|
|
|
|
|
| എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റിനും ചികിത്സയ്ക്കുമായി കാത്തിരിക്കുന്നവരുടെ എണ്ണം 10 മില്യണ്‍ |
ലണ്ടന്‍: എന്‍എച്ച്എസില്‍ അപ്പോയിന്റ്മെന്റിനും, ചികിത്സയ്ക്കുമായി കാത്തിരിക്കുന്നവരുടെ എണ്ണം ഏകദേശം 10 മില്ല്യണ്‍ വരുമെന്ന് കണക്കുകള്‍. മുന്‍പ് കണക്കാക്കിയതിലും 2 മില്ല്യണ്‍ അധികം പേരാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നതെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് സര്‍വ്വെ പറയുന്നു. 90,000 മുതിര്‍ന്നവര്‍ക്കിടയില്‍ നടത്തിയ ഒഎന്‍എസ് സര്‍വ്വെയിലാണ് 21% രോഗികള്‍ ആശുപത്രി അപ്പോയിന്റ്മെന്റുകള്‍ക്കായും, എന്‍എച്ച്എസില്‍ ചികിത്സ ആരംഭിക്കാനും കാത്തിരിക്കുന്നതെന്നാണ് കണ്ടെത്തിയത്. ഇത് ആനുപാതികമായി കണക്കാക്കിയാല്‍ 9.7 മില്ല്യണ്‍ ജനങ്ങളെന്ന് വരും. അതേസമയം ജനുവരിയില്‍ എന്‍എച്ച്എസ് ഔദ്യോഗിക കണക്ക് പ്രകാരം വെയ്റ്റിംഗ് ലിസ്റ്റ് 7.6 മില്ല്യണിലാണ്.
|
|
Full Story
|
|
|
|
|
|
|
| സൈമണ്‍ ഹാരിസ് അയര്‍ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രി, കാലാവധി ഒരു വര്‍ഷം മാത്രം |
ഡബ്ലിന്‍: അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമണ്‍ ഹാരിസ് ഏപ്രില്‍ 9 ന് തിരഞ്ഞെടുക്കപ്പെടും. നിലവില്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ മാര്‍ച്ച് 20 ന് രാജി വെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. ഇതേ തുടര്‍ന്ന് അയര്‍ലന്‍ഡില്‍ സഖ്യകക്ഷി സര്‍ക്കാരിനെ നയിക്കുന്ന ഫൈന്‍ ഗെയ്ല്‍ പാര്‍ട്ടിയുടെ നേതാവായി മാര്‍ച്ച് 24 ന് സൈമണ്‍ ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിലുള്ള സര്‍ക്കാര്‍ ന്യൂനപക്ഷ സര്‍ക്കാര്‍ ആണെന്ന ഭീതി സൈമണ്‍ ഹാരിസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ആകെ 160 അഗങ്ങളാണ് ഐറിഷ് പാര്‍ലമെന്റിലുള്ളത്. ഇതില്‍ നിന്നും സ്പീക്കറെ ഒഴിവാക്കിയാല്‍ വെറും 80 അംഗങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| പ്രായപൂര്‍ത്തിയാകാത്ത 11 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 80 വയസ്സുകാരന്‍ പോലീസ് വലയില്‍ വീണു: അറസ്റ്റ് എയര്‍പോര്‍ട്ടില്‍ വച്ച് |
|
27 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പീഡനക്കേസ് പ്രതി അറസ്റ്റില്‍. 80 വയസ്സുള്ള പ്രതി ഹീത്രു എയര്‍പോര്‍ട്ടില്‍ വച്ചാണ് അറസ്റ്റിലായത്. ചെസ്റ്റര്‍ കോടതിയില്‍ രണ്ട് ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങളും 11 അക്രമങ്ങളും ഉള്‍പ്പെടെ 13 കേസുകളാണ് ഇയാള്‍ക്ക് എതിരെയുള്ളത്. റിച്ചാര്‍ഡ് ബറോസ് എന്നയാളാണ് നാടകീയമായി വ്യാഴാഴ്ച പോലീസ് പിടിയിലായത്. 1969 നും 1971 നും ഇടയില്‍ കുട്ടികളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് 80 വയസ്സുകാരനായ ഇയാളുടെ മേല്‍ ചുമത്തിയിരിക്കുന്നത്.
