Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.7898 INR  1 EURO=107.1008 INR
ukmalayalampathram.com
Tue 03rd Mar 2026
UK Special
  21-03-2024
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ സന്ദര്‍ശനത്തെത്തുടര്‍ന്ന് ലണ്ടന്‍ സെന്‍ട്രല്‍ മസ്ജിദ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

ലണ്ടന്‍: ബ്രിട്ടന്‍ പ്രധാനമന്ത്രി ഋഷി സുനകിന്റെ സന്ദര്‍ശനത്തില്‍ ലണ്ടനിലെ സെന്‍ട്രല്‍ മസ്ജിദ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രയേലിന് സുനക് പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് മസ്ജിദ് ബഹിഷ്‌കരിക്കാന്‍ നഗരത്തിലെ മുസ്ലിം വിഭാഗം തീരുമാനിച്ചത്. റമദാന്റെ ആദ്യദിനം സുനക് പള്ളിയില്‍ എത്തിയിരുന്നു. മസ്ജിദിന്റെ ഡയറക്ടര്‍ ജനറല്‍ നേതൃത്വം നല്‍കിയ പരിപാടിയിലൂടെ രാജ്യത്തെ മുഴുവന്‍ ഇസ്ലാം മത വിശ്വാസികള്‍ക്കും സുനക് റമദാന്‍ ആശംസകള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സുനകിന്റെ ആശംസ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധമുണ്ടായി. പ്രധാനമന്ത്രി പ്രാദേശിക മുസ്ലിങ്ങളെ വഞ്ചിച്ചുവെന്ന് പരാതി ഉയര്‍ന്നു.

Full Story

  21-03-2024
യുകെ പാസ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് അടുത്ത മാസം മുതല്‍ വര്‍ധിക്കും

ലണ്ടന്‍: പുതിയ പാസ്പോര്‍ട്ടുകള്‍ക്ക് അപേക്ഷിക്കാന്‍ ഇപ്പോഴാണ് മികച്ച സമയമെന്ന് മുന്നറിയിപ്പ്! മറിച്ചായാല്‍ പോക്കറ്റ് കീറുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പാസ്പോര്‍ട്ട് ആപ്ലിക്കേഷന്‍ ഫീസ് അടുത്ത മാസം വര്‍ദ്ധിക്കുന്നതാണ് ഇതിന് കാരണം. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പാസ്പോര്‍ട്ട് അപേക്ഷിക്കാന്‍ ഫീസ് വര്‍ദ്ധിക്കുന്നത്. ഏഴ് ശതമാനം പാസ്പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ഹോം ഓഫീസ് പ്രഖ്യാപനം. ഇത് ഏപ്രില്‍ 11 മുതല്‍ പ്രാബല്യത്തില്‍ വരും. നിലവില്‍ മുതിര്‍ന്നവര്‍ക്കുള്ള സ്റ്റാന്‍ഡേര്‍ഡ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന് 82.50 പൗണ്ടാണ് ചെലവ്. ഇത് ഒരു വ്യക്തിക്ക് 6 പൗണ്ട് വീതം വര്‍ദ്ധിച്ച് 88.50 പൗണ്ടിലേക്കാണ് വര്‍ദ്ധിക്കുക.

Full Story

  20-03-2024
നഴ്‌സുമാരെ ആക്രമിക്കുന്ന രോഗിക്ക് റെഡ് കാര്‍ഡ്: ചീത്ത വിളിക്കുന്ന രോഗികള്‍ക്ക് യെല്ലോ കാര്‍ഡ്: റെഡ് കാര്‍ഡിന് പിന്നീട് ചികിത്സയില്ല
ചുവപ്പും മഞ്ഞയും കാര്‍ഡ് നല്‍കുന്ന സംവിധാനം നടപ്പിലാക്കി നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍. ജീവനക്കാരെ ആക്രമിക്കുന്ന രോഗികള്‍ക്ക് കാര്‍ഡ് പ്രഖ്യാപിക്കും. ജീവനക്കാരെ ആക്രമിക്കുന്ന രോഗികളുടെ പേരില്‍ കാര്‍ഡ് കുറിച്ച് ആശുപത്രിയില്‍ രേഖപ്പെടുത്തും. ഈ കാര്‍ഡിന്റെ പകര്‍പ്പ് രോഗിക്കു നല്‍കും. ജീവനക്കാരെ സംരക്ഷിക്കുന്നതിന് വളരെ പ്രധാനപ്പെട്ടതാണ് ഈ നടപടിയെന്ന് ട്രസ്റ്റ് പറഞ്ഞു. 'പൊതുജനങ്ങളെ സേവിക്കാന്‍ ആഗ്രഹിച്ച് വരുമ്പോള്‍ ലഭിക്കുന്ന ഇത്തരം ആക്രമണങ്ങള്‍ നല്‍കുന്ന വൈകാരിക ആഘാതം നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതാണ്. ആളുകള്‍ ശാരീരികമായി തല്ലുകയോ അപമാനിക്കുകയോ ചെയ്യുന്നത് വളരെ അസുഖകരമാണ്.' എന്ന് നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ കോര്‍പ്പറേറ്റ് ഗവേണന്‍സ് ആന്‍ഡ് ലീഗല്‍
Full Story
  20-03-2024
പലിശ നിരക്കില്‍ മാറ്റമുണ്ടാകുമോയെന്ന ആശങ്കയില്‍ ജനങ്ങള്‍, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ് ഇന്ന്

