Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
യുകെയിലേക്ക് മന്ത്രിമാര്‍ക്ക് നഗ്ന ചിത്രങ്ങള്‍ അയച്ച് വശീകരിക്കാന്‍ ശ്രമം: രണ്ടു മന്ത്രിമാര്‍ കെണിയില്‍ വീണു: ഹണി ട്രാപ്പില്‍ പുകഞ്ഞ് യുകെ രാഷ്ട്രീയം
Text By: Team ukmalayalampathram
പാര്‍ലമെന്റ് അംഗങ്ങളെയും അവരുടെ സ്റ്റാഫിനെയും ഉന്നതരെയും ലക്ഷ്യം വെച്ച് സൈബര്‍ ഹണി ട്രാപ്പ് ആക്രമണം നടന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നു. 12 ഓളം എംപിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ പത്രപ്രവര്‍ത്തകരുമാണ് ഹണി ട്രാപ്പിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍ . നിലവിലെ ഒരു മന്ത്രിയും സൈബര്‍ ഹണി ട്രാപ്പ് ആക്രമണത്തില്‍ അകപ്പെട്ടന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരകള്‍ക്ക് നഗ്‌ന ദൃശ്യങ്ങളും സന്ദേശങ്ങളും അയക്കുകയും രഹസ്യ വിവരങ്ങള്‍ ഹണി ട്രാപ്പിലൂടെ കൈക്കലാക്കാനുമാണ് ശ്രമം നടന്നത്. ആക്രമണം നടത്തിയവര്‍ ഇരകളെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു . ആക്രമണത്തിന് പിന്നില്‍ ശക്തമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിനു പിന്നില്‍ ഒരു വിദേശ രാജ്യം ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഹണി ട്രാപ്പ് നടത്തി രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിക്കുകയായിരുന്നു സൈബര്‍ അറ്റാക്കിന്റെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്. അബി , ചാര്‍ലി എന്നീ അപരനാമങ്ങളില്‍ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത് .


സൈബര്‍ സുരക്ഷയെക്കുറിച്ച് മുന്നറിയിപ്പ് സഹിതം ഹൗസ് ഓഫ് കോമണ്‍സ് എല്ലാ എംപിമാര്‍ക്കും ഇമെയില്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത് . കഴിഞ്ഞ വേനല്‍ക്കാലത്ത് സമാനമായ ആക്രമണത്തെ കുറിച്ച് ടോറി എംപിമാര്‍ക്ക് ജാഗ്രത പാലിക്കാന്‍ പാര്‍ട്ടി തലത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു . തീരെ പരിമിതമായ ഓണ്‍ലൈന്‍ പ്രൊഫൈല്‍ ഉള്ള വ്യക്തികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കണ്ടെത്തിയിരുന്നു.
 
Other News in this category

 
 




 
Close Window