Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
UK Special
  09-03-2024
27 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് തെരേസ മേയ്, അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

ലണ്ടന്‍: അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞിട്ടും എംപിയായി തുടര്‍ന്നിരുന്ന തെരേസ 27 വര്‍ഷം നീണ്ട പാര്‍ലമെന്ററി ജീവിതത്തിനാണ് അവസാനം കുറിക്കന്നത്. 1997 മുതല്‍ തുടര്‍ച്ചയായി മെയ്ഡന്‍ഹെഡ് മണ്ഡലത്തെ പ്രതീനിധീകരിച്ചിരുന്ന തെരേസ മേ 2016 മുതല്‍ 2019 വരെ മൂന്നു വര്‍ഷക്കാലമാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നത്. 2010 മുതല്‍ ആറുവര്‍ഷക്കാലം കാമറണ്‍ മന്ത്രിസഭയില്‍ ഹോം സെക്രട്ടറിയായിരുന്നു. ബ്രക്‌സിറ്റ് റഫറണ്ടത്തിന്റെ പശ്ചാത്തലത്തില്‍ ഡേവിഡ് കാമറണ്‍ രാജിവച്ച ഒഴിവിലാണ് അപ്രതീക്ഷിത നീക്കത്തിലൂടെ തെരേസ മേ പ്രധാനമന്ത്രിയായത്.

Full Story

  09-03-2024
അണ്ടര്‍ 17 യൂറോപ്യന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് മലയാളികള്‍

ബാത്ത്: സ്വീഡനില്‍ നടക്കുന്ന അണ്ടര്‍ 17 യൂറോപ്യന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍, ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് സ്റ്റീവനേജില്‍ നിന്നുള്ള ജെഫ് അനി ജോസപ്പും, എസക്‌സില്‍ നിന്നുള്ള സാമുവല്‍ ദീപക് പുലിക്കോട്ടിലും ദേശീയ ടീമില്‍ ഇടം നേടി. യൂറോപ്യന്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഫ്രാന്‍സ്, ജര്‍മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശക്തരായ ടീമുകളുമായാണ് ഡബിള്‍സ് വിഭാഗത്തില്‍, ജെഫ്-സാമുവല്‍ സഖ്യം മാറ്റുരക്കുക. ഇതാദ്യമായിട്ടാണ് ഇരുവരും ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഇംഗ്ലിഷ് നാഷനല്‍ ചാംപ്യന്‍ഷിപ്പില്‍ ഡബിള്‍സ് കാറ്റഗറിയില്‍ വെങ്കല മെഡല്‍ നേടിയതോടെയാണ്

Full Story
  09-03-2024
എം 25 മോട്ടോര്‍വേ മൂന്നു ദിവസത്തേക്ക് അടയ്ക്കും വാരാന്ത്യത്തില്‍ ലണ്ടന്‍ യാത്രകള്‍ ദുഷ്‌കരം

ലണ്ടന്‍: ലണ്ടന്‍ നഗരത്തെ ചുറ്റിയുള്ള സൗത്ത്, നോര്‍ത്ത് സര്‍ക്കുലാര്‍ എം-25 മോട്ടര്‍ വേ ഈ വാരാന്ത്യത്തില്‍ അടയ്ക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് രാത്രി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെയാണ് ഗതാഗത നിയന്ത്രണമെന്ന് നാഷനല്‍ ഹൈവേ അതോറിറ്റി വ്യക്തമാക്കി. ജംഗ്ഷന്‍ 10നും 11നും മധ്യയാണ് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം പൂര്‍ണമായും നിയന്ത്രിക്കുന്നത്. ഇത് ആദ്യമായാണ് എം.-25 മോട്ടര്‍വേയിലെ ഗതാഗതം ഇരുവശങ്ങളിലേക്കും പൂര്‍ണമായും നിയന്ത്രിക്കുന്നത്. മൂന്നു ദിവസംകൊണ്ട് 200,000 വാഹനങ്ങളെ നിയന്ത്രണം ബാധിച്ചേക്കുമെന്നാണ് ഏകദേശ കണക്ക്.

