|
|
|
|
|
| ഇംഗ്ലണ്ടില്‍ സൈബര്‍ ഫ്‌ളാഷിങ്ങിലൂടെ ശിക്ഷിക്കപ്പെടുന്ന ആദ്യവ്യക്തിക്ക് 66 ആഴ്ച തടവ് |
ലണ്ടന്‍: സൈബര്‍ ഫ്‌ലാഷിങ് (ഓണ്‍ലൈനിലൂടെയുള്ള നഗ്‌നതാ പ്രദര്‍ശനം) കുറ്റത്തിന് ഇംഗ്ലണ്ടില്‍ ശിക്ഷിക്കപ്പെട്ട ആദ്യ വ്യക്തിക്ക് 66 ആഴ്ച തടവ്. ജനുവരി 31 ന് യുകെയുടെ അംഗ രാജ്യങ്ങളായ ഇംഗ്ലണ്ടിലും വെയില്‍സിലും സൈബര്‍ ഫ്‌ലാഷിങ് കുറ്റമായതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ സുരക്ഷ നിയമപ്രകാരം നിക്കോളാസ് ഹോക്‌സ് ( 39 ) ശിക്ഷിക്കപ്പെട്ടത്. എസെക്സിലെ ബാസില്‍ഡണില്‍ നിന്നുള്ള പ്രതി ഫെബ്രുവരി 9 ന് 15 വയസ്സുള്ള പെണ്‍കുട്ടിക്കും 60 വയസ്സുള്ള സ്ത്രീക്കും തന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രങ്ങള്‍ ആവശ്യപ്പെടാതെ അയച്ചു നല്‍കുക ആയിരുന്നു. അപ്പോള്‍ തന്നെ നിക്കോളാസ് ഹോക്‌സ് ലൈംഗിക കുറ്റവാളിയാണെന്ന് തെളിഞ്ഞതായി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് പറഞ്ഞു. പിതാവിന്റെ ഫോണ്‍ ഉപയോഗിക്കാന്‍ |
|
Full Story
|
|
|
|
|
|
|
| ചൈനീസ് യാത്രികരെ പരിഹസിച്ച രണ്ടു കാബിന്‍ ക്രൂ അംഗങ്ങളെ പുറത്താക്കി ബ്രിട്ടീഷ് എയര്‍വേയ്‌സ് |
ലണ്ടന്‍: ചൈനീസ് യാത്രക്കാരെ വംശീയമായി പരിഹസിച്ച് ടിക് ടിക് വിഡിയോ ചെയ്ത രണ്ട് കാബിന്‍ ക്രൂ അംഗങ്ങളെ പുറത്താക്കി ബ്രിട്ടീഷ് എയര്‍വെയ്‌സ്. വിമാനക്കമ്പനി ഒരുക്കിയ ആഡംബര റിസോര്‍ട്ടില്‍ താമസിക്കുമ്പോഴാണ് ഹോളി വാള്‍ട്ടനും ലോറന്‍ ബ്രെയും അധിക്ഷേപ വിഡിയോ പോസ്റ്റ് ചെയ്തത്. നന്നായി ഇംഗ്ലീഷ് സംസാരിക്കാത്ത ചൈനീസ് കുടുംബത്തെ വിഡിയോയില്‍ അവര്‍ പരിഹസിക്കുന്നുണ്ട്. വിമാനത്തില്‍ മുറി ഇംഗ്ലീഷിലാണ് ചൈനീസ് കുടുംബം പാനീയം ഓര്‍ഡര്‍ ചെയ്തത്. എനിക്ക് കുറച്ച് വൈന്‍ തരൂ എന്ന് ചൈനീസ് ആക്‌സന്റില്‍ പറയുന്ന വാള്‍ട്ടന്‍ വംശീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ കണ്ണ്‌കൊണ്ട് ആംഗ്യം കാണിക്കുന്നുമുണ്ട്.
