Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
UK Special
  11-03-2024
വ്യാജ സംസ്‌കാര ചടങ്ങ്, കണ്ടുപിടിച്ചതോടെ ചടങ്ങ് റദ്ദാക്കി പുരോഹിതന്‍

ലണ്ടന്‍: ശുന്യമായ ശവപ്പെട്ടിയും കരയാന്‍ വാടകയ്ക്ക് ആളുകളുമായി സംഘടപ്പിച്ച വ്യാജ ശവസംസ്‌കാര ചടങ്ങ് പുരോഹിതന്‍ റദ്ദാക്കി. ലണ്ടനിലാണ് ഈ വിചിത്ര സംഭവ പരമ്പര അരങ്ങേറിയത്. ലോറിസ് സോബ് എന്ന ലാത്വിയന്‍ യുവാവിനായി അദ്ദേഹത്തിന്റെ സഹോദരനെന്ന് അവകാശപ്പെട്ട ക്ലൈഡ് എന്ന വ്യക്തിയാണ് ശവസംസ്‌കാര ചടങ്ങുകള്‍ സംഘടിപ്പിച്ചത്. എന്നാല്‍ ചടങ്ങുകള്‍ക്കിടയില്‍ ഗായക സംഘത്തില്‍പ്പെട്ടവര്‍ സത്യം വെളിപ്പെടുത്തിയതോടെ പുരോഹിതന്‍ ചടങ്ങുകള്‍ റദ്ദാക്കുകയായിരുന്നു.

ഫാദര്‍ മക്ഹാര്‍ഡിയാണ് ഗായക സംഘത്തില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചടങ്ങുകള്‍ അവസാനിപ്പിച്ചത്. തുടര്‍ന്ന് ശവപ്പെട്ടി തുറന്ന് നോക്കിയ അദ്ദേഹം

Full Story
  11-03-2024
ടിക് ടോക് ചലഞ്ച്: പതിനൊന്നുകാരന് ഹൃദയാഘാതം

ലണ്ടന്‍: സോഷ്യല്‍ മീഡിയയ്ക്ക് അനുദിന ജീവിതത്തില്‍ വിനോദത്തിനപ്പുറം വലിയ സ്വാധീനമുണ്ട്. നമ്മുടെ ജീവിതങ്ങളെ നിയന്ത്രിക്കാന്‍ പോലുമുള്ള ശേഷി സാമൂഹിക മാധ്യമങ്ങള്‍ക്കുണ്ട് എന്നതാണ് സത്യം. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ ട്രെന്‍ഡിങ്ങ് ആയി വരുന്ന പല ചലഞ്ചുകളിലും നാം പങ്കെടുക്കുന്നത് സാധാരണമാണ്. എന്നാല്‍, ഈ ട്രെന്‍ഡുകളില്‍ നിരുപദ്രവകരം ആയതു മുതല്‍ അങ്ങേയറ്റം ഹാനികരമായത് വരെയുണ്ട് എന്ന് നാം തിരിച്ചറിയണം. പല സോഷ്യല്‍ മീഡിയ ചലഞ്ചുകളും മരണങ്ങളില്‍ കലാശിച്ചിട്ടുണ്ട് എന്നത് ഒരു നിസാര കാര്യമല്ല. ഇപ്പോഴിതാ യുകെയില്‍ ഒരു 11 വയസ്സുള്ള കുട്ടിയ്ക്ക് ടിക്ടോക് ചലഞ്ചിലൂടെ സ്വന്തം ജീവന്‍ നഷ്ടപ്പെട്ട ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്
Full Story

  11-03-2024
നിശാക്ലബ്ബില്‍ നിന്ന് മോഷണം പോയത് 27,000 രൂപയുടെ മൂന്നു കോട്ട്, ഒടുവില്‍ പിടികൂടി