1997 ചെസ്റ്റര്‍ കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഇയാള്‍ തായ് ലന്‍ഡിലേയ്ക്ക് ഒളിവില്‍ പോയത്. ഇതില്‍ ചില കുറ്റകൃത്യങ്ങള്‍ ചെഷയറിലെ ഒരു ചില്‍ഡ്രന്‍ ഫോമിലും മറ്റുള്ളവ മിഡ് ലാന്റിലുമാണ് നടന്നത് .
ഒളിവില്‍ പോയ പ്രതിയുടെ അറസ്റ്റ് |
|
Full Story
|
|
|
|
|
|
|
| അമിത മദ്യപാനം ടൈപ്പ് രണ്ട് പ്രമേഹത്തിനും ഡിമെന്‍ഷ്യയ്ക്കും സാധ്യത വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് |
ലണ്ടന്‍: ഇന്നത്തെ കാലത്തു ആളുകളില്‍ ടൈപ്പ് 2 പ്രമേഹവും ഡിമെന്‍ഷ്യയും കൂടി വരുന്നതില്‍ മദ്യപാനത്തിന് വലിയ പങ്കുണ്ടെന്നു പഠനങ്ങള്‍. മദ്യം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെയും ഡിമെന്‍ഷ്യയുടെയും സാധ്യത കൂട്ടുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നു. ഡിമെന്‍ഷ്യ വരാന്‍ കാരണമായ 161 ഘടകങ്ങള്‍ പരിശോധിക്കുകയും മസ്തിഷ്‌കത്തില്‍ അവയുടെ സ്വാധീനവും വിലയിരുത്തിയുമാണ് പഠനം നടത്തിയത്. കൗമാരത്തിന്റെ അവസാനത്തില്‍ ആരംഭിക്കുകയും വാര്‍ദ്ധക്യത്തിന്റെ ആദ്യകാലത്ത് ബലഹീനമാവുകയും ചെയ്യുന്ന തലച്ചോറിലെ ചില കോശങ്ങള്‍ തിരിച്ചറിഞ്ഞതാണ് ശാസ്ത്രജ്ഞരെ പുതിയ കണ്ടെത്തലിന് സഹായിച്ചത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നിര്‍ണ്ണായകമായ പുതിയ പഠനം നടത്തിയത്. മദ്യത്തിന്റെ |
|
Full Story
|
|
|
|
|
|
|
| പെന്‍ഷന്‍കാരെ പിഴിയാന്‍ തയാറെടുത്ത് യുകെ സര്‍ക്കാര്‍, ഇന്‍കം ടാക്‌സ് പിടിക്കാന്‍ സാധ്യത |
ലണ്ടന്‍: പെന്‍ഷന്‍കാര്‍ക്ക് കൂടുതല്‍ പെന്‍ഷന്‍ നല്‍കുമെന്ന ട്രിപ്പിള്‍ ലോക്ക് വാഗ്ദാനം കുരുക്കായി മാറുന്നു. ഏകദേശം 1.6 മില്ല്യണ്‍ കൂടുതല്‍ പെന്‍ഷന്‍കാര്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്‍കം ടാക്സ് നല്‍കുന്നതിലേക്ക് വലിച്ചിഴക്കപ്പെടുമെന്നാണ് കണ്ടെത്തല്‍. പ്രധാനമന്ത്രി ഋഷി സുനാകും, ചാന്‍സലര്‍ ജെറമി ഹണ്ടും മുന്നോട്ട് വെയ്ക്കുന്ന നികുതി പദ്ധതികളാണ് ഇതിലേക്ക് നയിക്കുക. 2024/25 വര്‍ഷത്തോടെ 1.2 മില്ല്യണ്‍ നികുതിദായകരെ സംഭാവന ചെയ്യാന്‍ പെന്‍ഷന്‍കാര്‍ വഴിയൊരുക്കും. 2025/26 വര്‍ഷത്തില്‍ 1.3 മില്ല്യണിലേക്കും, 2026/27 വര്‍ഷത്തില്‍ 1.5 മില്ല്യണിലേക്കും, 2027/28-ല്‍ 1.6 മില്ല്യണിലേക്കും പെന്‍ഷന്‍ നികുതിദായകരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് ഗവേഷണത്തില്‍ കണ്ടെത്തി.
