Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
UK Special
  08-03-2024
ജയിലിലായ മയക്കുമരുന്ന് നേതാവുമായി അവിഹിതബന്ധം; ആരോപണം നേരിടുന്ന വനിതാ പോലീസുകാരി കോടതിയില്‍ ഹാജരായി

 ലണ്ടൻ :മയക്കുമരുന്ന് ഡീലറുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ടതായി ആരോപണം നേരിടുന്ന വനിതാ പോലീസുകാരി കോടതിയില്‍ ഹാജരായി. ജയിലില്‍ കിടക്കുന്ന ഹെറോയിന്‍ ഡീലറുമായി ബന്ധം പുലര്‍ത്തുന്നതായി ആരോപണം നേരിട്ടതോടെയാണ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് പിസി കെയ്റ്റ്‌ലിന്‍ ഹോവാര്‍ത്തിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചത്.


 

പൊതു ഓഫീസില്‍ സേവനം നല്‍കവെ അവിഹിത ബന്ധം പുലര്‍ത്തി അച്ചടക്കരാഹിത്യം കാണിച്ച കുറ്റത്തിനാണ് യോര്‍ക്ക് മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഇവര്‍ ഹാജരായത്. സസ്‌പെന്‍ഷനിലായ സ്റ്റുഡന്റ് ഓഫീസര്‍ പേരും, ജനനതീയതിയും, വിലാസവും മാത്രമാണ് സ്ഥിരീകരിച്ചത്.

 

ഏപ്രില്‍ 12ന് ഹാജരാകുന്നത് വരെ ഇവര്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. ക്രിമിനല്‍ കുറ്റവാളികളുമായി
Full Story
  08-03-2024
100 ദിവസം നീണ്ടുനില്‍ക്കുന്ന 'ചുമ' വില്ലനാകുന്നു; ഇന്‍ഫെക്ഷന്‍ ബാധിച്ചവര്‍ അടിയന്തരമായി വീടുകളില്‍ തുടരണമെന്ന് മുന്നറിയിപ്പ്; കേസുകളില്‍ നേരിടുന്ന വന്‍വര്‍ദ്ധനയില്‍ ആശങ്ക അറിയിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍

 ലണ്ടൻ :കടുത്ത ചുമ മൂലമുള്ള കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന രേഖപ്പെടുത്തുന്നതില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ആശങ്കയില്‍. ജനുവരിയില്‍ മാത്രം ഇംഗ്ലണ്ടില്‍ 552 പുതിയ ഇന്‍ഫെക്ഷനുകളാണ് സ്ഥിരീകരിച്ചത്. 2023-ല്‍ മുഴുവനായി 858 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത ഇടത്താണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ ഈ വലിയ വ്യത്യാസം റിപ്പോര്‍ട്ട് ചെയ്യുന്നത്.


 

ഇതില്‍ തന്നെ പകുതി പേരും കുട്ടികളിലാണ് കണ്ടെത്തിയത്. ഏകദേശം 30 ശതമാനം കേസുകളും 14 വയസ്സ് വരെയുള്ള കുട്ടികളിലാണ് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തില്‍ കുറവ് പ്രായമുള്ള കുഞ്ഞുങ്ങളില്‍ ഗുരുതരമായ രോഗബാധയ്ക്ക് കാരണമാകുകയും, സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടുന്നതിന് തടസ്സവും സൃഷ്ടിക്കും. 2022-ല്‍ രണ്ട് കേസുകള്‍ മാത്രമായിരുന്നത്
Full Story
  08-03-2024
നഴ്‌സുമാര്‍ ജോലി സ്ഥലത്ത് ലൈംഗീക ഉപദ്രവം നേരിടുന്നു ; 17 ശതമാനം പേര്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്

 ലണ്ടൻ :ഭൂമിയിലെ മാലാഖമാര്‍ എന്ന വിളിപ്പേരുണ്ടെങ്കിലും നഴ്‌സുമാരുടെ ജോലി സമ്മര്‍ദ്ദം നിറഞ്ഞതു തന്നെ. ഒപ്പം അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്നതായി പല നഴ്‌സുമാരും അനുഭവം പങ്കുവയ്ക്കാറുണ്ട്. എന്‍എച്ച് എസ് ജീവനക്കാര്‍ വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തപ്പോള്‍ പറയുന്നത് ഞെട്ടിക്കുന്ന കണക്കാണ്.. 12 ല്‍ ഒരാള്‍ ലൈഗീക അതിക്രമത്തിന് ഇരയാകുന്നു. രോഗികളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പൊതു ജനങ്ങളില്‍ നിന്നുമായി മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്.