വിഡിയോ ടിക്ടോക്കില്‍ കണ്ടയുടന്‍ |
|
Full Story
|
|
|
|
|
|
|
| ബ്രിട്ടനില്‍ സാമ്പത്തിക രംഗത്ത് ഉടന്‍ മടങ്ങിവരവ് ഉണ്ടാകുമെന്ന് ഋഷി സുനക് |
ലണ്ടന്‍: ബ്രിട്ടനില്‍ സാമ്പത്തിക രംഗത്ത് ഇത് മടങ്ങിവരവിന്റെ വര്‍ഷമാകുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. വിലക്കയറ്റത്തെയും പണപ്പെരുപ്പത്തെയും പലിശ വര്‍ധനയെയും എല്ലാം നിയന്ത്രിച്ച് സാമ്പത്തിക രംഗം തിരിച്ചുവരവിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ബിബിസിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രി പുതിയ പ്രതീക്ഷ ജനങ്ങളോടു പങ്കുവച്ചത്. രണ്ടര വര്‍ഷം മുമ്പ് 11 ശതമാനത്തിനു മുകളിലായിരുന്ന പണപ്പെരുപ്പ നിരക്ക് 3.4 ശതമാനത്തിലേക്ക് താഴ്ന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍. ഋഷി പ്രധാനമന്ത്രി ആയതു മുതല്‍ രാജ്യത്തെ ജനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ്. അവശ്യ സാധനങ്ങള്‍ക്കെല്ലാം വില വര്‍ധിച്ചു. |
|
Full Story
|
|
|
|
|
|
|
| അയര്‍ലന്‍ഡില്‍ റസിഡന്‍സ് പെര്‍മിറ്റുകള്‍ സ്വന്തമാക്കാന്‍ വന്‍ തട്ടിപ്പ്, പിന്നില്‍ വന്‍ സംഘം |
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ റസിഡന്‍സ് പെര്‍മിറ്റുകള്‍ സ്വന്തമാക്കാന്‍ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്ക് കൃത്രിമ രേഖകള്‍ ചമച്ച് വ്യാജ വിദ്യാര്‍ഥി വീസ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റുകള്‍ രാജ്യത്തെ സ്‌കൂളുകളെ ആശങ്കയിലാക്കുന്നു. എന്റോള്‍മെന്റ് ലെറ്ററുകള്‍ കിട്ടിയ ശേഷം വ്യാജ വീസക്കാര്‍ ഇത് ഇമിഗ്രേഷന്‍ അധികൃതര്‍ക്കു സമര്‍പ്പിച്ച് റസിഡന്‍സ് പെര്‍മിറ്റ് നേടും. എന്നാല്‍, പ്രവേശനം നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരുകയുമില്ല. മറ്റു ജോലികള്‍ക്കായാണ് ഇവര്‍ അയര്‍ലന്‍ഡില്‍ തുടരുന്നത്.
ഇത്തരത്തില്‍ നിരവധി ലാംഗ്വേജ് സ്‌കൂളുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. യഥാര്‍ഥ അഡ്മിഷനുകള്‍ക്കു പകരം |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ പാസ്‌പോര്‍ട്ട് അപേക്ഷാഫീസ് വീണ്ടും വര്‍ധിപ്പിച്ചു: 24 മാസത്തിനിടെ രണ്ടാം വര്‍ധനവ്; ഇപ്പോള്‍ ചെലവ് 88.50 പൗണ്ട് |
|
രണ്ടാം വര്‍ഷവും പാസ്പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് വര്‍ധനയുമായി ഹോം ഓഫീസ്. വര്‍ധിപ്പിച്ച ഫീസ് ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും. നിരക്ക് വര്‍ധിക്കുന്നതിന് മുന്‍പ് പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിക്കാം. ഏഴ് ശതമാനം പാസ്പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ഹോം ഓഫീസ് പ്രഖ്യാപനം. നിലവില്‍ മുതിര്‍ന്നവര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന് 82.50 പൗണ്ടാണ് ചെലവ്. ഇത് ഒരു വ്യക്തിക്ക് 6 പൗണ്ട് വീതം വര്‍ദ്ധിച്ച് 88.50 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുക.
