Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
UK Special
  26-05-2024
മനുഷ്യക്കടത്ത് നയിച്ച് ബ്രിട്ടനില്‍ അഭയാര്‍ത്ഥിത്വം ലഭിച്ച അഭയാര്‍ത്ഥി;ഫ്രാൻസിലേയ്ക്ക് നാടുകടത്താൻ ഉത്തരവ്

 ലണ്ടൻ: ബ്രിട്ടനില്‍ അഭയാര്‍ത്ഥിയായി എത്തുകയും, അഭയാര്‍ത്ഥ്വം ലഭിക്കുകയും ചെയ്ത വ്യക്തി  രാജ്യത്തേക്കുള്ള മനുഷ്യക്കടത്ത് സംഘങ്ങളെ നിയന്ത്രിച്ചിരുന്നതെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് ചാനല്‍ കടത്തുന്ന സംഘടിത സംഘങ്ങളെയാണ് തന്റെ വാടക വീട്ടില്‍ നിന്നും 58-കാരനായ സദാശിവം ശിവഗംഗന്‍ നിയന്ത്രിച്ചതെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.


രണ്ട് മക്കളുടെ പിതാവായ ശിവഗംഗനെ ഫ്രാന്‍സിലേക്ക് നാടുകടത്താന്‍ കോടതി ഉത്തരവിട്ടു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഇയാളെ ഫ്രഞ്ച് കോടതി അഞ്ച് വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിച്ചിരുന്നു.

2003-ല്‍ ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തില്‍ നിന്നും ഭാര്യക്കും, മക്കള്‍ക്കും ഒപ്പം പലായനം ചെയ്‌തെത്തിയ ശിവഗംഗന് ബ്രിട്ടനില്‍ അനിശ്ചിതകാലം
Full Story
  25-05-2024
ലണ്ടന്‍ യൂനിവേഴ്‌സിറ്റി കോളെജില്‍ 1.75 കോടിയുടെ സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി മലയാളി യുവതി

ഇരിട്ടി: ലണ്ടന്‍ യൂനിവേഴ്സിറ്റി കോളജിന്റെ 1.75 കോടിയുടെ റിസര്‍ച് എക്സലന്‍സ് സ്‌കോളര്‍ഷിപ് കരസ്ഥമാക്കി ഇരിട്ടി എടത്തൊട്ടി സ്വദേശിനി ഫെമി ബെന്നി.കീടശാസ്ത്ര, ജൈവവൈവിധ്യ സംരക്ഷണ മേഖലയിലെ ഗവേഷണത്തിനാണ് സ്‌കോളര്‍ഷിപ് ലഭിച്ചത്. സ്‌കോളര്‍ഷിപ്പിനായുള്ള ആയിരക്കണക്കിന് അപേക്ഷകരില്‍നിന്ന് ഓരോവര്‍ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 40 ഗവേഷകരെയാണ് തിരഞ്ഞെടുക്കുന്നത്. കര്‍ഷകനായ എഴുത്തുപള്ളിക്കല്‍ ബെന്നിയുടെയും ഗ്രേസി ബെന്നിയുടെയും മകളാണ്.


കോഴിക്കോട് പ്രൊവിഡന്‍സ് വിമന്‍സ് കോളജില്‍ നിന്ന് സുവോളജിയില്‍ ബിരുദവും കോഴിക്കോട് സര്‍വകലാശാല കാമ്പസില്‍ നിന്ന് എം.എസ് സി അപ്ലൈഡ് സുവോളജിയില്‍ (എന്റമോളജി) ഒന്നാം റാങ്കും നേടി.ഈസമയത്ത് യു.ജി.സി

Full Story
  25-05-2024
2023 ല്‍ യുകെയിലേക്ക് കുടിയേറിവരില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാര്‍ക്ക്, തൊട്ടുപിന്നില്‍ നൈജീരിയ

