|
|
|
|
|
| കോവിഡിന് ശേഷം അടുത്ത മഹാമാരി വരുന്നു, ലോകരാജ്യങ്ങള്‍ തയാറെടുക്കമെന്ന് യുകെ ശാസ്ത്രലോകം |
ലണ്ടന്‍: കോവിഡ് തീര്‍ത്ത ആഘാതത്തില്‍ നിന്നും ലോകം ഇനിയും പൂര്‍ണമായും മുക്തമായിട്ടില്ല. സിംഗപ്പൂര്‍ പോലെയുള്ള രാജ്യങ്ങളില്‍ ഈയിടെ വ്യാപകമായ രീതിയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ മറ്റൊരു മഹാമാരിക്ക് കൂടി സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സര്‍ പാട്രിക് വാലന്‍സ്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ മുന്‍ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന പാട്രിക് മഹാമാരിയെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് യുകെ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും രാജ്യം ഇതുവരെ അതിന് തയ്യാറായിട്ടില്ലെന്ന് ഊന്നിപ്പറയുകയും ചെയ്തതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.
പൊയിസിലെ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ നിന്ന് അയര്‍ലന്‍ഡിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച അമ്പതു പേരെ തിരിച്ചയച്ചു |
ലണ്ടന്‍: യുകെയില്‍ നിന്നും അനധികൃതമായി അയര്‍ലന്‍ഡിലേക്ക് കടക്കാന്‍ ശ്രമിച്ച 50 പേരെ അയര്‍ലന്‍ഡിലെ പൊലീസ് സേനയായ ഗാര്‍ഡ ഇടപെട്ട് മടക്കിയയച്ചു. മടങ്ങിപ്പോകാന്‍ ഇവര്‍ വിസമ്മതിച്ചെങ്കിലും നാല് ദിവസം നീണ്ട ഓപ്പറേഷനിലൂടെ ഇവരെ യുകെയിലേയ്ക്ക് തന്നെ പറഞ്ഞുവിട്ടതായി ഗാര്‍ഡ അറിയിച്ചു. യുകെയുടെ റുവാണ്ട പദ്ധതിയെ ഭയന്നാണ് അനധികൃത കുടിയേറ്റക്കാര്‍ യുകെയുടെ അംഗ രാജ്യമായ വടക്കന്‍ അയര്‍ലന്‍ഡ് വഴി അയല്‍ രാജ്യമായ അയര്‍ലന്‍ഡിലേക്ക് അതിര്‍ത്തി കടക്കുന്നത്. നിരവധി അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലന്‍ഡില്‍ എത്തുന്നുവെന്ന വാദത്തെ ശരിവയ്ക്കുന്ന നടപടികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
യുകെയില്‍ അനധികൃതമായി താമസിക്കുന്നവരെ |
|
Full Story
|
|
|
|
|
|
|
| ലണ്ടന്‍ തെരുവില്‍ ലുങ്കി ധരിച്ച് നടന്നു ഇന്ത്യന്‍ വംശജ |
ലണ്ടന്‍: വസ്ത്രം ഒരു മനുഷ്യന്റെ സംസ്‌കാരത്തെയും അയാളുടെ ദേശത്തെയും അടയാളപ്പെടുത്തുന്നു. കുടിയേറ്റങ്ങള്‍ ശക്തമായ ഇക്കാലത്ത് യൂറോപ്പ്, യുഎസ് പോലുള്ള ഒന്നാം ലോക രാജ്യങ്ങളിലേക്ക് ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് പേരാണ് കുടിയേറുന്നത്. കുടിയേറ്റക്കാര്‍ പലപ്പോഴും തങ്ങളുടെ സാമൂഹിക സാംസ്‌കാരിക അടയാളങ്ങളും ഒപ്പം കൊണ്ട് പോകുന്നു. ഈ അടയാളങ്ങള്‍ അപൂര്‍വ്വമായി സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്റിംഗായി മാറുന്നു. അത്തരത്തിലൊന്ന്, ദക്ഷിണേന്ത്യക്കാരുടെ സ്വന്തം 'ലുങ്കി' യൂറോപ്പിലും യുഎസിലും വീണ്ടും സാന്നിധ്യം അറിയിച്ച് തുടങ്ങിയിരിക്കുന്നു.