ഗാട്ട്വിക്ക്, ഹീത്രൂ, വിമാനത്താവളങ്ങളിലേക്കും ചാനല്‍ പോര്‍ട്ടിലേക്കുമുള്ള യാത്രക്കാരെ ഗതാഗത

Full Story
  09-03-2024
വര്‍ഷങ്ങള്‍ക്ക് മുന്‍പ് യുകെയിലെത്തിയ മലയാളി വനിത ഇന്ന് രജിസ്റ്റേഡ് നഴ്‌സും കെയര്‍ഹോം ഉടമയും

ലണ്ടന്‍: വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെയറര്‍ ജോലിക്കായി യുകെയിലെത്തിയ മലയാളി വനിത ഇന്ന് റജിസ്റ്റേഡ് നഴ്‌സും കെയര്‍ഹോം ഉടമയുമാണ്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷൈനു ക്ലെയര്‍ മാത്യൂസ് ചാമക്കാലയെന്ന കോട്ടയം അയര്‍ക്കുന്നം സ്വദേശിനി കെയറര്‍ ജോലി ലഭിച്ചതോടെയാണ് യുകെയിലെ മാഞ്ചസ്റ്ററിലെത്തിയത്. കഠിനാധ്വാനവും സ്ഥിരോത്സാഹവും ഷൈനുവിനെ അതിവേഗം റജിസ്റ്റേഡ് നഴ്സും പിന്നീട് കെയര്‍ ഹോം മാനേജരായും മാറ്റി. ഇന്ന് ക്ലെയര്‍ മൗണ്ട്, ഏയ്ഞ്ചല്‍ മൗണ്ട്, സീയോന്‍ മൗണ്ട് എന്നീ മൂന്ന് നഴ്‌സിങ് നഴ്‌സിങ് കെയര്‍ ഹോമുകളുടെ ഉടമസ്ഥയായ ഷൈനു ആതുര സേവന രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ്.

നഴ്‌സിങ് ഹോമുകള്‍ക്ക് പുറമെ മലയാളികള്‍ക്ക്

Full Story
  09-03-2024
ബട്ടണ്‍ ചിക്കന്‍ കഴിച്ച് യുവാവ് മരിക്കാന്‍ കാരണം അനാഫൈലക്‌സിസ് അലര്‍ജി

ലണ്ടന്‍: ബട്ടര്‍ ചിക്കന്‍ കഴിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണ് യുവാവ് മരിച്ച സംഭവത്തിന് കാരണം അനാഫൈലക്‌സിസ് അലര്‍ജിയാണെന്ന് സ്ഥിരീകരണം. കൊറോണര്‍ കോടതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പാഴ്‌സലായി വാങ്ങിയ ബട്ടര്‍ ചിക്കനിന്റെ ഒരു ക്ഷണം കഴിച്ചപ്പോള്‍ തന്നെ യുവാവ് കുഴഞ്ഞുവീണു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണം സംഭവിക്കുമായിരുന്നു. ബട്ടര്‍ ചിക്കനിലുണ്ടായിരുന്ന ബദാമിനോടുള്ള അലര്‍ജിയാണ് യുവാവിന്റെ മരണത്തിന് കാരണമായത്. ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ബറിയില്‍ നിന്നുള്ള ജോസഫ് ഹിഗ്ഗിന്‍സണ്‍ (27) ആണ് മരിച്ചത്. അണ്ടിപരിപ്പ്, ബദാം എന്നിവയോടുള്ള അലര്‍ജിയായ അനാഫൈലക്‌സിസ് ബാധിതനായിരുന്നു യുവാവ്. മെക്കാനിക്കായ ഹിഗ്ഗിന്‍സണ്‍ വാങ്ങിയ ബട്ടര്‍

Full Story
  09-03-2024
ബ്രിട്ടന്റെ മുന്‍പ്രധാനമന്ത്രി രാഷ്ട്രീയം ഉപേക്ഷിച്ചു: തിരഞ്ഞെടുപ്പില്‍ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചു
തെരേസ മേ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങല്‍ പ്രഖ്യാപിച്ചു. അടുത്ത് വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അവര്‍ അറിയിച്ചു. ഇതോടെ 27 വര്‍ഷം നീണ്ട തെരേസ മേയുടെ പാര്‍ലമെന്ററി ജീവിതത്തിനാണ് വിരാമം കുറിക്കപ്പെടുന്നത്. പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടും അവര്‍ എംപിയായി തുടരുകയായിരുന്നു.