ലണ്ടന്‍: നിശാ ക്ലബ്ബില്‍ വച്ച് കോട്ട് മോഷണം പതിവാക്കിയ കള്ളനെ ഹൈടെക് ആയി പിടികൂടി ഉടമ. ബെന്‍ ഗ്രാന്‍സ്‌മോര്‍ എന്ന വ്യക്തിയാണ് തന്റെ വിലകൂടിയ മൂന്ന് കോട്ടുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ കള്ളനെ പിടികൂടാന്‍ തുനിഞ്ഞിറങ്ങിയത്. ബെന്നിന്റെ 300 പൗണ്ട് (ഏകദേശം 27,000 രൂപ) വിലയുള്ള മൂന്ന് കോട്ടുകളാണ് തുടര്‍ച്ചയായി മോഷണം പോയത്. തന്റെ കോട്ട് മോഷണം പോകുന്നത് തുടര്‍ക്കഥയായതോടെ, ബെന്‍ തന്റെ കോട്ടിനുള്ളില്‍ ഒരു എയര്‍ ടാഗ് ഒളിപ്പിച്ച് വെക്കാന്‍ തീരുമാനിച്ചു. ആപ്പിള്‍ നിര്‍മ്മിച്ച ഒരു ചെറിയ ബ്ലൂടൂത്ത് ട്രാക്കറാണ് എയര്‍ ടാഗ്. ഇത് ഉപയോഗിച്ച് ഒരാള്‍ക്ക് തന്റെ വിലയേറിയ വസ്തുക്കളില്‍ ഘടിപ്പിക്കാനും അതുവഴി ആ വസ്തുവിനെ ട്രാക്ക് ചെയ്യാനും സാധിക്കും. എയര്‍ ടാഗിന്റെ സഹായത്തോടെ

Full Story
  10-03-2024
ഗുരുതര വീഴ്ച: ലണ്ടനിലെ പ്രമുഖ വന്ധ്യതാ കേന്ദ്രത്തിന്റെ ലൈസന്‍സ് റദ്ദാക്കി

ലണ്ടനിലെ പ്രമുഖ വന്ധ്യതാ കേന്ദ്രത്തില്‍ ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനാനുമതി നിഷേധിച്ചു. ഹോമര്‍ട്ടണ്‍ ഫെര്‍ട്ടിലിറ്റി സെന്ററിനോട് ആണ് അടിയന്തിരമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഫെര്‍ട്ടിലിറ്റി റെഗുലേറ്റര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വന്ധ്യതാ ചികിത്സയ്ക്കായി എത്തിയവരുടെ ഭ്രൂണം ഫ്രീസു ചെയ്യുന്നതില്‍ തുടര്‍ച്ചയായി പിഴവുകള്‍ ഉണ്ടായതാണ് കര്‍ശനമായ നടപടിക്ക് കാരണമായത്.

ഹോമര്‍ട്ടണ്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ സംഭവത്തിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ പ്രശ്‌നം ഏകദേശം 45 ഓളം ദമ്പതികളെ ബാധിക്കുമെന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്തത് . ഫ്രീസ് ചെയ്തിരുന്ന 150 ഓളം

Full Story
  10-03-2024
ജനങ്ങളുടെ മാനസിക ഉല്ലാസത്തില്‍ ഇന്ത്യയ്ക്ക് പിന്നില്‍ ഇടംപിടിച്ച് ബ്രിട്ടന്‍

ലണ്ടന്‍: സമ്പത്തും പുരോഗതിയും ജനങ്ങളുടെ മാനസിക ഉല്ലാസത്തില്‍ വലിയ ഘടകമല്ലെന്ന് ഏറ്റവും പുതിയ മാനസികോല്ലാസ സൂചിക. കാരണം വികസിത രാജ്യമായ ബ്രിട്ടനേക്കാള്‍ ആളുകള്‍ ഉല്ലാസവാന്മാരായിട്ടുള്ളത് യമനിലും യുക്രൈനിലുമാണെന്ന് സൂചിക കാണിക്കുന്നു. 71 രാജ്യങ്ങളില്‍ നിന്നായി 5 ലക്ഷം പേരുടെ പ്രതികരണമാരാഞ്ഞ് അമേരിക്കന്‍ സ്ഥാപനമായ സാപിയന്‍ ലാബ്‌സ് ആണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. മാനസിക ഉല്ലാസത്തിന് ഭൗതിക വികസനവുമായോ സാമ്പത്തിക വളര്‍ച്ചയുമായോ വലിയ ബന്ധവുമില്ലെന്ന് വ്യക്തമാക്കുന്നതാണ് സൂചിക. അല്ലെങ്കില്‍ യുദ്ധവും കെടുതികളും ഉള്ള യമനും യുക്രൈനും യുകെയുടെ മുകളിലെത്തില്ല. തങ്ങളുടെ ജീവിത പശ്ചാത്തലവുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നതിനുള്ള കഴിവിനെ

