Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
UK Special
  27-05-2024
ബാങ്ക് ഹോളിഡേ ദിനത്തില്‍ മഴ, എല്ലായിടത്തും മുന്നറിയിപ്പ്

ലണ്ടന്‍: ലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍ക്ക് ബാങ്ക് ഹോളിഡേ തിങ്കളാഴ്ച മഴ ദിവസമാകും. ഡൗണ്ടി ഡുര്‍ഹാമില്‍ പെട്ടെന്ന് വെള്ളപ്പൊക്കം രൂപപ്പെട്ടതിന് പിന്നാലെ എന്‍വയോണ്‍മെന്റ് ഏജന്‍സി 26 വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ലണ്ടനും, ബ്രിസ്റ്റോളിനും ഇടയിലുള്ള സൗത്ത് ഇംഗ്ലണ്ട് മേഖലയിലാണ് അലേര്‍ട്ട് പ്രധാനമായും നിലനില്‍ക്കുന്നത്. നോര്‍ത്ത് ഈസ്റ്റിലെ കൗണ്ടി ഡുര്‍ഹാമിന് സമീപം മുന്നറിയിപ്പ് തുടരുകയാണ്. വൈന്‍യാര്‍ഡ് ഗ്രാമത്തിന് സമീപം അരക്കൊപ്പം വെള്ളത്തില്‍ നാട്ടുകാര്‍ നീന്തിപ്പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രശ്നബാധിത മേഖലകളില്‍ താഴ്ന്ന നിലയിലുള്ള നടപ്പാതകളും, വെള്ളക്കെട്ടിന് സമീപമുള്ള പാലങ്ങളും ഒഴിവാക്കാന്‍

Full Story
  27-05-2024
ബ്രിട്ടനില്‍ നിന്ന് ഡോക്ടര്‍മാരെ വരവേറ്റ് ഓസ്‌ട്രേലിയ, ഒരു വര്‍ഷത്തിനുള്ളില്‍ കാല്‍ശതമാനം എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ വിദേശത്തേക്ക്

ലണ്ടന്‍: ബ്രിട്ടന്റെ എന്‍എച്ച്എസ് നേരിടുന്ന ജോലി സമ്മര്‍ദങ്ങളും, ഫണ്ടിംഗ് പ്രതിസന്ധിയും മുതലാക്കി ഓസ്ട്രേലിയ. എന്‍എച്ച്എസ് ഉപേക്ഷിച്ച് വിദേശത്ത് നീങ്ങുന്ന അഞ്ചിലൊന്ന് ജീവനക്കാരും ഓസ്ട്രേലിയയാണ് തെരഞ്ഞെടുക്കുന്നത്. ഇതിനിടെ അടുത്ത 12 മാസത്തില്‍ കാല്‍ശതമാനം എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ വിദേശത്തേക്ക് പോകുമെന്നാണ് ഏപ്രില്‍ മാസത്തില്‍ പുറത്തുവന്ന സര്‍വ്വെ വ്യക്തമാക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിലെ അമിത സമ്മര്‍ദത്തില്‍ പൊറുതുമുട്ടിയ ഡോക്ടര്‍മാര്‍ രോഗികളെ അതിവേഗത്തില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാനുള്ള നിബന്ധന പാലിക്കാനുള്ള നെട്ടോട്ടത്തിലാണെന്നാണ് വിമര്‍ശനം. എന്‍എച്ച്എസില്‍ നിന്നും ആയിരക്കണക്കിന് ഡോക്ടര്‍മാരാണ് പലായനം ചെയ്യാന്‍

Full Story
  27-05-2024
വിവാഹ വാര്‍ഷിക ദിനത്തില്‍ തെറ്റായി നാടുകടത്തിയ നാല്‍പ്പത്തിയൊന്നുകാരന്‍ സ്വദേശത്ത് മരിച്ചു

ലണ്ടന്‍: തെറ്റായി നാടുകടത്തപ്പെട്ടതിനെ തുടര്‍ന്ന് വിദേശത്ത് വെച്ച് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ യുകെ ഹോം ഓഫീസിന് എതിരെ കുടുംബം. അനാവശ്യമായ കാലതാമസങ്ങള്‍ സൃഷ്ടിച്ച് കുട്ടികളുടെ അരികിലേക്ക് മടങ്ങിയെത്തുന്നതിന് വിഘാതം സൃഷ്ടിച്ചത് ഹോം ഓഫീസാണെന്ന് കുടുംബം ആരോപിക്കുന്നു. 2019 ഡിസംബറിലാണ് 41-കാരന്‍ സുദര്‍ശന്‍ ഇദയചന്ദ്രനെ യുകെയില്‍ നിന്നും ശ്രീലങ്കയിലേക്ക് നാടുകടത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ വിവാഹവാര്‍ഷിക ദിനത്തിലാണ് ടെസ്‌കോയില്‍ അനധികൃതമായി ജോലി ചെയ്തെന്നും, വ്യാജ രേഖകള്‍ ഉപയോഗിച്ചെന്നും സമ്മതിച്ചതിന്റെ പേരിലായിരുന്നു നാടുകടത്തല്‍.

