Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
നഴ്‌സുമാരെ ആക്രമിക്കുന്ന രോഗിക്ക് റെഡ് കാര്‍ഡ്: ചീത്ത വിളിക്കുന്ന രോഗികള്‍ക്ക് യെല്ലോ കാര്‍ഡ്: റെഡ് കാര്‍ഡിന് പിന്നീട് ചികിത്സയില്ല
Text By: Team ukmalayalampathram
ചുവപ്പും മഞ്ഞയും കാര്‍ഡ് നല്‍കുന്ന സംവിധാനം നടപ്പിലാക്കി നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍. ജീവനക്കാരെ ആക്രമിക്കുന്ന രോഗികള്‍ക്ക് കാര്‍ഡ് പ്രഖ്യാപിക്കും. ജീവനക്കാരെ ആക്രമിക്കുന്ന രോഗികളുടെ പേരില്‍ കാര്‍ഡ് കുറിച്ച് ആശുപത്രിയില്‍ രേഖപ്പെടുത്തും. ഈ കാര്‍ഡിന്റെ പകര്‍പ്പ് രോഗിക്കു നല്‍കും. ജീവനക്കാരെ സംരക്ഷിക്കുന്നതിന് വളരെ പ്രധാനപ്പെട്ടതാണ് ഈ നടപടിയെന്ന് ട്രസ്റ്റ് പറഞ്ഞു. 'പൊതുജനങ്ങളെ സേവിക്കാന്‍ ആഗ്രഹിച്ച് വരുമ്പോള്‍ ലഭിക്കുന്ന ഇത്തരം ആക്രമണങ്ങള്‍ നല്‍കുന്ന വൈകാരിക ആഘാതം നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതാണ്. ആളുകള്‍ ശാരീരികമായി തല്ലുകയോ അപമാനിക്കുകയോ ചെയ്യുന്നത് വളരെ അസുഖകരമാണ്.' എന്ന് നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ കോര്‍പ്പറേറ്റ് ഗവേണന്‍സ് ആന്‍ഡ് ലീഗല്‍ ഡയറക്ടര്‍ ഗില്‍ബര്‍ട്ട് ജോര്‍ജ് പറഞ്ഞു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്.


നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലും ക്വീന്‍സ് മെഡിക്കല്‍ സെന്ററും നടത്തിയ പഠനത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1,237 ആക്രമണങ്ങളും ഉപദ്രവങ്ങളുമാണ് ജീവനക്കാര്‍ക്കെതിരെ രേഖപ്പെടുത്തിയിട്ടുള്ളത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,806 ആയി ഉയര്‍ന്നു. 2024 മാര്‍ച്ച് അവസാനത്തോടെ ഏതാണ്ട് 2,200ലധികം അതിക്രമങ്ങളാണ് നടക്കുക. കഴിഞ്ഞ മൂന്ന് വര്‍ഷമായി രോഗികളുടെ പെരുമാറ്റത്തില്‍ വര്‍ദ്ധനവ് കണ്ടു, ഇത് ശരിക്കും ആശങ്കാജനകമാണ്,'' എന്നാണ് ഗില്‍ബെര്‍ട്ട് പറഞ്ഞത്.
 
Other News in this category

 
 




 
Close Window