ലണ്ടന്‍: രാജ്യത്തെ ബേസിക് പലിശ നിരക്ക് സംബന്ധിച്ച് തീരുമാനമെടുക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിവ്യൂ മീറ്റിങ് ഇന്ന്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഫിനാന്‍സ് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനം അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് രാജ്യത്തെ ലക്ഷക്കണക്കിന് വീട് ഉടമകള്‍. മൂന്നു ശതമാനത്തില്‍ താഴെ, രണ്ടുവര്‍ഷത്തേക്കും അഞ്ചുവര്‍ഷത്തേക്കുമൊക്കെ ഫിക്‌സഡ് മോര്‍ഗേജെടുത്ത പതിനഞ്ച് ലക്ഷത്തോളം വീടുകളുടെ റീമോര്‍ഗേജാണ് 2024ല്‍ വരുന്നത്. ഇവര്‍ക്കെല്ലാം പലിശ നിരക്കിലെ ചെറിയ കുറവ് ആശ്വാസവും, വര്‍ധന വലിയ പ്രഹരവുമാകും. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കനുസരിച്ച 2026 ആകുമ്പോഴേക്കും അമ്പതു ലക്ഷം പേരാണ് ബ്രിട്ടനില്‍ വീടുകള്‍ റീമോര്‍ഗേജ് നടത്താനുള്ളത്. കോവിഡ് കാലത്ത് കേവലം 0.25

Full Story
  20-03-2024
യുകെയിലേക്കുള്ള കയറ്റുമതി ഡ്യൂട്ടി ഇളവുകള്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ പുതിയ ബ്രിട്ടീഷ് നിയമങ്ങള്‍ പാലിക്കണം

 ന്യൂഡല്‍ഹി: യുകെയിലേക്കുള്ള കയറ്റുമതിയില്‍ ഡ്യൂട്ടി ഇളവുകള്‍ നേടാന്‍ ആഗ്രഹിക്കുന്ന കയറ്റുമതിക്കാര്‍ വികസ്വര രാജ്യങ്ങളുടെ വ്യാപാര പദ്ധതിക്ക് കീഴിലുള്ള പുതിയ ബ്രിട്ടീഷ് നിയമങ്ങള്‍ പാലിക്കണം. യുകെ, നിലവിലുള്ള ഉത്ഭവ പ്രഖ്യാപന പ്രക്രിയയ്ക്ക് പകരമായി 2023 ജൂണ്‍ 19 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ജനറലൈസ്ഡ് സ്‌കീം ഓഫ് പ്രിഫറന്‍സസിന് യുകെ ഡിസിടിഎസ് നല്‍കിയതായി ഒരു വ്യാപാര അറിയിപ്പില്‍ അറിയിച്ചു. ഈ മാറ്റത്തിനുള്ള കാലയളവ് 2023 ഡിസംബര്‍ 31 വരെ നീട്ടി. 2024 ജനുവരി 1 മുതല്‍, യുകെയിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിക്കാര്‍ അവരുടെ കയറ്റുമതിയില്‍ ഇളവുകള്‍ ലഭിക്കുന്നതിന് DCTS ന് കീഴിലുള്ള പുതിയ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് വ്യാപാര അറിയിപ്പില്‍ പറയുന്നു. യുകെ ഡിസിടിഎസ് റൂള്‍സ്

Full Story
  20-03-2024
കാര്‍ പാര്‍ക്കിംഗിനായി കുഴിയെടുത്തപ്പോള്‍ കിട്ടിയത് 1800 വര്‍ഷം പഴക്കമുള്ള അമൂല്യനിധി

