Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
യുകെയില്‍ നിന്ന് അയര്‍ലന്‍ഡിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച അമ്പതു പേരെ തിരിച്ചയച്ചു
reporter

ലണ്ടന്‍: യുകെയില്‍ നിന്നും അനധികൃതമായി അയര്‍ലന്‍ഡിലേക്ക് കടക്കാന്‍ ശ്രമിച്ച 50 പേരെ അയര്‍ലന്‍ഡിലെ പൊലീസ് സേനയായ ഗാര്‍ഡ ഇടപെട്ട് മടക്കിയയച്ചു. മടങ്ങിപ്പോകാന്‍ ഇവര്‍ വിസമ്മതിച്ചെങ്കിലും നാല് ദിവസം നീണ്ട ഓപ്പറേഷനിലൂടെ ഇവരെ യുകെയിലേയ്ക്ക് തന്നെ പറഞ്ഞുവിട്ടതായി ഗാര്‍ഡ അറിയിച്ചു. യുകെയുടെ റുവാണ്ട പദ്ധതിയെ ഭയന്നാണ് അനധികൃത കുടിയേറ്റക്കാര്‍ യുകെയുടെ അംഗ രാജ്യമായ വടക്കന്‍ അയര്‍ലന്‍ഡ് വഴി അയല്‍ രാജ്യമായ അയര്‍ലന്‍ഡിലേക്ക് അതിര്‍ത്തി കടക്കുന്നത്. നിരവധി അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലന്‍ഡില്‍ എത്തുന്നുവെന്ന വാദത്തെ ശരിവയ്ക്കുന്ന നടപടികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

യുകെയില്‍ അനധികൃതമായി താമസിക്കുന്നവരെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയുമായി ഉണ്ടാക്കിയ പ്രത്യേക ധാരണപ്രകാരം അവിടെയ്ക്ക് കയറ്റി വിടുന്ന പദ്ധതിയാണ് റുവാണ്ട പദ്ധതി. 2023 അവസാന മുതല്‍ അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലന്‍ഡിലേക്ക് കടക്കുന്നത് തടയാന്‍ ഗാര്‍ഡ പ്രത്യേക ഓപ്പറേഷനുകള്‍ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മതിയായ രേഖകളില്ലാതെ അയര്‍ലന്‍ഡിലേക്ക് കടക്കാന്‍ ശ്രമിച്ച 50 കുടിയേറ്റക്കാരെ തടഞ്ഞതും മടക്കി അയച്ചതും. ഡബ്ലിന്‍ പോര്‍ട്ടില്‍ നിന്നും ഫെറി വഴി യുകെയിലെ ഹോളിഹെഡ്, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളിലേയ്ക്കാണ് കുടിയേറ്റക്കാരെ മടക്കി അയച്ചത്. അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ തടയാനായി അതിര്‍ത്തിയില്‍ ഗാര്‍ഡ തുടര്‍ന്നും നിലയുറപ്പിക്കുമെന്നും തുടര്‍ച്ചയായി ഇമിഗ്രേഷന്‍ പരിശോധനകള്‍ നടത്തുമെന്നും ഗാര്‍ഡ അധികൃതര്‍ അറിയിച്ചു.

റോഡുകള്‍, ട്രെയിനുകള്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. യുകെ ബോര്‍ഡര്‍ ഫോഴ്‌സ്, യുകെ പൊലീസിങ് സര്‍വീസസ്, പൊലീസ് സര്‍വീസ് ഓഫ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, ക്രോസ് ബോര്‍ഡര്‍ ജോയിന്റ് ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് എന്നിവരുടെ സഹായവും ഗാര്‍ഡക്ക് ലഭിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. തടയപ്പെടുന്ന ഓരോ അനധികൃത കുടിയേറ്റക്കാരെയും അവരുടെ വ്യക്തിഗതമായ അവസ്ഥ മനസിലാക്കി മാനുഷികപരിഗണന നല്‍കിയാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഗാര്‍ഡ വ്യക്തമാക്കി. ഗാര്‍ഡ നടപടികളെ അഭിനന്ദിക്കുന്നതായി അയര്‍ലന്‍ഡ് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.

 
Other News in this category

 
 




 
Close Window