Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
UK Special
  02-04-2024
രോഗ നിര്‍ണയം തെറ്റി, ഓവേറിയന്‍ കാന്‍സര്‍ ബാധിച്ച യുവതിയെ ഗര്‍ഭിണിയാക്കി

ലണ്ടന്‍: തെറ്റായ രോഗനിര്‍ണയത്തിലൂടെ ഓവേറിയന്‍ കാന്‍സര്‍ ബാധിച്ച 24 കാരിയെ ഗര്‍ഭിണിയാക്കി യു.കെയിലെ ഡോക്ടര്‍. 2022 ഫെബ്രുവരിയില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വയറു വീര്‍ത്തിരിക്കുന്നുവെന്നും എപ്പോഴും ടോയ്‌ലറ്റില്‍ പോകേണ്ടി വരുന്നുവെന്നുമായിരുന്നു ഡോക്ടററെ കാണാനെത്തിയ എമ്മ കോളിഡ്ജ് പറഞ്ഞത്. അലര്‍ജിയോ കുടലുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നമോ ആയിരിക്കാമെന്നാണ് എമ്മ കരുതിയത്. എന്നാല്‍ വയര്‍ വീര്‍ത്തിരിക്കുന്നത് കൊണ്ട് ഗര്‍ഭിണിയാകാനാണ് സാധ്യതയെന്ന് പരിശോധിച്ച ഡോക്ടര്‍ വിധിയെഴുതി. അതേസമയം, ഗര്‍ഭ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവ് ആയിരുന്നു. താന്‍ ഗര്‍ഭിണിയല്ലെന്ന് ഉറപ്പായിരുന്നുവെന്നും ഡോക്ടറുടെ

Full Story
  02-04-2024
ഗസ്സ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്രയേലിനെതിരേ ലണ്ടനില്‍ വന്‍ പ്രതിഷേധം

ലണ്ടന്‍: ഗസ്സക്കെതിരെ ഇസ്രായേല്‍ തുടരുന്ന ആസൂത്രിത വംശഹത്യയില്‍ പ്രതിഷേധിച്ചും ഫലസ്തീന്‍ ലാന്‍ഡ് ഡേക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചും ശനിയാഴ്ച യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ലണ്ടന്‍, പാരീസ്, ആംസ്റ്റര്‍ഡാം, കോപ്പന്‍ഹേഗന്‍, ആര്‍ഹസ്, ഓസ്‌ലോ തുടങ്ങി വിവിധ നഗരങ്ങളിലാണ് ആയിരങ്ങള്‍ പങ്കെടുത്ത പ്രകടനങ്ങള്‍ അരങ്ങേറിയത്. യുദ്ധം ആരംഭിച്ചത് മുതല്‍ ഇത്തരത്തില്‍ യൂറോപ്പിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വാരാന്ത്യങ്ങളില്‍ പ്രകടനങ്ങള്‍ നടക്കാറുണ്ട്. ഓരോ ദിവസം കഴിയുമ്പോഴും പ്രതിഷേധ പ്രകടനങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ പതിനായിരക്കണക്കിന് പേരാണ് പങ്കെടുത്തത്.

Full Story
  02-04-2024
ഏപ്രില്‍ മുതല്‍ യുകെയില്‍ പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണം നിലവില്‍ വന്നു, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

ലണ്ടന്‍: ഏപ്രില്‍ മുതല്‍ യുകെ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. തൊഴില്‍ വിസകള്‍ക്ക് യോഗ്യത നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകും എന്നാതാണ് ഈ നിയന്ത്രണങ്ങള്‍കൊണ്ട് വരുന്ന പ്രധാനമാറ്റം. ഇന്‍വേര്‍ഡ് മൈഗ്രേഷന്‍ 3,00,000 മായി കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് യുകെ സര്‍ക്കാര്‍ വിദഗ്ധ തൊഴിലാളി വിസകള്‍ക്കുള്ള ശമ്പള പരിധി 26200 പൗണ്ടില്‍ നിന്ന് 38700 പൗണ്ടായി ഉയര്‍ത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതാണ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്നത്. തൊഴില്‍ദാതാക്കള്‍ക്ക് ഈ ശമ്പള പരിധി പാലിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് തൊഴില്‍ വിസകള്‍ക്ക് മുമ്പ് യോഗ്യത നേടാന്‍ സഹായിച്ച പല