മെയ്ഡന്‍ ഹെഡ് മണ്ഡലത്തെയാണ് തുടര്‍ച്ചയായി തെരേസ മേ പ്രതിനിധാനം ചെയ്ത് വന്നിരുന്നത് . 1997 മുതല്‍ എംപിയായിരുന്ന അവര്‍ മൂന്ന് വര്‍ഷ കാലമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്. 2010 മുതല്‍ 2016 വരെ കാമറൂണ്‍ മന്ത്രിസഭയില്‍ ഹോം സെക്രട്ടറിയായിരുന്നു. ഹോം സെക്രട്ടറിയായിരുന്ന 6 വര്‍ഷ കാലം മികച്ച പ്രവര്‍ത്തനമാണ് അവര്‍ കാഴ്ച വച്ചത്. ബ്രക്സിറ്റ് ഹിതപരിശോധനയ്ക്കു അനുകൂലമായ ജനവിധിയോടെ ഡേവിഡ് കാമറൂണ്‍
Full Story
  09-03-2024
യുകെയില്‍ മലയാളി നഴ്‌സ് അന്തരിച്ചു: ചെറു പ്രായത്തില്‍ വിട പറഞ്ഞത് ടീന സൂസന്‍ തോമസ്
കേംബ്രിഡ്ജില്‍ താമസിക്കുന്ന മലയാളി നഴ്‌സ് അന്തരിച്ചു. കോട്ടയം സ്വദേശിനി ടീന സൂസന്‍ തോമസാണു വിട പറഞ്ഞത്. കേംബ്രിഡ്ജ് ആഡംബ്രൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ടീന യുകെയിലെത്തിയത്. ഭര്‍ത്താവ് - അനീഷ് മണി. സെന്റ് ഇംഗ്നേഷ്യസ് ഏലിയാസ് യാക്കോബറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് കേംബ്രിഡ്ജ് ഇടവകാംഗമാണ് അനീഷ് മണി.
കേംബ്രിഡ്ജ് ആഡംബ്രൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലി നോക്കുകയായിരുന്ന ടീനയ്ക്ക് അടുത്തിടെയാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥീരികരിച്ച് ആഴ്ച്ചകള്‍ക്കുള്ളിലാണു വേര്‍പാടുണ്ടായത്.
Full Story
  08-03-2024
ബ്രിട്ടനില്‍ വീട് വിലയില്‍ 2ശതമാനം ഇടിവേ ഉണ്ടാകുകയുള്ളൂവെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സി

 ബ്രിട്ടനിലെ വീട് വിലയില്‍ പ്രതീക്ഷിച്ചത്ര ഇടിവ് ഉണ്ടാവുകയില്ലെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക ഏജന്‍സിയായ ഓഫീസ് ഫോര്‍ ബജറ്ററി റെസ്പോണ്‍സിബിലിറ്റീസിന്റെ പ്രവചനം. ഒ ബി ആറില്‍ നിന്നുള്ള പുതിയ കണക്കുകൂട്ടലുകള്‍ പ്രകാരം ഈ വര്‍ഷത്തെ വീടു വിലയിലെ ഇടിവ് നേരത്തെ പ്രവചിച്ചിരുന്നത് പോലെ അഞ്ചു ശതമാനം ആയിരിക്കില്ല, രണ്ടു ശതമാനം മാത്രമെ ഉണ്ടാവുകയുള്ളു. ബജറ്റിനൊപ്പം പ്രസിദ്ധീകരിച്ച രേഖകളില്‍ പറയുന്നത്, 2024 ന്റെ അന്ത്യ പാദം എത്തുമ്പോള്‍ വീടുകളുടെ ശരാശരി വിലയില്‍ അല്‍പം ഇടിവ് നേരിട്ട് 2,75,000 പൗണ്ട് ആകുമെന്നാണ്. വീടുവില അധികം ഇടിയില്ലെന്നത് വീട്ടുടമകള്‍ക്കു ആശ്വാസമാകുമ്പോള്‍ വാങ്ങലുകാര്‍ക്കു അത് തിരിച്ചടിയാണ്.


എന്നാല്‍, മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയും എന്ന കണക്കുകൂട്ടലിന്റെ
Full Story
[502][503][504][505][506]
 
-->




 
Close Window