 

നോട്ടത്തിലും സ്പര്‍ശനത്തിലും ലൈംഗീക ചുവയുള്ള സംസാരത്തിലുമാണ് പലരും പെരുമാറുന്നത്. എന്‍എച്ച്എസ് സര്‍വേയില്‍ ആദ്യമായാണ് ലൈംഗീക അതിക്രമത്തെ പറ്റി ചോദ്യമുണ്ടായത്.

 

6,75,140 എന്‍ എച്ച് എസ്സ്
Full Story
  08-03-2024
വുമണ്‍സ് ഡേയില്‍ വനിതകള്‍ ഹാപ്പിയല്ല! വരുമാനത്തില്‍ യുകെ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ പിന്നില്‍

 ലണ്ടൻ :മാതൃത്വം ദൈവീകമാണെന്നൊക്കെയാണ് പറയുക. എന്നാല്‍ ബ്രിട്ടനിലെ സ്ത്രീകള്‍ക്ക് മാതൃത്വം ഒരു ഭാരമായി മാറുകയും, സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്ക് ഇടയാക്കുകയും ചെയ്യുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് സ്ത്രീകള്‍ക്ക് മാത്രമല്ല, സമ്പദ് വ്യവസ്ഥയ്ക്കും തിരിച്ചടിയാണെന്ന് ക്യാംപെയിനര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.


 

2020 മുതല്‍ യുകെയില്‍ അമ്മമാരും, പിതാക്കന്‍മാരും തമ്മിലുള്ള വരുമാനം വ്യത്യാസം വര്‍ദ്ധിച്ചതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് അമ്മമാരുടെയും, പിതാക്കന്‍മാരുടെയും മണിക്കൂറില്‍ ലഭിക്കുന്ന വരുമാനം സംബന്ധിച്ച പഠനം പുറത്തുവന്നത്. 2023-ല്‍ പിതാക്കന്‍മാര്‍ മണിക്കൂറിന് നേടിയ വരുമാനത്തേക്കാള്‍ 24% കുറവാണ് ശരാശരി അമ്മമാര്‍ക്ക്
Full Story
  07-03-2024
ആല്‍ക്കഹോള്‍ നികുതി മരവിപ്പിച്ച് സര്‍ക്കാര്‍, പിന്റിന്റെയും സ്പിരിറ്റിന്റെയും വില വര്‍ധിക്കാത്തത് പബ്ബുകള്‍ക്ക് സന്തോഷം

ലണ്ടന്‍: ലോട്ടറിയും, മദ്യവും വിറ്റുകിട്ടുന്ന വരുമാനത്തില്‍ ജീവിച്ച് പോകുന്ന പരിപാടിയാണ് കേരളത്തിലെ ഗവണ്‍മെന്റിന്റെ ശീലം. ഇതിന് പുറത്തുള്ള വരുമാന ശ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തുന്നതിലെ വീഴ്ചകളാണ് ഈ വിമര്‍ശനത്തിന് പിന്നില്‍. മദ്യപാനം കുറയ്ക്കാനെന്ന പേരില്‍ നികുതി വര്‍ദ്ധിപ്പിക്കുന്ന ഗവണ്‍മെന്റിന് മദ്യം കുടിച്ച് പകരംവീട്ടിയാണ് കേരള ജനത തിരിച്ചടി നല്‍കാറുള്ളത്! എന്നാല്‍ അങ്ങ് ബ്രിട്ടനിലെ ഗവണ്‍മെന്റ് ഇതിന് വിരുദ്ധമായൊരു നിലപാടാണ് സ്വീകരിച്ചത്. ആല്‍ക്കഹോള്‍ ടാക്സ് മരവിപ്പിച്ചാണ് ജെറമി ഹണ്ട് മദ്യപാനികള്‍ക്കും, പബ്ബുകള്‍ക്കും സന്തോഷവാര്‍ത്ത പങ്കുവെച്ചത്. പണപ്പെരുപ്പത്തിന് ആനുപാതികമായി വര്‍ദ്ധിപ്പിക്കുന്നതിന് പകരം നിലവിലെ നിലയില്‍ നിരക്ക്

Full Story
  07-03-2024
ഒരു വര്‍ഷത്തിനിടെ യുകെയിലെ കുടിയേറ്റ ജനസംഖ്യ 3.15 ലക്ഷമാകും