കേള്‍വിശക്തിയില്ലാത്ത ഭാര്യ 41-കാരി സുബത്ര സുദര്‍ശന്‍, മകന്‍ ഒന്‍പതുകാരന്‍

Full Story
  27-05-2024
നാഷണല്‍ സര്‍വീസ് പദ്ധതി കടുപ്പിച്ച് ഋഷി സുനക്

ലണ്ടന്‍: തന്റെ വിവാദമായ നാഷണല്‍ സര്‍വ്വീസ് കൂടുതല്‍ കടുപ്പത്തോടെ പ്രചരിപ്പിച്ച് ഋഷി സുനാക്. സൈനിക സേവനം നല്‍കിയവരുടെ ജോലി അപേക്ഷകള്‍ക്ക് എംപ്ലോയര്‍മാര്‍ മുന്‍ഗണന നല്‍കണമെന്ന തരത്തിലേക്കാണ് പ്രധാനമന്ത്രി പദ്ധതി തയ്യാറാക്കുന്നത്. ജൂലൈ 4ന് കണ്‍സര്‍വേറ്റീവുകള്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ നിര്‍ബന്ധിത നാഷണല്‍ സര്‍വ്വീസിന്റെ തരത്തിലുള്ള പദ്ധതി നടപ്പാക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. പദ്ധതിക്കെതിരെ വിമര്‍ശനം രൂക്ഷമാകുന്നുണ്ടെങ്കിലും ഇതുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സുനാകിന്റെ ഉദ്ദേശമെന്നാണ് റിപ്പോര്‍ട്ട്. സായുധ സേനകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജോലിക്കായി ശ്രമിക്കുമ്പോള്‍ മുന്‍ഗണ നല്‍കാനുള്ള വഴിയാണ്

Full Story
  26-05-2024
ഏഴു നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും ആറു കുട്ടികളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ നഴ്‌സിന് അപ്പീല്‍ നിഷേധിച്ച് കോടതി

ലണ്ടന്‍: യുകെയില്‍ ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തുകയും മറ്റ് ആറ് കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത നഴ്‌സ് ലൂസി ലെറ്റ്ബിക്ക് (34) അപ്പീലിന് അനുമതി നിഷേധിച്ച് കോടതി. ലൂസി ലെറ്റ്ബിക്ക് കൊലപാതക കേസുകളില്‍ ആജീവനാന്ത തടവു ശിക്ഷ ലഭിച്ചിരുന്നു. ഇതിനെതിരെയുള്ള അപ്പീലാണ് കോടതി തടഞ്ഞത്. കോടതിയുടെ തീരുമാനത്തിന്റെ മുഴുവന്‍ കാരണങ്ങളും പുറത്തുവിട്ടിട്ടില്ല.

ലൂസി ലെറ്റ്ബിയുടെ അപേക്ഷ കേട്ട ശേഷം അപ്പീല്‍ നല്‍കാനുള്ള എല്ലാ അപേക്ഷകളും നിരസിക്കാന്‍ തങ്ങള്‍ തീരുമാനിച്ചുവെന്ന് ജഡ്ജിമാരിലൊരാളായ ഡാം വിക്ടോറിയ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ വിചാരണ അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് തന്റെ ശിക്ഷാവിധികള്‍ക്കെതിരെ അപ്പീലിന് ലൂസി

Full Story
  26-05-2024
എന്‍എച്ച്എസ് ഫിസിയോകള്‍ക്ക് ക്ഷാമം; വെയ്റ്റിംഗ് ലിസ്റ്റ് കുതിച്ചുയര്‍ന്നതോടെ വേദന സഹിച്ച് രോഗികൾ

