കൊച്ചി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിന് യുകെ ആസ്ഥാനമായുള്ള ഓഫ്ഷോര്‍ റിന്യൂവബിള്‍ ഓപ്പറേറ്ററായ നോര്‍ത്ത് സ്റ്റാര്‍ ഷിപ്പിംഗില്‍ നിന്ന് മറ്റൊരു അഭിമാനകരമായ അന്താരാഷ്ട്ര ഓര്‍ഡര്‍ കൂടി ലഭിച്ചു. വിന്‍ഡ് ഫാമില്‍ വിന്യസിക്കുന്നതിനാ യുള്ള ഹൈബ്രിഡ് SOV യാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള കരാര്‍ ആണ് ലഭിച്ചിരിക്കുന്നത്. നോര്‍ത്ത് സ്റ്റാര്‍ ഷിപ്പിംഗിന് വേണ്ടി Siemens Gamesa പ്രവര്‍ത്തിപ്പിക്കുന്ന, സഫോള്‍ക്ക് തീരത്ത് സ്ഥിതി ചെയ്യുന്ന, സ്‌കോട്ടിഷ് പവര്‍ റിന്യൂവബിള്‍സ്സ് ഓഫ്ഷോര്‍ വിന്‍ഡ് ഫാമില്‍ വിന്യസിക്കുന്നതിനായുള്ള വെസ്സല്‍ ആണ് കൊച്ചിയില്‍ നിര്‍മിക്കുക. കപ്പല്‍ നിര്‍മാണ കരാറില്‍ രണ്ട് കപ്പലുകള്‍ കൂടി നിര്‍മക്കാനുള്ള കരാര്‍ ചെയ്യാനുള്ള അവസരമുണ്ട്. നോര്‍ത്ത് സ്റ്റാര്‍ ഈ വര്‍ഷം ആദ്യം കൊച്ചിന്‍ ഷിപ്പ്യാര്‍ഡുമായി മറ്റൊരു ഹൈബ്രിഡ് SOV കരാര്‍ ഉണ്ടാക്കിയിരുന്നു സുസ്ഥിരവും ഹരിതവുമായ ഊര്‍ജ്ജ പരിഹാരങ്ങളിലേക്ക് ലോക ശ്രദ്ധ തിരിയുമ്പോള്‍, ഓഫ്ഷോര്‍ പുനരുപയോഗ ഊര്‍ജ വിഭാഗത്തിന്റെ വികസനത്തിലും ആഗോള ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഹൈബ്രിഡ് സര്‍വീസ് ഓപ്പറേഷന്‍ വെസ്സലുകള്‍ (SOVs) ഉപയോഗം വളരുന്നതും, CSL പ്രയോജനപ്പെടുത്തുന്നു. അതില്‍ ഓഫ്ഷോര്‍ സപ്പോര്‍ട്ട് വെസലുകലുടെ നിര്‍മാണത്തില്‍ തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോര്‍ഡുമായി കൊച്ചി കപ്പല്‍ ശാല വിദേശ വിപണികളില്‍ മുന്നേറ്റം തുടരുന്നു. 85m ഹൈബ്രിഡ് SOV-കള്‍ നോര്‍വേയിലെ VARD AS ആണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കടലില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉത്പാദന നടത്തുന്ന വ്യവസായത്തിന്റെ അനുബന്ധ സേവനം, പരിപാലനം, പ്രവര്‍ത്തന ആവശ്യങ്ങള്‍ എന്നിവയ്ക്കായി രൂപകല്പന ചെയ്ത് നിര്‍മ്മിക്കുന്നതാണ് SOV യാനങ്ങള്‍. ഇതില്‍ ഹൈബ്രിഡ് ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന് 4 നമ്പര്‍ ഡീസല്‍ ജനറേറ്റര്‍ സെറ്റുകളും വലിയ ലിഥിയം ബാറ്ററി പായ്ക്കുമുണ്ട്, ഇത് വലിയ അളവില്‍ എമിഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. DNV കംഫര്‍ട്ട് റേറ്റിംഗും ഡൈനാമിക് പൊസിഷനിംഗ് സിസ്റ്റവും ഉള്ള 80 ടെക്‌നീഷ്യന്‍മാരെയും ജീവനക്കാരെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, ഉയര്‍ന്ന നിലവാരമുള്ള ഇന്റീരിയറുകള്‍ കപ്പലുകള്‍ക്ക് ഉണ്ടായിരിക്കും.