ലണ്ടന്‍: 2023-ല്‍ യുകെയിലേക്ക് കുടിയേറിയവരുടെ എണ്ണത്തില്‍ ഇന്ത്യ മുന്നില്‍. കഴിഞ്ഞ വര്‍ഷം 2,50,000 ഇന്ത്യക്കാരാണ് യുകെ വിസ സ്വന്തമാക്കിയത്. ഇവരില്‍ കൂടുതലും ജോലിക്കും വിദ്യാഭ്യാസത്തിനുമായി എത്തുന്നവരാണ്. 2022-നെ അപേക്ഷിച്ച് 2023-ല്‍ യുകെയിലേക്കുള്ള നെറ്റ് ഇമിഗ്രേഷന്‍ 10% കുറഞ്ഞു. കഴിഞ്ഞ വര്‍ഷം യുകെയിലേക്ക് കുടിയേറിയ 250,000 ഇന്ത്യക്കാരില്‍ 127,000 പേര്‍ ജോലിക്കും 115,000 പേര്‍ പഠനത്തിനും 9,000 പേര്‍ മറ്റാവശ്യങ്ങള്‍ക്കുമായി എത്തിയതായാണ് കണക്ക്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎന്‍എസ്) കണക്കുകള്‍ പ്രകാരം ഇന്ത്യയ്ക്ക് തൊട്ടു പിന്നാലെ 141,000 കുടിയേറ്റക്കാരുമായി നൈജീരിയക്കാരുമെത്തി. യുകെയിലേക്ക് കുടിയേറ്റക്കാരെ അയക്കുന്നതില്‍ ചൈനക്കാര്‍ മൂന്നാം സ്ഥാനത്തും

Full Story
  25-05-2024
യുകെ കെയര്‍ വര്‍ക്കര്‍ വിസ ചട്ടങ്ങളിലെ മാറ്റം ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

ലണ്ടന്‍: യുകെയില്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ വിസ ചട്ടങ്ങള്‍ കര്‍ക്കശമാക്കി. ഇതോടെ കുടുംബത്തെ കൊണ്ടുവരുന്നതില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസ അപേക്ഷകളില്‍ 76 ശതമാനം കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ നിരവധി ഇന്ത്യക്കാര്‍ യുകെയില്‍നിന്ന് മടങ്ങേണ്ട സാഹചര്യമാണു നിലവിലുള്ളത്. യുകെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകളില്‍ 76 ശതമാനം കുറവും കുടുംബത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ 58 ശതമാനം കുറവും ഉണ്ടായിട്ടുണ്ട്. 2023ലെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസ ഗ്രാന്‍ഡുകളില്‍ ഇന്ത്യന്‍

Full Story
  25-05-2024
ഷെങ്കന്‍ വിസ ഫീസിന് വന്‍ വര്‍ധന, ജൂണ്‍ 11 മുതല്‍ വര്‍ധന പ്രാബല്യത്തില്‍

ബ്രസല്‍സ്: ഇയു ഷെങ്കന്‍ വീസ ഫീസ് 12% വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. ജൂണ്‍ 11 മുതല്‍ നിലവിലെ 80 യൂറോയില്‍ നിന്ന് 90 യൂറോയായിട്ടാണ് വര്‍ധിപ്പിക്കുക. ഹ്രസ്വകാല വീസ (ടൈപ്പ് സി) യ്ക്കാണ് ഈ വര്‍ധന. മുതിര്‍ന്നവര്‍ക്കും 6നും 12നും ഇടയിലുള്ള കുട്ടികള്‍ക്കുമുള്ള ഫീസ് വര്‍ധിപ്പിക്കും. മുതിര്‍ന്നവര്‍ 90 യൂറോയും കുട്ടികള്‍ 45 യൂറോയും നല്‍കേണ്ടി വരും. പണപ്പെരുപ്പം ഉയര്‍ന്നതും ജീവനക്കാരുടെ ശമ്പളം കൂട്ടേണ്ടതുമാണ് ഫീസ് വര്‍ധനവിന് കാരണമായി പറയുന്നത്. യാത്രാ ചെലവ് വര്‍ധിപ്പിക്കുമെന്നും ടൂറിസം മേഖലയെ ബാധിക്കുമെന്നുമുള്ള ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ഫീസ് മുതിര്‍ന്നവര്‍ക്ക് 80 യൂറോയില്‍ നിന്ന് 90 യൂറോയായി ഉയര്‍ന്നു. 6 മുതല്‍ 12 വയസ്സിന് താഴെയുള്ള

Full Story
  25-05-2024
കേംബ്രിജ് കൗണ്‍സില്‍ മേയറായി ബൈജു തിട്ടാല വര്‍ക്കി ചുമതലയേറ്റു