Full Story
  10-03-2024
ബ്രിട്ടനിലെ ജയില്‍ ഓഫിസര്‍മാരും തടവുകാരും തമ്മിലുള്ള പ്രണയത്തില്‍ വന്‍ വര്‍ധന

ലണ്ടന്‍: ബ്രിട്ടനിലെ ജയിലുകളില്‍ തടവുകാരുമായി പ്രണയത്തിലാകുന്ന ജയില്‍ ഓഫീസര്‍മാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. അഴിമതി വിരുദ്ധ സ്‌ക്വാഡ് രംഗത്തിറങ്ങിയതോടെയാണ് ഇത്തരം നിയമലംഘനങ്ങള്‍ അധികമായി പിടിക്കപ്പെടുന്നത്. ജയിലുകളില്‍ നടക്കുന്ന അവിഹിതബന്ധങ്ങളാണ് ഈ അഴിമതി വിരുദ്ധ യൂണിറ്റിന്റെ വലയില്‍ വീഴുന്നത്. 2017 മുതല്‍ പുരുഷ, വനിതാ ജയില്‍ ഓഫീസര്‍മാര്‍ ഇത്തരം ബന്ധങ്ങളില്‍ പെടുന്ന കേസുകളുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. വര്‍ഷത്തില്‍ 40 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതില്‍ തടവുകാരുമായി കൂടുതലും ബന്ധത്തിലാകുന്നത് പ്രായം കുറഞ്ഞ സ്ത്രീകളുമാണ്.

കഴിഞ്ഞ വര്‍ഷം

Full Story
  10-03-2024
ബജറ്റ് ജെറമി ഹണ്ടിന് തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ജെറമി ഹണ്ടിന്റെ ബജറ്റ് തിരിച്ചടിച്ചതായി റിപ്പോര്‍ട്ട്. ആകെ നികുതിയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് നികുതി കുറയുമെന്ന് കരുതുന്നവരേക്കാള്‍ ഇരട്ടി വോട്ടര്‍മാരാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. ബജറ്റിന് ശേഷം ലേബര്‍ പാര്‍ട്ടിക്ക് എതിരെ ടോറികള്‍ രണ്ട് പോയിന്റ് പിന്നിലേക്ക് പോയെന്നും ഒബ്സേര്‍വര്‍ നടത്തിയ ഒപ്പീനിയം പോള്‍ പറയുന്നു. സമ്പദ് വ്യവസ്ഥ തിരിച്ചുവന്നുവെന്ന് ഉറപ്പിക്കാന്‍ കഴിയുന്ന ബജറ്റ് അവതരണമാണ് ഹണ്ടും, പ്രധാനമന്ത്രിയും ആഗ്രഹിച്ചിരുന്നത്. ആളുകളുടെ പോക്കറ്റില്‍ പണം തിരിച്ചെത്തിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ നികുതി കുറയ്ക്കുന്നതിനാണ് സുനാക് പ്രാമുഖ്യം നല്‍കിയത്. നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനില്‍ 2 ശതമാനം പോയിന്റ് വെട്ടിക്കുറവ്

Full Story
  10-03-2024
ഋഷിക്കെതിരേ പാളയത്തില്‍ പട, അണിയറ നീക്കങ്ങള്‍ ശക്തം

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ പുറത്താക്കാന്‍ പാളയത്തില്‍പട തന്നെ ഒരുങ്ങുന്നതായി സൂചന. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ അന്പതോളം എംപിമാര്‍ തന്നെ ഗൂഢ നീക്കവുമായി രംഗത്തുണ്ടെന്നാണ് സൂചന. ഋഷി സുനക്കിന് പകരക്കാരനായി മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെയാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന വിനാശകരമായ തിരിച്ചടികളെ ഭയന്നാണ് വിമത വിഭാഗത്തിന്റെ നീക്കം. കണ്‍സര്‍വേറ്റീവുകളെ വിനാശകരമായ പരാജയത്തില്‍ നിന്ന് ബോറിസ് രക്ഷിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു അടുത്ത പൊതു തിരഞ്ഞെടുപ്പിലെ പോളിംഗ് കണക്കുകള്‍ മെച്ചപ്പെടുത്തുന്നതില്‍ ചാന്‍സലര്‍ ജെറമി ഹണ്ട് അവതരിപ്പിച്ച ബജറ്റ് പരാജയപ്പെട്ടുവെന്നാണ് വിമത വിഭാഗത്തിന്റെ

Full Story
[501][502][503][504][505]
 
-->




 
Close Window