CSL നിലവില്‍ ഒരു യൂറോപ്യന്‍ ക്ലയന്റിനായി 2 കമ്മീഷനിംഗ് സര്‍വീസ് ഓപ്പറേഷന്‍ വെസലുകള്‍ (CSOVs) നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് പുതിയ കരാര്‍ ലഭിച്ചിരിക്കുന്നത്. SOV യുടെ കരാറിനൊപ്പം, സുസ്ഥിരമായ പരിഹാരങ്ങളിലേക്കുള്ള ഉയര്‍ന്ന നിലവാരമുള്ളതും ആഗോള പുനരുപയോഗ ഊര്‍ജ വിഭാഗത്തില്‍ ഉള്‍പെടുന്നതുമായ വെസലുകളുടെ നിര്‍മാണ മേഖലയില്‍, CSL അതിന്റെ കാല്‍പ്പാടുകള്‍ ശക്തിപ്പെടുത്തുന്നു എന്നതിനുള്ള തെളിവാണ് പുതിയ യൂറോപ്യന്‍ കരാര്‍. ''ഉയര്‍ന്ന നിലവാരമുള്ള കപ്പലുകള്‍ കൃത്യസമയത്തും ബഡ്ജറ്റിനുളളിലും എത്തിക്കുന്നതിലെ കൊച്ചി കപ്പല്‍ശാല യുടെ അസാധാരണമായ ട്രാക്ക് റെക്കോര്‍ഡ് കാരണം ഈ രണ്ടാമത്തെ എസ്ഒവി ന്യൂബില്‍ഡ് പദ്ധതി ഏറ്റെടുക്കാന്‍ ഞങ്ങള്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡിനെ തിരഞ്ഞെടുത്തു. അവരുടെ വൈദഗ്ധ്യവും തെളിയിക്കപ്പെട്ട കഴിവുകളും സുസ്ഥിരമായ സമുദ്ര പരിഹാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ കാഴ്ചപ്പാടുമായി തികച്ചും യോജിക്കുന്നു, ഞങ്ങളുടെ ക്ലയന്റുകളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ ഞങ്ങള്‍ തുടര്‍ന്നും നിറവേറ്റുന്നുവെന്നും ഹരിത ഭാവിയിലേക്ക് ക്രിയാത്മകമായി സംഭാവന ചെയ്യുന്നുവെന്നും ഉറപ്പാക്കുമെന്നും യൂറോപ്യന്‍ കമ്പനി ആയ നോര്‍ത്ത് സ്റ്റാറിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ജെയിംസ് ബ്രാഡ്‌ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് (CSL) നോര്‍ത്ത് സ്റ്റാര്‍ കമ്പനി യുടെ മുന്‍ഗണനാ പങ്കാളിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതില്‍ അത്യധികം സന്തോഷമുണ്ട്, കൂടാതെ ഓഫ്ഷോര്‍ റിന്യൂവബിള്‍ സെഗ്മെന്റില്‍ നോര്‍ത്ത് സ്റ്റാറിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പങ്ക് ചേരാനും സാധിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന സമുദ്ര വിപണികളെ സേവിക്കുന്നതിന് സുസ്ഥിരമായ പരിഹാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ CSL പ്രതിജ്ഞാബദ്ധമാണ്,'' എന്ന് CSL ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ മധു നായര്‍ പറഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെയായി അന്താരാഷ്ട്ര കപ്പല്‍ നിര്‍മ്മാണ രംഗത്ത് കൊച്ചി കപ്പല്‍ശാല സജീവമാണ്. യുഎസ്എ, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, ഡെന്‍മാര്‍ക്ക്, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലേക്ക് 50 ഓളം ഹൈ എന്‍ഡ് കപ്പലുകള്‍ ഇതു വരെ കപ്പല്‍ശാല വിതരണം ചെയ്തു കഴിഞ്ഞു. CSL-ന്റെ കപ്പല്‍ നിര്‍മാണ മേഖലയിലെ അനുഭവ സമ്പത്ത് പശ്ചിമ യൂറോപ്പിലേക്കുള്ള നിരവധി ഹൈ-എന്‍ഡ് ഓഫ്ഷോര്‍ സപ്പോര്‍ട്ട് വെസലുകളുടെ നിര്‍മ്മാണത്തില്‍ തെളിയിക്കപ്പെട്ട ട്രാക്ക്-റെക്കോഡും, അതോടൊപ്പം സീറോ എമിഷന്‍ ഓട്ടോണമസ് കാര്‍ഗോ ഫെറികളുടെ സമീപകാല നിര്‍മ്മാണവും, ഒരു നോര്‍വീജിയന്‍ ക്ലയന്റിലേക്ക് കപ്പല്‍ശാലയെ എത്തിച്ചു. ഒരു ജര്‍മ്മന്‍ ഉപഭോക്താവിന് വേണ്ടിയുള്ള എട്ട് മള്‍ട്ടി പര്‍പ്പസ് വെസ്സലുകളുടെ ഒരു ശ്രേണിയുടെ നിര്‍മ്മാണവും യാര്‍ഡില്‍ അതിവേഗം പുരോഗമിക്കുകയാണ്. മുങ്ങിക്കപ്പല്‍ വിരുദ്ധ വാര്‍ഫെയര്‍ കോര്‍വെറ്റുകള്‍ക്കും ന്യൂ ജനറേഷന്‍ മിസൈല്‍ വെസ്സലുകലുടെ നിര്‍മാണ കരാറുകളുമായി കപ്പല്‍ശാല മുന്നേറുകയാണ്. അടുത്തിടെ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് കൈമാറിയ ഈ യാര്‍ഡ് പ്രതിരോധ കപ്പല്‍ നിര്‍മ്മാണത്തിലും സജീവമാണ്.