ലണ്ടനിലെ പ്രമുഖ വന്ധ്യതാ കേന്ദ്രത്തില്‍ ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവര്‍ത്തനാനുമതി നിഷേധിച്ചു. ഹോമര്‍ട്ടണ്‍ ഫെര്‍ട്ടിലിറ്റി സെന്ററിനോട് ആണ് അടിയന്തിരമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഫെര്‍ട്ടിലിറ്റി റെഗുലേറ്റര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വന്ധ്യതാ ചികിത്സയ്ക്കായി എത്തിയവരുടെ ഭ്രൂണം ഫ്രീസു ചെയ്യുന്നതില്‍ തുടര്‍ച്ചയായി പിഴവുകള്‍ ഉണ്ടായതാണ് കര്‍ശനമായ നടപടിക്ക് കാരണമായത്.
ഹോമര്‍ട്ടണ്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ സംഭവത്തിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ പ്രശ്‌നം ഏകദേശം 45 ഓളം ദമ്പതികളെ ബാധിക്കുമെന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്തത് . ഫ്രീസ് ചെയ്തിരുന്ന 150 ഓളം ഭ്രൂണങ്ങളെ ബാധിച്ചേക്കാം എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത് . നീണ്ട കാത്തിരിപ്പിനൊടുവില്‍ ചികിത്സയുടെ അന്തിമഘട്ടത്തിലാണ് വന്ധ്യതാ കേന്ദ്രത്തിനുണ്ടായ പിഴവിന്റെ ഗൗരവം ചികിത്സയുടെ ഭാഗമായവര്‍ അറിഞ്ഞത്. താന്‍ അസ്വസ്ഥനാണെന്നും മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും പ്രസ്തുത ക്ലിനിക്കില്‍ ചികിത്സയിലായിരുന്ന ഒരാള്‍ മാധ്യമങ്ങളോട് വളരെ വേദനയോടെ പറഞ്ഞു.
സംഭവം പുറത്തറിഞ്ഞ് ഹോമര്‍ട്ടണ്‍ ഹെല്‍ത്ത് കെയര്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് നടത്തിയ ഇടപെടലുകളെ തുടര്‍ന്നാണ്. 2023 അവസാനത്തോടെ തന്നെ വന്ധ്യതാ ചികിത്സാ കേന്ദ്രത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന വിദഗ്ധര്‍ക്ക് വന്ധ്യതാ ചികിത്സാ കേന്ദ്രത്തിന് പറ്റിയ പിഴവുകളുടെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ . എന്നാല്‍ ഇത്തരം പിഴവുകള്‍ ഭാവിയില്‍ വരാനിരിക്കുന്ന യൂണിറ്റില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചതായും ആണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.