്നാണ് അവര്‍ പറഞ്ഞത്.

'നമ്മുടെ ടെലിവിഷന്‍ ചാനലുകളില്‍ ഇസ്ലാമോഫോബിയ എന്ന വിഷം പ്രചരിപ്പിക്കാന്‍ നൈജെലിനെ അനുവദിക്കരുത്. നമ്മുടെ രാഷ്ട്രത്തെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് അദ്ദേഹം,' പ്ലൈഡ് സിമ്രവിന്റെ നേതാവ് രാഹുന്‍ അപ്പ് ലോര്‍വെര്‍ത്ത് പറഞ്ഞു. നിരവധി നേതാക്കള്‍ നൈജെലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. 'ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് നൈജെല്‍ ശ്രമിക്കുന്നത്. ഒരു കാരണവശാലും നമ്മള്‍ അതിന് അനുവദിക്കരുത്. കഴിഞ്ഞ ഏഴ് തവണ നൈജെല്‍ ദയനീയമായി പരാജയപ്പെട്ടത് വെറുതെയല്ല,' ലിബറല്‍ ഡെമോക്രാറ്റിക് ലീഡര്‍ ഡെയ്സി കൂപ്പര്‍ പറഞ്ഞു. നൈജിലിനെതിരെ ഋഷി സുനക് പ്രതികരിക്കണമെന്നും ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

 
Other News in this category

 
 




 
Close Window