Full Story
  02-04-2024
ഇംഗ്ലിഷ് ചാനല്‍ വഴി യുകെയിലേക്ക് ജനുവരി മുതല്‍ 5000 പേര്‍ അനധികൃതമായി കുടിയേറിയതായി ഹോം ഓഫിസ്

ലണ്ടന്‍: യുകെയിലേക്ക് ജനുവരി മുതല്‍ ഇംഗ്ലിഷ് ചാനല്‍ കടന്നെത്തിയത് ഏകദേശം 5,000 അനധികൃത കുടിയേറ്റക്കാരെന്ന് ഹോം ഓഫിസ് വെളിപ്പെടുത്തി. പ്രധാനമന്ത്രി ഋഷി സുനകിന്റെ കുടിയേറ്റ നയങ്ങള്‍ പരാജയമാണ് എന്നതിന്റെ തെളിവാണ് ഇത്തരം അനധികൃത കുടിയേറ്റങ്ങള്‍ക്ക് കാണാമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച മാത്രം 349 പേരുമായി ഏഴ് ചെറിയ ബോട്ടുകള്‍ ഇംഗ്ലിഷ് ചാനല്‍ കടന്നുവെന്നും ഹോം ഓഫിസ് അറിയിച്ചു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2024-ല്‍ ഇതുവരെ എത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 4,993 ആയി.

ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ഇംഗ്ലിഷ് ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം നിര്‍ത്തുമെന്ന് വാഗ്ദ്ധാനം

Full Story
  02-04-2024
എന്‍എച്ച്എസില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ കാത്തിരിക്കുന്നതിനിടെ ആഴ്ചയില്‍ 250 പേര്‍ മരിക്കുന്നതായി റിപ്പോര്‍ട്ട്,

ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ (ആക്‌സിഡന്റ് ആന്‍ഡ് എമര്‍ഡന്‍സി ഡിപ്പാര്‍ട്ട്‌മെന്റ്) ചികില്‍സ കിട്ടാനുള്ള കാത്തിരിപ്പിനിടെ മരിക്കുന്നത് ആഴ്ചതോറും 250 രോഗികളെന്ന് റിപ്പോര്‍ട്ട്. റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിനാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്തുവിട്ടത്. എട്ടു മണിക്കൂറുകള്‍ വരെ നീളുന്ന എ ആന്‍ഡ് ഇയിലെ കാത്തിരിപ്പിനിടെ 72 രോഗികളില്‍ ഒരാള്‍വീതം മരണപ്പെടുന്നു എന്നാണ് റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ കണ്ടെത്തിയത് എട്ടു മുതല്‍ പന്ത്രണ്ടു മണിക്കൂര്‍ വരെ നീളുന്ന വെയിറ്റിങ് സമയം കുറയ്ക്കാന്‍ പ്രധാനമന്ത്രി ഋഷി സുനാക് കഴിഞ്ഞവര്‍ഷം ഒരു ബില്യന്‍ പൗണ്ടിന്റെ പാക്കേജ് പ്രഖ്യാപിച്ച് നടപടി തുടങ്ങിയെങ്കിലും

Full Story
  01-04-2024
ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെ ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സമരം പ്രഖ്യാപിച്ചു; 600 ജോലിക്കാര്‍ നാലു ദിവസം ജോലി ചെയ്യില്ല
ദിവസങ്ങള്‍ നീണ്ട പണിമുടക്കിനെ കുറിച്ച് പി സി എസ് യൂണിയന്‍ വിവരങ്ങള്‍ പങ്കുവച്ചു. ഹീത്രൂ വിമാനത്താവളത്തിലെ മൈഗ്രേഷന്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങളും അതുപോലെ പാസ്സ്പോര്‍ട്ട് പരിശോധനകളും നടത്തുന്ന ഉദ്യോഗസ്ഥരാണ് പണിമുടക്കുന്നത്.