'മദ്രാസ് ചെക്ക്' എന്ന പേരില്‍ നൂറ്റാണ്ട് മുമ്പ് തന്നെ |
|
Full Story
|
|
|
|
|
|
|
| ഇന്ത്യയില്‍ നിന്നുള്ള നികുതി വെട്ടിപ്പുക്കാരുടെ സങ്കേതമായി യുകെ മാറുന്നുവെന്ന് എസ്. ജയശങ്കര്‍ |
ന്യൂഡല്‍ഹി: ഭാരതത്തില്‍ നിന്ന് ഒളിച്ചോടുന്ന സാമ്പത്തിക കുറ്റവാളികള്‍ക്ക് ബ്രിട്ടന്‍ അഭയം നല്കുന്നതിനെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. നികുതി വെട്ടിപ്പുകാരുടെ സങ്കേതമായി യുകെ മാറുന്ന അവസ്ഥയിലേക്കാണ് ഈ പ്രവണത ചെന്നെത്തിക്കുക. ഇതവരുടെ കീര്‍ത്തി അപകടപ്പെടുത്തുന്നു. അതിനാല്‍ ഭാരതത്തില്‍ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയവരെ കൈമാറുന്ന കാര്യത്തില്‍ ഉത്തരവാദിത്തത്തോടെ നീങ്ങണമെന്ന് ജയശങ്കര്‍ ആവശ്യപ്പെട്ടു. ഭാരതത്തില്‍ നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്ക് അഭയ കേന്ദ്രമായിരിക്കുകയാണ് യുകെ. സാമ്പത്തിക കുറ്റവാളികള്‍ക്ക് തണലൊരുക്കാതെ അവരെ തങ്ങള്‍ക്ക് കൈമാറണമെന്ന് ഭാരതം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതിനുവേണ്ട നിയമനടപടികളും പല തവണ |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ നിന്ന് കെയര്‍ഹോം ജോലിക്കാര്‍ നാട്ടിലേക്ക് |
ലണ്ടന്‍: യുകെയിലെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നതിനായി വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. ഹെല്‍ത്ത് കെയര്‍ വിസയില്‍ കുടുംബാംഗങ്ങളെ കൂടെ കൂട്ടാനാകാത്ത വിധമുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ പുതിയ നിയമ ഭേദഗതി ഇന്ത്യന്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് തിരിച്ചടിയായി. യുകെ ഹോം ഓഫീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആരോഗ്യ പ്രവര്‍ത്തകരുടെ വിസ അപേക്ഷകളില്‍ 76% കുറവും ഫാമിലി ഡിപെന്‍ഡന്റ്‌സിന്റെ എണ്ണത്തില്‍ 58% കുറവും ഉണ്ടായിട്ടുണ്ട്. 2023ല്‍ ഏറ്റവും കൂടുതല്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസ ലഭിച്ചിരുന്നത് ഇന്ത്യന്‍ പൗരന്മാര്‍ക്കായിരുന്നു.
ഇതിനൊപ്പം യുകെയില്‍ നിലവില്‍ |
|
Full Story
|
|
|
|
|
|
|
| കുട്ടികളില്‍ സ്മാര്‍ട്ട് ഫോണിന്റെ ദുരുപയോഗം വര്‍ധിക്കുന്നു, നിരോധിക്കാനൊരുങ്ങി യുകെ |
ലണ്ടന്‍: സ്മാര്‍ട്ട് ഫോണുകള്‍ ജീവിതത്തിന്റെ വലിയ ഭാഗമായി കഴിഞ്ഞിട്ട് കുറച്ച് വര്‍ഷങ്ങളായി. സ്മാര്‍ട്ട് ഫോണില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന് കരുതപ്പെടുന്ന ഈ ലോകത്തില്‍ എന്നാല്‍ കുട്ടികളെ ഇത്തരം ഫോണുകളുടെ ഉപയോഗം സാരമായി ബാധിക്കുന്നുണ്ട് എന്ന് നിരീക്ഷണങ്ങളേറെ. ഇത് ശരിവെക്കുന്ന തെളിവുകളാണ് യുകെയിലെ എംപിമാരുടെ സംഘത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഇതോടെ 16 വയസില്‍ താഴെ പ്രായമുള്ളവര്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും വിലക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് യുകെ. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ ഇതിനായി നിയമം നിര്‍മിക്കപ്പെട്ടേക്കും.