ലണ്ടന്‍: ഒരു വര്‍ഷത്തിനിടെ ബ്രിട്ടന്റെ കുടിയേറ്റ ജനസംഖ്യ 315,000 വര്‍ദ്ധിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. പത്ത് മില്ല്യണ്‍ ജനങ്ങളാണ് ജോലിയില്‍ നിന്നും പുറത്തിരിക്കുന്ന ഘട്ടത്തിലാണ് ഈ വാദം. ബ്രിട്ടനിലെ ആളുകള്‍ വീടുകളില്‍ തുടരുമ്പോള്‍ വിദേശ ജോലിക്കാരെ എടുക്കുന്നത് സദാചാരപരമായും, സാമ്പത്തികപരമായും തെറ്റാണെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട് ബജറ്റ് പ്രഖ്യാപനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റിയുടെ ദീര്‍ഘകാല നെറ്റ് മൈഗ്രേഷന്‍ പ്രവചനങ്ങളാണ് പ്രതിവര്‍ഷ കുടിയേറ്റം 240,000-ല്‍ നിന്നും 315,000-ലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. 2028-ഓടെ ഈ വര്‍ദ്ധന പ്രകടമാകും. ടോറി ഭരണകൂടം പ്രശ്നം പരിഹരിക്കുമെന്ന് വാഗ്ദാനം ചെയ്യുമ്പോഴും വിജയം

Full Story
  07-03-2024
സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ച ചെയ്യാന്‍ യുകെ സര്‍ക്കാര്‍ പ്രതിനിധികള്‍ ഇന്ത്യയില്‍

ലണ്ടന്‍: സ്വതന്ത്ര വ്യാപാര കരാറിനായി ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലെത്താനായി ഇന്ത്യ കാത്തിരിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ധൃതിപിടിച്ച് ബ്രിട്ടീഷ് സീനിയര്‍ ഉദ്യോഗസ്ഥര്‍ സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച ന്യുഡല്‍ഹിയിലെത്തി. കരാറിലെ ഏറ്റവും കടുപ്പമേറിയ, ചരക്കുകളും സേവനങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ അതിവേഗം പൂര്‍ത്തിയാക്കുക എന്നതാണ് ബ്രിട്ടീഷ് സംഘത്തിന്റെ ഉദ്ദേശ്യം. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയുള്ള, 1.4 ബില്യണ്‍ ജനങ്ങള്‍ അധിവസിക്കുന്ന വന്‍ വിപണിയായ ഇന്ത്യയുമായി ലക്ഷക്കണക്കിന് പൗണ്ട് വ്യാപാര സാധ്യതകള്‍ ഉള്ള സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പിടാന്‍ ആദ്യം ബോറിസ് ജോണ്‍സനും പിന്നീട് ലിസ് ട്രസ്സും

Full Story
  07-03-2024
ഏപ്രില്‍ ഒന്നു മുതല്‍ ദേശീയ ഇന്‍ഷൂറന്‍സ് പൗണ്ടില്‍ രണ്ടു പെന്‍സ് കുറവ് വരുത്തി

ലണ്ടന്‍: തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖം മിനുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇന്നലെ ചാന്‍സലര്‍ ജെറമി ഹണ്ട് അവതരിപ്പിച്ച ബജറ്റില്‍ ഏപ്രില്‍ മുതല്‍ തൊഴിലാളികള്‍ അടക്കുന്ന നികുതി വെട്ടിക്കുറയ്ക്കുന്നതായി ജെറമി ഹണ്ട് പ്രഖ്യാപിച്ചു.ദേശീയ ഇന്‍ഷുറന്‍സ് പൗണ്ടില്‍ 2 പെന്‍സ് കുറച്ചു. നേരത്തെ ജനുവരിയിലും സമാന രീതിയില്‍ കുറവ് പ്രഖ്യാപിച്ചിരുന്നു.

ഇത് നികുതി സമ്പ്രദായം മികച്ചതാക്കുമെന്നും യുകെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ലേബര്‍ പാര്‍ട്ടി പ്രഖ്യാപനത്തെ വിമര്‍ശിച്ചു. ജനങ്ങള്‍ക്ക് കാര്യമായ പ്രയോജനമില്ലെന്നും നികുതിയിളവുകള്‍ തൊഴിലാളികള്‍ക്ക് തലവേദന

Full Story
[503][504][505][506][507]
 
-->




 
Close Window