ഷിഫ്റ്റ് പാറ്റേണുകളിലെ മാറ്റത്തിനും പുതിയ ജോലി സമയ ക്രമത്തിനും എതിരായിട്ടുള്ള സമരത്തെ 90 ശതമാനം അംഗങ്ങളാണ് അംഗീകരിച്ചതെന്ന് യൂണിയന്‍ വ്യക്തമാക്കിയിരുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ വിമാനത്താവളത്തിലെ ഏതാണ്ട് 250 ഒളം ജീവനക്കാര്‍ക്ക് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാറ്റം വഴി തൊഴില്‍ നഷ്ടമാകും എന്നാണ് യൂണിയന്‍ പറയുന്നത്. അടുത്ത മാസം അവസാനം മുതലാണ് മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക.

നീതിയുക്തമല്ലാത്തതും, അനാവശ്യവുമായ നിര്‍ദ്ദേശം പിന്‍വലിക്കാന്‍
Full Story
  01-04-2024
രാജ്യത്ത് ഇന്നു മുതല്‍ മിനിമം വേതന നിരക്ക് വര്‍ധിക്കും. 2.7 ദശലക്ഷം ആളുകള്‍ക്ക് പ്രയോജനം ലഭിക്കും

ലണ്ടന്‍: രാജ്യത്ത് ഇന്ന് മുതല്‍ മിനിമം വേതന നിരക്ക് ഉയരും . ഏകദേശം 2.7 ദശലക്ഷം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകള്‍. മിനിമം വേതനം മണിക്കൂറിന് 10.42 പൗണ്ടില്‍ നിന്ന് 11.44 പൗണ്ട് ആയാണ് ഉയരുന്നത് . ആദ്യമായാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതനം ഒരു പൗണ്ടില്‍ കൂടുതല്‍ വര്‍ദ്ധിക്കുന്നത്. നേരത്തെ മിനിമം വേതനത്തിന്റെ ആനുകൂല്യം ലഭിച്ചിരുന്നത് 23 വയസ്സിന് മുകളിലുള്ളവര്‍ക്കായിരുന്നു . എന്നാല്‍ ഈ വര്‍ഷം മുതല്‍ മിനിമം വേതന വര്‍ദ്ധനവിന്റെ പ്രായപരിധി 21 വയസ്സാക്കിയത് കൂടുതല്‍ ആളുകള്‍ക്ക് വര്‍ദ്ധനവിന്റെ ആനുകൂല്യം ലഭിക്കുന്നതിന് കാരണമാവും. 16 വയസ്സിനും 17 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ദേശീയ മിനിമം വേതനം മണിക്കൂറിന് 6.40 പൗണ്ട് ആയിരിക്കും.

Full Story
  01-04-2024
ഇന്നു മുതല്‍ ജീവിതച്ചെലവ് വര്‍ധിക്കും, എല്ലാത്തിനും വില ഉയരും

ലണ്ടന്‍: പണപ്പെരുപ്പവും ജീവിത ചിലവ് വര്‍ദ്ധനവും യുകെയിലെ സാധാരണക്കാരെ വീര്‍പ്പുമുട്ടിക്കുകയാണ്. ഇതൊക്കെ കൊണ്ടുതന്നെ യുകെയില്‍ ശക്തമായ ഭരണപക്ഷ വികാരമാണ് നിലനില്‍ക്കുന്നത്. ഏപ്രില്‍ മാസത്തില്‍ കുടുംബങ്ങളെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക ഞെരുക്കമാണ്. ഏഴു ബില്ലുകളില്‍ ആണ് വര്‍ദ്ധനവ് ഉണ്ടാകുന്നത്. ഇന്‍ഷുറന്‍സ് വെട്ടിക്കുറച്ചതും ഊര്‍ജ്ജ ബില്ലിലെ നേരിയ കുറവും ചില ആനുകൂല്യങ്ങളുടെ തുക വര്‍ദ്ധിച്ചതും ആണ് സാധാരണക്കാരന് അല്‍പം എങ്കിലും ആശ്വാസം നല്‍കുന്ന കാര്യം. ഇന്നു മുതല്‍ ഫോണ്‍ , ബ്രോഡ്ബാന്‍ഡ് ബില്ലുകളില്‍ വന്‍ കുതിച്ചു കയറ്റം ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കും. ഈ മേഖലയില്‍ 8.8 ശതമാനം വിലക്കയറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്. വാട്ടര്‍ ബില്ലുകളിലും വന്‍

Full Story
[485][486][487][488][489]
 
-->




 
Close Window