കേംബ്രിജ്: ബ്രിട്ടനിലെ കേംബ്രിജ് കൗണ്‍സില്‍ മേയറായി യുകെ മലയാളിയായ കൗണ്‍സിലര്‍ ബൈജു തിട്ടാല വര്‍ക്കി ചുമതലയേറ്റു. കേംബ്രിജ് കൗണ്‍സിലിലെ ഗില്‍ഡ്ഹാളില്‍ ഇന്ന് രാവിലെ 11 ന് നടന്ന വാര്‍ഷിക കൗണ്‍സില്‍ യോഗത്തിലാണ് കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര സ്വദേശിയായ ബൈജു തിട്ടാല മേയര്‍ പദവിയില്‍ ചുമതലയേറ്റത്. നിലവില്‍ ഡെപ്യൂട്ടി മേയര്‍ ആയിരുന്നു ലേബര്‍ പാര്‍ട്ടി പ്രതിനിധിയായ ബൈജു തിട്ടാല. ഒരു വര്‍ഷമാണ് മേയര്‍ പദവിയില്‍ ബൈജുവിന്റെ കാലാവധി. കേംബ്രിജിലെ 42 അംഗ കൗണ്‍സിലില്‍ 25 പേരുടെ ഭൂരിപക്ഷമാണ് ലേബര്‍ പാര്‍ട്ടിക്കുള്ളത്. നിലവില്‍ മേയറായ കൗണ്‍സിലര്‍ ജെന്നി ഗോത്രോപ് വുഡിന്റെ പിന്‍ഗാമിയായാണ് ബൈജുവിന്റെ നിയമനം.

Full Story

  24-05-2024
എനര്‍ജി ബില്ലുകള്‍ക്ക് മേലുള്ള ഗ്രീന്‍ നികുതി നിയന്ത്രിക്കുമെന്നു ടോറികള്‍

ലണ്ടന്‍: എനര്‍ജി ബില്ലുകള്‍ക്ക് മേലുള്ള ഗ്രീന്‍ നികുതികള്‍ നിയന്ത്രിക്കുമെന്ന് വാഗ്ദാനം ചെയ്ത് ടോറികള്‍. തെരഞ്ഞെടുപ്പ് പോരാട്ടം ജീവിതച്ചെലവുകള്‍ സംബന്ധിച്ച് വിഷയത്തില്‍ നടക്കുമെന്ന് ഉറപ്പായതോടെയാണ് ജനങ്ങളെ ചാക്കിലാക്കാന്‍ ഓഫര്‍ തൊടുത്തിരിക്കുന്നത്. ജൂലൈ 4 തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ 100 പൗണ്ടിലേറെ കുറവ് വരുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളില്‍ ഈ കുറവ് പ്രഖ്യാപിക്കുന്നത് പ്രധാനമന്ത്രി ഋഷി സുനാകിനും ഉത്തേജനമേകും. ബില്ലുകള്‍ കുറച്ച് നിര്‍ത്താന്‍ എനര്‍ജി സെക്രട്ടറി ക്ലെയര്‍ കൗടിനോ മറ്റ് നിരവധി പദ്ധതികളും അവതരിപ്പിക്കും. അടുത്ത അഞ്ച് വര്‍ഷത്തേക്ക് എനര്‍ജി ബില്ലുകളില്‍ ഏര്‍പ്പെടുത്താനിരുന്ന

Full Story
  24-05-2024
രാജ്യം ഒന്നാമതെന്ന് പ്രഖ്യാപിച്ച് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍

ലണ്ടന്‍: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ദുരന്തം അവസാനിപ്പിക്കുമെന്ന് ടോറികളെയും, എസ്എന്‍പിയെയും പരിഹസിച്ച് കീര്‍ സ്റ്റാര്‍മര്‍. താന്‍ പ്രധാനമന്ത്രിയായാല്‍ ബ്രിട്ടനില്‍ മാറ്റം കൊണ്ടുവരുമെന്നാണ് ലേബര്‍ നേതാവിന്റെ വാഗ്ദാനം. ജൂലൈ 4ന് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഋഷി സുനാക് ഞെട്ടിച്ചതിന് പിന്നാലെയാണ് മധ്യ ലണ്ടനില്‍ ലേബര്‍ നേതാവ് ഹൃസ്വമായ അഭിസംബോധന നടത്തിയത്. വരാനിരിക്കുന്ന മത്സരം രാജ്യത്തിന്റെ ആവശ്യമാണെന്ന് സ്റ്റാര്‍മര്‍ അവകാശപ്പെട്ടു. തന്റെ പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ ലേബര്‍ നേതാവ് വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. അഭിപ്രായ സര്‍വ്വെകളില്‍ വലിയ ലീഡാണ് പാര്‍ട്ടിക്കുള്ളത്. ആറാഴ്ച മാത്രമാണ് യുകെയിലെ തെരഞ്ഞെടുപ്പ്

Full Story
[447][448][449][450][451]
 
-->




 
Close Window