Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ ജയില്‍ ഓഫിസര്‍മാരും തടവുകാരും തമ്മിലുള്ള പ്രണയത്തില്‍ വന്‍ വര്‍ധന
reporter

ലണ്ടന്‍: ബ്രിട്ടനിലെ ജയിലുകളില്‍ തടവുകാരുമായി പ്രണയത്തിലാകുന്ന ജയില്‍ ഓഫീസര്‍മാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന. അഴിമതി വിരുദ്ധ സ്‌ക്വാഡ് രംഗത്തിറങ്ങിയതോടെയാണ് ഇത്തരം നിയമലംഘനങ്ങള്‍ അധികമായി പിടിക്കപ്പെടുന്നത്. ജയിലുകളില്‍ നടക്കുന്ന അവിഹിതബന്ധങ്ങളാണ് ഈ അഴിമതി വിരുദ്ധ യൂണിറ്റിന്റെ വലയില്‍ വീഴുന്നത്. 2017 മുതല്‍ പുരുഷ, വനിതാ ജയില്‍ ഓഫീസര്‍മാര്‍ ഇത്തരം ബന്ധങ്ങളില്‍ പെടുന്ന കേസുകളുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയത്. വര്‍ഷത്തില്‍ 40 കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതില്‍ തടവുകാരുമായി കൂടുതലും ബന്ധത്തിലാകുന്നത് പ്രായം കുറഞ്ഞ സ്ത്രീകളുമാണ്.

കഴിഞ്ഞ വര്‍ഷം തടവുകാരെ പ്രേമിച്ച 31 വനിതാ ജീവനക്കാരെയാണ് പുറത്താക്കിയത്. മുന്‍പത്തെ നാല് വര്‍ഷങ്ങളില്‍ ഇത് കേവലം 19 ആയിരുന്നു. ജയില്‍ ഓഫീസര്‍മാരും, തടവുകാരും തമ്മിലുള്ള ബന്ധങ്ങള്‍ പൊളിക്കാന്‍ 140 ജീവനക്കാരെ കൂടി അഴിമതി വിരുദ്ധ യൂണിറ്റിലേക്ക് ഉള്‍പ്പെടുത്തുന്നതായി പ്രിസണ്‍സ് മന്ത്രി എഡ്വാര്‍ഡ് അര്‍ഗാര്‍ പറഞ്ഞു. നിയമം ലംഘിക്കുന്ന ജീവനക്കാരെ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നിലെത്തിക്കാനാണ് ഇത്. പലപ്പോഴും ജയില്‍പുള്ളികളെ പ്രണയത്തിക്കുന്നതിലൂടെ ഇവരുടെ സെല്ലുകളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഓഫീസര്‍മാര്‍ കൂട്ടുനില്‍ക്കുന്ന അവസ്ഥയിലേക്ക് എത്തും. മൊബൈല്‍ ഫോണ്‍ മുതല്‍ മയക്കുമരുന്ന് വരെ കടത്തിക്കൊടുക്കുകയും, ജയിലില്‍ നിന്നും ക്വട്ടേഷന്‍ പണി നടത്താന്‍ സഹായിക്കുകയും ചെയ്ത സംഭവങ്ങള്‍ വരെ ബ്രിട്ടീഷ് ജയിലുകളിലെ പ്രിസണ്‍ ഓഫീസര്‍മാരുടെ അവിശുദ്ധ കൂട്ടുകെട്ട് കാരണമായി.

 
Other News in this category

 
 




 
Close Window