Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി നേതാക്കള്‍, ആദ്യ ഡിബേറ്റ് ജൂണ്‍ നാലിന്
reporter

ലണ്ടന്‍: ബ്രിട്ടനില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മുഖ്യ ആകര്‍ഷണമാണ് നേതാക്കള്‍ തമ്മിലുള്ള ഡിബേറ്റ്. ആളുകള്‍ക്കു മുന്നില്‍ ലൈവായി നിന്ന് നേതാക്കള്‍ പരസ്പരം ആശയങ്ങളും വാഗ്ദാനങ്ങളും നിരത്തി, കൊണ്ടും കൊടുത്തും മുന്നേറുന്ന ചാനല്‍ ഡിബേറ്റില്‍ നേടുന്ന ആധിപത്യം വോട്ടര്‍മാരെ സ്വാധീനിക്കും. ഇത്തരത്തില്‍ വാക്ചാതുരിയില്‍ മനം കവര്‍ന്ന് അധികാരത്തിലെത്തിയവരാണ് ടോണി ബ്ലെയറും ഡേവിഡ് കാമറണും ബോറിസ് ജോണ്‍സണും ഉള്‍പ്പെടെയുള്ള നേതാക്കള്‍. ജൂലൈ നാലിന് പൊതു തിരഞ്ഞെടുപ്പു നടക്കുന്ന ബ്രിട്ടനില്‍ ഇക്കുറി നേതാക്കളുടെ ആദ്യത്തെ ഡിബേറ്റ് ഐടിവിയിലാണ്. ജൂണ്‍ നാലിന് ബ്രിട്ടിഷ് സമയം രാത്രി ഒന്‍പതിനാണ് ഐടിവിയിലെ ഒരു മണിക്കൂര്‍ നീളുന്ന സംവാദം.

''സുനക് വേഴ്‌സസ് സ്റ്റാമര്‍'' എന്നാണ് പരിപാടിയുടെ പേര്. ജൂലി എച്ചിങ്ങാം അവതാരികയാകുന്ന പരിപാടി തത്സമയം പ്രേക്ഷകരുടെ മുന്നിലാകും നടക്കുക. അതിനാല്‍തന്നെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കും നേതാക്കള്‍ മറുപടി പറയേണ്ടിവരും. 2015, 2017, 2019 വര്‍ഷങ്ങളില്‍ സമാനമായ തിരഞ്ഞെടുപ്പു സംവാദ പരിപാടികള്‍ നടത്തി പരിചയമുള്ള മാധ്യമ പ്രവര്‍ത്തകയാണ് ജൂലി. വരും ദിവസങ്ങളില്‍ മറ്റു പാര്‍ട്ടി നേതാക്കളെ പങ്കെടുപ്പിച്ചുള്ള അഭിമുഖങ്ങളും സംവാദങ്ങളും ഐടിവി വിഭാവനം ചെയ്യുന്നുണ്ട്. ടോറി ലീഡറും പ്രധാനമന്ത്രിയുമായ ഋഷി സുനകും ലേബര്‍ ലീഡറും പ്രതിപക്ഷ നേതാവുമായ കീത്ത് സ്റ്റാമറും തമ്മിലുള്ള ഒരു മണിക്കൂര്‍ സംവാദം പ്രചാരണത്തിന്റെ ഔദ്യോഗിക തുടക്കംകൂടിയാകും. രാജ്യത്തെ മറ്റു പ്രമുഖ ചാനലുകളായ ബിബിസി, ചാനല്‍-4, സ്‌കൈ ടിവി തുടങ്ങിയവരും വരും ദിവസങ്ങളില്‍ സമാനമായ സംവാദങ്ങള്‍ ഒരുക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window