 ലണ്ടൻ: ഫിസിയോതെറാപ്പി ചികിത്സയ്ക്കായി കാത്തിരിക്കുന്ന ആളുകളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് എന്‍എച്ച്എസിലെ മറ്റ് ഭാഗങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും, യുകെ സമ്പദ് വ്യവസ്ഥയെ അപകടത്തിലാക്കുകയും ചെയ്യുന്നതായി മുന്‍നിര ക്ലിനിഷ്യന്‍സിന്റെ മുന്നറിയിപ്പ്. പുറം, കഴുത്ത്, മുട്ടുവേദന പോലുള്ള മസ്‌കുലോസ്‌കെലിറ്റല്‍ പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സകള്‍ക്കായി കാത്തിരിപ്പ് പട്ടിക കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ 27% വളര്‍ന്നിരിക്കുകയാണ്. ബ്രിട്ടന്റെ ജനസംഖ്യക്ക് പ്രായമേറുകയും, അമിതവണ്ണമുള്ളവരുടെ എണ്ണമേറുകയും ചെയ്യുന്നതിനൊപ്പം എന്‍എച്ച്എസില്‍ ഫിസിയോതെറാപ്പി പോസ്റ്റുകള്‍ വര്‍ദ്ധിക്കുന്നില്ലെന്ന് ചാര്‍ട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പി പറയുന്നു.


വര്‍ദ്ധിക്കുന്ന
Full Story
  26-05-2024
വാടക നിരക്കില്‍ ക്യാപ്പ് ഏര്‍പ്പെടുത്താതെ ലീസ്‌ഹോള്‍ഡ്, ഫ്രീഹോള്‍ഡ് പരിഷ്‌കാരങ്ങള്‍ നിയമമാക്കി

 ലണ്ടൻ:ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ലീസ്‌ഹോള്‍ഡ്, ഫ്രീഹോള്‍ഡ് പരിഷ്‌കാരങ്ങള്‍ നിയമമായി. എന്നാല്‍ അടിസ്ഥാന വാടകയില്‍ വാഗ്ദാനം ചെയ്ത ക്യാപ്പ് ഉള്‍പ്പെടുത്താതെയാണ് നയം പാസായത്. ലീസ് നീട്ടല്‍, ഫ്രീഹോള്‍ഡ് വാങ്ങല്‍, കെട്ടിടങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കല്‍ എന്നിവ കൂടുതല്‍ ലാഭത്തില്‍, എളുപ്പത്തില്‍ നടപ്പാക്കാനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്.


എന്നാല്‍ നിലവിലെ ലീഡ് ഹോള്‍ഡര്‍മാര്‍ക്കുള്ള അടിസ്ഥാന വാടക ഒഴിവാക്കുന്നതും, 250 പൗണ്ടില്‍ ക്യാപ്പ് ഏര്‍പ്പെടുത്താനുള്ള ആലോചനയും പദ്ധതികളില്‍ നിന്നും റദ്ദായി. ജൂലൈ 4ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ പാര്‍ലമെന്റില്‍ നിയമമായി മാറിയ അവസാന ബില്ലുകളില്‍ ഒന്നാണ് ലീസ്‌ഹോള്‍ഡ് & ഫ്രീഹോള്‍ഡ് റിഫോം ബില്‍.

ലെവലിംഗ്
Full Story
  26-05-2024
തെരഞ്ഞെടുപ്പ് വിജയിച്ചാല്‍ നാഷണല്‍ സര്‍വ്വീസ് തിരിച്ചെത്തിക്കാന്‍ ടോറികള്‍; 18 തികയുന്ന എല്ലാ ആണും-പെണ്ണും നിര്‍ബന്ധിത സൈനിക സേവനം നല്‍കണം

 ലണ്ടൻ: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ടോറികള്‍ നിര്‍ബന്ധിത നാഷണല്‍ സര്‍വ്വീസ് തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനാക്. 18 വയസ്സ് തികയുന്ന ഓരോ ആണും, പെണ്ണും നിര്‍ദ്ദിഷ്ട സ്‌കീമിന് കീഴില്‍ ഒരു വര്‍ഷം നിര്‍ബന്ധമായും രാജ്യസേവനം നല്‍കണമെന്നാണ് പദ്ധതി.


18 തികയുന്ന കൗമാരക്കാര്‍ക്ക് മുന്നില്‍ രണ്ട് ഓപ്ഷനുകളാണ് നല്‍കുക. ഒന്നുകില്‍ സായുധ സേനയില്‍ ഫുള്‍ടൈം പ്ലേസ്‌മെന്റ്, അല്ലെങ്കില്‍ വീക്കെന്‍ഡുകളില്‍ ചാരിറ്റികള്‍, സിവിക് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കൊപ്പം വോളണ്ടിയറാകാം. സ്‌കീം എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കാന്‍ റോയല്‍ കമ്മീഷനെ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം സ്‌കീമിന്റെ ഭാഗമാകാന്‍ വിസമ്മതിച്ചാല്‍ ക്രിമിനല്‍ നടപടികള്‍
Full Story
[446][447][448][449][450]
 
-->




 
Close Window