പതിനാറ് വയസില്‍ താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട് |
|
Full Story
|
|
|
|
|
|
|
| കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് യുകെയില്‍ നിന്ന് കോടികളുടെ ഓര്‍ഡര്‍ |
കൊച്ചി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന് യുകെ ആസ്ഥാനമായുള്ള ഓഫ്ഷോര്‍ റിന്യൂവബിള്‍ ഓപ്പറേറ്ററായ നോര്‍ത്ത് സ്റ്റാര്‍ ഷിപ്പിംഗില്‍ നിന്ന് മറ്റൊരു അഭിമാനകരമായ അന്താരാഷ്ട്ര ഓര്‍ഡര്‍ കൂടി ലഭിച്ചു. വിന്‍ഡ് ഫാമില്‍ വിന്യസിക്കുന്നതിനാ യുള്ള ഹൈബ്രിഡ് SOV യാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ ആണ് ലഭിച്ചിരിക്കുന്നത്. നോര്‍ത്ത് സ്റ്റാര്‍ ഷിപ്പിംഗിന് വേണ്ടി Siemens Gamesa പ്രവര്‍ത്തിപ്പിക്കുന്ന, സഫോള്‍ക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന, സ്‌കോട്ടിഷ് പവര്‍ റിന്യൂവബിള്‍സ്സ് ഓഫ്ഷോര്‍ വിന്‍ഡ് ഫാമില്‍ വിന്യസിക്കുന്നതിനായുള്ള വെസ്സല്‍ ആണ് കൊച്ചിയില്‍ നിര്‍മിക്കുക. കപ്പല്‍ നിര്‍മാണ കരാറില്‍ രണ്ട് കപ്പലുകള്‍ കൂടി നിര്‍മക്കാനുള്ള കരാര്‍ ചെയ്യാനുള്ള അവസരമുണ്ട്. |
|
Full Story
|
|
|
|
|
|
|
| സ്തനങ്ങള്‍ പരിശോധിക്കാന്‍ എഐ ഡോക്ടര്‍, എന്‍എച്ച്എസ് പരീക്ഷണത്തെ അഭിനന്ദിച്ച് ഋഷി സുനക് |
ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ലോകം അല്‍പ്പം ഭയപ്പാടോടെയാണ് കാണുന്നത്. ഇതിന് പ്രത്യേക കാരണം ആളുകളുടെ ജോലി നഷ്ടമാകുമെന്ന ഭീതിയാണ്. എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റ് കുതിച്ചുയര്‍ന്ന് സമ്മര്‍ദത്തിലായ എന്‍എച്ച്എസിനെ സംബന്ധിച്ച് എഐ ഉപയോഗം അനുഗ്രഹമായി മാറുമെന്നാണ് കരുതുന്നത്. എന്‍എച്ച്എസില്‍ ആയിരക്കണക്കിന് ബ്രിട്ടീഷ് സ്ത്രീകള്‍ക്ക് മാമോഗ്രാം ചെയ്യാനായി എഐ ഡോക്ടറെ നിയോഗിക്കുന്ന ട്രയല്‍സിനെ പ്രശംസിച്ച് പ്രധാനമന്ത്രി ഋഷി സുനാകും രംഗത്തെത്തി. കൂടുതല്‍ കൃത്യമായിട്ടുള്ള പരിശോധനാഫലങ്ങളിലേക്ക് നീങ്ങുകയും, മറ്റ് ജോലികളുടെ തിരക്കിലുള്ള ജീവനക്കാര്‍ക്ക് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള യത്നത്തില്‍ മുന്നോട്ട് പോകാനും കഴിയുമെന്നാണ് |
|
Full Story
|
|
|
|
| |