Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
 
 
UK Special
  Add your Comment comment
നിശാക്ലബ്ബില്‍ നിന്ന് മോഷണം പോയത് 27,000 രൂപയുടെ മൂന്നു കോട്ട്, ഒടുവില്‍ പിടികൂടി
reporter

ലണ്ടന്‍: നിശാ ക്ലബ്ബില്‍ വച്ച് കോട്ട് മോഷണം പതിവാക്കിയ കള്ളനെ ഹൈടെക് ആയി പിടികൂടി ഉടമ. ബെന്‍ ഗ്രാന്‍സ്‌മോര്‍ എന്ന വ്യക്തിയാണ് തന്റെ വിലകൂടിയ മൂന്ന് കോട്ടുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ കള്ളനെ പിടികൂടാന്‍ തുനിഞ്ഞിറങ്ങിയത്. ബെന്നിന്റെ 300 പൗണ്ട് (ഏകദേശം 27,000 രൂപ) വിലയുള്ള മൂന്ന് കോട്ടുകളാണ് തുടര്‍ച്ചയായി മോഷണം പോയത്. തന്റെ കോട്ട് മോഷണം പോകുന്നത് തുടര്‍ക്കഥയായതോടെ, ബെന്‍ തന്റെ കോട്ടിനുള്ളില്‍ ഒരു എയര്‍ ടാഗ് ഒളിപ്പിച്ച് വെക്കാന്‍ തീരുമാനിച്ചു. ആപ്പിള്‍ നിര്‍മ്മിച്ച ഒരു ചെറിയ ബ്ലൂടൂത്ത് ട്രാക്കറാണ് എയര്‍ ടാഗ്. ഇത് ഉപയോഗിച്ച് ഒരാള്‍ക്ക് തന്റെ വിലയേറിയ വസ്തുക്കളില്‍ ഘടിപ്പിക്കാനും അതുവഴി ആ വസ്തുവിനെ ട്രാക്ക് ചെയ്യാനും സാധിക്കും. എയര്‍ ടാഗിന്റെ സഹായത്തോടെ തന്റെ കോട്ടുമായി കടന്നു കളഞ്ഞ കള്ളന്റെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ ഇദ്ദേഹം, കള്ളനെ കൈയോടെ പിടികൂടുകയായിരുന്നു.

മാര്‍ച്ച് 2 -നാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ മോജോ എന്ന നിശാക്ലബില്‍ പാര്‍ട്ടി നടത്തുന്നതിനിടെ ബെന്നിന്റെ വിലകൂടിയ കോട്ട് വീണ്ടും കാണാതായത്. എന്നാല്‍, കൂട്ടിനുള്ളില്‍ ഒളിപ്പിച്ചിരുന്ന എയര്‍ ടാഗിന്റെ സഹായത്തോടെ തന്റെ കോട്ട് വിഗാനിലെ ഒരു സ്ഥലത്താണെന്ന് അദ്ദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ സഹായം തേടുന്നതിന് പകരം ഒരു സുഹൃത്തിന്റെ സഹായത്തോടെ ബെന്‍ കള്ളന്മാരുള്ള സ്ഥലത്തേക്ക് യാത്ര തിരിച്ചു. ഇത് അദ്ദേഹം ഒരു tiktok വീഡിയോ ആയി സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു. എയര്‍ ടാഗിന്റെ ലൊക്കേഷന്‍ ട്രാക്ക് ചെയ്‌തെത്തിയ അദ്ദേഹം, ഒടുവില്‍ എത്തിചേര്‍ന്നത് ഒരു വീടിന് മുന്നിലായിരുന്നു. നിരവധി തവണ കോളിംഗ് ബെല്‍ അടിച്ചതിന് ശേഷം ഒരു യുവതി വാതിലിനോട് ചേര്‍ന്നുള്ള ജനാലയ്ക്കല്‍ എത്തി. അവരെ കണ്ടതും ബെന്‍ തന്റെ കോട്ട് തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ സ്ത്രീ അകത്തുപോയി കോട്ടെടുത്ത് ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ക്ലബ്ബില്‍ വച്ച് അമിതമായി മദ്യപിച്ചിരുന്നതിനാല്‍ അബദ്ധത്തില്‍ കോട്ടെടുത്ത് കൊണ്ട് വന്നതാണെന്നും യുവതി അവരോട് പറഞ്ഞു. ഏതായാലും കള്ളന്മാരെ പിടിക്കുന്നതിനായി ബെന്‍ നടത്തിയ ഈ ഹൈടെക് പദ്ധതിയുടെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

 
Other News in this category

 
 




 
Close Window