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു, എക്‌സൈസ് നികുതി പുനഃസ്ഥാപിച്ചത് വര്‍ധനവിന് കാരണം |
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ പെട്രോള്‍, ഡീസല്‍, ഗ്യാസ് വിലകള്‍ വര്‍ധിച്ചു. ഏപ്രില്‍ 1 മുതലാണ് വില വര്‍ധനവ് നിലവില്‍ വന്നത്. പെട്രോള്‍ ലീറ്ററിന് 4 സെന്റ്, ഡീസലിന് 3 സെന്റ്, ഗ്യാസിന് 1.5 സെന്റ് എന്നിങ്ങനെയാണ് വില വര്‍ധന. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന എക്സൈസ് നികുതി ഐറിഷ് സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് എടുത്തുകളഞ്ഞിരുന്നു.
ഇത് പുനഃസ്ഥാപിച്ചതോടെയാണ് വിലയില്‍ വര്‍ധന ഉണ്ടായത്. ഒക്ടോബറിലെ ബജറ്റില്‍ ഉണ്ടാകാന്‍ ഇടയുള്ള വില വര്‍ധനവ് കൂടി കഴിയുമ്പോള്‍ വര്‍ഷാവസാനം വാഹന ഉടമകള്‍ ഇന്ധനത്തിനായി കൂടുതല്‍ തുക നല്‍കേണ്ടി വരും. ലീറ്ററിന് ഏകദേശം 3 സെന്റ് വര്‍ധനവ് |
|
Full Story
|
|
|
|
|
|
|
| കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 27 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍ |
ലണ്ടന്‍: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 27 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍. റിച്ചഡ് ബറോസ് (80) ആണ് പിടിയിലായത്. 1997 ല്‍ ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ തുടങ്ങിയ കാലം മുതല്‍ പ്രതി കോടതിയില്‍ ഹാജരായിരുന്നില്ല. വ്യാഴാഴ്ച ഹീത്രൂ വിമാനത്താവളത്തില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് ചെഷയര്‍ പൊലീസ് അറിയിച്ചു. തായ്‌ലന്‍ഡില്‍ നിന്നും യുകെയിലേക്ക് മടങ്ങിവരുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 1969 നും 1971 നും ഇടയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോണ്‍ഗ്ലിറ്റണിലെ കുട്ടികളുടെ ഭവനത്തിലും വെസ്റ്റ് മിഡ്ലാന്‍ഡിലുമാണ് പ്രതി കുറ്റം നടത്തിയതെന്ന് പൊലീസ് പറയുന്നു. 13 കേസുകളാണ് പ്രതിക്കെതിരെ ചുമത് |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡില്‍ കുട്ടികളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ പുകയില ഉത്പന്നങ്ങളുടെ പരസ്യം തടയും |
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ കുട്ടികളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യം പതിക്കുന്നത് തടയുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. പബ്ലിക് ഹെല്‍ത്ത് ആക്ട് 2023 ന്റെ പുതിയ വകുപ്പ് പ്രകാരമാണ് നടപടി. ഈ വര്‍ഷം സെപ്റ്റംബറോടെ നിയന്ത്രണം നിലവില്‍ വരും. കുട്ടികളുടെ സിനിമകള്‍ ആരംഭിക്കുന്നതിന് മുമ്പ് ഇത്തരം പരസ്യം നല്‍കുന്നതിന് വിലക്കുണ്ടാകും.
ഇതിന് പുറമെ പൊതുഗതാഗതം, സ്‌കൂളിന് 200 മീറ്റര്‍ ചുറ്റളവ് എന്നിവിടങ്ങളിലും പുകയില ഉല്‍പ്പന്നങ്ങളുടെ പരസ്യം പാടില്ല. കുട്ടികള്‍ക്ക് ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനും കര്‍ശന നിരോധനം നടപ്പില്‍ വരുത്തും. അയര്‍ലന്‍ഡിലെ തൊഴിലിടങ്ങളില്‍ പുകവലി |
|
Full Story
|
|
|
|
| |