കുട്ടികളുടെ പാസ്പോര്‍ട്ട് ആപ്ലിക്കേഷന് 4 പൗണ്ട് വര്‍ദ്ധിച്ച് 53.50 പൗണ്ടില്‍ നിന്നും 57.50 പൗണ്ടിലേക്കാണ് ഉയരുന്നത്. ഓണ്‍ലൈനിലെ അപേക്ഷിച്ച് ചെലവേറിയ പോസ്റ്റല്‍ ആപ്ലിക്കേഷന്‍, വിദേശത്ത് നിന്നും നടത്തുന്ന ആപ്ലിക്കേഷന്‍ എന്നിവയുടെയും ചെലവേറും. |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ നിന്ന് യുഎസിലേക്ക് വിമാനം പറത്താന്‍ മദ്യപിച്ചെത്തി, പൈലറ്റിന് പത്തു മാസം ജയില്‍ശിക്ഷ |
ലണ്ടന്‍: സ്‌കോട്ട്ലന്‍ഡില്‍ നിന്ന് യുഎസിലേക്കുള്ള ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം പറത്താന്‍ മദ്യപിച്ചെത്തിയ പൈലറ്റിന് 10 മാസം തടവ്. സ്‌കോട്ട്‌ലാന്‍ഡ് തലസ്ഥാനമായ എഡിന്‍ബറോയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള ബോയിങ് 767 വിമാനത്തിന്റെ പൈലറ്റായ ലോറന്‍സ് റസലിനാണ് (63) ജയില്‍ശിക്ഷ. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16നാണ് സംഭവം. വിമാനം പുറപ്പെടുന്നതിനു 80 മിനിറ്റ് മുമ്പ് റസല്‍ ബാഗേജ് കണ്‍ട്രോളില്‍ എത്തിയപ്പോഴാണ് സംഭവം. റസലിന്റെ കയ്യിലുള്ള ബാഗില്‍ നിന്നും രണ്ട് മദ്യകുപ്പികളും കണ്ടെത്തി. ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പൈലറ്റിനെ അറസ്റ്റ് ചെയ്തു. രക്ത സാംപിള്‍ പരിശോധിച്ചപ്പോള്‍ നിയമപരമായ പരിധിയുടെ ഇരട്ടിയിലേറെ മദ്യപിച്ചതായി കണ്ടെത്തി.
|
|
Full Story
|
|
|
|
|
|
|
| ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രി പദം ഒഴിഞ്ഞു |
ഡബ്ലിന്‍: അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ രാജിവച്ചു. ഇന്ന് രാവിലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷമാണ് രാജി സമര്‍പ്പിക്കുന്നതായി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. വ്യക്തിപരവും, രാഷ്ട്രീയവുമായ കാരണങ്ങളാലാണ് രാജി എന്ന് വികാരഭരിതമായ പ്രഖ്യാപനത്തില്‍ ലിയോ വരദ്കര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നതിനൊപ്പം തന്നെ ഫൈന്‍ ഗാല്‍ പാര്‍ട്ടി പ്രസിഡന്റ്, നേതാവ് എന്നീ ചുമതലകളില്‍ നിന്നും താന്‍ പടിയിറങ്ങുകയാണെന്നും ലിയോ വരദ്കര്‍ അറിയിച്ചു. പ്രധാനമന്ത്രി എന്ന നിലയില്‍ രാജ്യത്തെ നയിച്ച കാലഘട്ടമാണ് തനിക്ക് ഏറ്റവും തൃപ്തി നല്‍കിയതെന്ന് രാജി പ്രഖ്യാപന വേളയില്‍ ലിയോ വരദ്കര്‍ പറഞ്ഞു. അതേസമയം ഇപ്പോഴത്തെ സഖ്യസര്‍ക്കാര്‍ വീണ്ടും |
|
Full Story
|
|
|
|
|
|
|
| ഗസ്സയിലെ ജനങ്ങള്‍ക്ക് ഇഫ്താര്‍ ഭക്ഷണത്തിന് ലണ്ടന്‍ നിവാസികള്‍ സമാഹരിച്ചത് 27 ലക്ഷം രൂപ |
ലണ്ടന്‍: ഗസ്സയിലെ ജനങ്ങള്‍ക്ക് ഇഫ്താര്‍ ഭക്ഷണത്തിന് പണം സമാഹരിച്ച് ലണ്ടന്‍ നിവാസികള്‍. വെസ്റ്റ് ലണ്ടനിലെ ഹാരോവിലുള്ള ബൈറോണ്‍ ഹാളില്‍ നടന്ന ഇഫ്താര്‍ പരിപാടിക്കിടെയാണ് 30,000 യൂറോ (ഏകദേശം 27 ലക്ഷം രൂപ) സമാഹരിച്ചത്. ബ്രിട്ടനിലെ ഫലസ്തീന്‍ ഫോറത്തിന്റെ (പി.എഫ്.ബി) നേതൃത്വത്തിലാണ് എട്ടാമത് ഇഫ്താര്‍ സംഘടിപ്പിച്ചത്. ആയിരത്തിന് മുകളില്‍ ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇവിടെ ഇഫ്താറിനായി നാം ഒത്തുകൂടുമ്പോള്‍ ഗസ്സയിലെ ലക്ഷക്കണക്കിന് ആളുകള്‍ പട്ടിണിയും കഠിനമായ ദുരിതവും അനുഭവിക്കുന്നത് മറക്കരുതെന്ന് പി.എഫ്.ബി വൈസ് പ്രസിഡന്റ് അദ്‌നാന്‍ ഹിംദാന്‍ പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടപ്പിക്കല്‍ |
|
Full Story
|
|
|
|
| |