ലണ്ടന്‍: ഇംഗ്ലണ്ടിലെ ഒരു പഴയ വീടിന് കാര്‍ പാര്‍ക്കിംഗ് പണിയാനായി കുഴിയെടുക്കവെ കണ്ടെത്തിയ അമൂല്യ നിധിക്ക് 1,800 വര്‍ഷത്തെ പഴക്കം. ലണ്ടനിലെ ലിങ്കണ്‍ഷെയര്‍ കൗണ്ടിയിലുള്ള 16 -ാം നൂറ്റാണ്ടില്‍ പണിത ഒരു പഴയ മാളികയായ ബര്‍ഗ്ലി ഹൗസില്‍ പാര്‍ക്കിംഗ് സ്ഥലത്തിന്റെ നിര്‍മ്മാണത്തിനിടെ 2023 ലാണ് ഈ കണ്ടെത്തല്‍. നിര്‍മ്മാണ തൊഴിലാളി ഗ്രെഗ് ക്രാളി ഭൂമി കുഴിക്കുന്നതിനിടെയാണ് ഒരു മാര്‍ബിള്‍ തല കണ്ടെത്തിയത്. മണ്ണില്‍ കുഴിച്ചിട്ട നിലയിലുള്ള ഒരു യുവതിയുടെ മാര്‍ബിള്‍ തലയായിരുന്നു അത്. ഏതാണ്ട് രണ്ട് ആഴ്ചയ്ക്ക് ശേഷം തല കണ്ടെത്തിയ സ്ഥലത്തിന് ഏതാനും അടി മാറി. തലയോടൊപ്പമുള്ള ചുമലിന്റെ ഭാഗങ്ങളുും കണ്ടെത്തി. 'മുഖം കൊത്തിയ ഒരു വലിയ കല്ലാണെന്ന് ഞാന്‍ കരുതിയിരുന്നത്. ആദ്യം അത് കണ്ടെപ്പോള്‍

Full Story
  20-03-2024
നാലു ബില്യണ്‍ പൗണ്ടുമായി പതിനേഴാം നൂറ്റാണ്ടില്‍ മുങ്ങിയ കപ്പല്‍ കണ്ടെത്താന്‍ ഒരു വര്‍ഷം നീണ്ട അന്വേഷണം

ലണ്ടന്‍: 1641 -ല്‍ കോണ്‍വാള്‍ തെക്കന്‍ ഇംഗ്ലണ്ടിന്റെ തീരപ്രദേശമായ കോണ്‍വാള്‍ തീരത്ത് മുങ്ങിപ്പോയ 'എല്‍ ഡൊറാഡോ ഓഫ് ദി സീസ്'  എന്ന് വിളിപ്പേരുള്ള മര്‍ച്ചന്റ് റോയല്‍ കപ്പല്‍ വീണ്ടെടുക്കാന്‍ പുതിയ സംഘം. കടലാഴങ്ങളിലേക്ക് മുങ്ങുമ്പോള്‍ 4 ബില്യണ്‍ പൌണ്ട് (4,21,84,80,00,000 രൂപ) സ്വര്‍ണം കപ്പലില്‍ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. മുമ്പ് നിരവധി പര്യവേക്ഷണ, നിധിവേട്ട സംഘങ്ങള്‍ കപ്പല്‍ തേടി കടലാഴങ്ങളിലേക്ക് മുങ്ങിയിരുന്നെങ്കിലും 17 -ാം നൂറ്റാണ്ടിലെ ഈ കപ്പല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കപ്പല്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയെന്ന് ദി മെട്രോ റിപ്പോര്‍ട്ട് ചെയ്തു.

Full Story
  20-03-2024
യുകെയില്‍ രണ്ടു മുതല്‍ അഞ്ചു ശതമാനം വരെ നികുതി വര്‍ധനയുമായി കൗണ്‍സിലുകള്‍

ലണ്ടന്‍: രണ്ടു ശതമാനം മുതല്‍ അഞ്ചു ശതമാനം വരെ കൗണ്‍സില്‍ നികുതി വര്‍ധനയുമായി ലോക്കല്‍ കൗണ്‍സിലുകള്‍. ഇതോടെ കൗണ്‍സില്‍ ടാക്‌സില്‍ ഓരോ മാസവും ശരാശരി അമ്പതു മുതല്‍ നൂറു പൗണ്ടുവരെ വര്‍ധനയാണ് ബ്രിട്ടനിലെ ഓരോ കുടുംബത്തിനും ഉണ്ടാകുന്നത്. നൈംദിന ചെലവുകളിലുണ്ടാകുന്ന വര്‍ധനയ്ക്ക് പുറമെ ബ്രിട്ടനില്‍ കൗണ്‍സില്‍ ടാക്‌സിലെ ഈ വര്‍ധനയും വരുന്നതോടെ സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുഷ്‌കരമാക്കും. സാമൂഹ്യസേവന മേഖലയില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങളുള്ള കൗണ്‍സിലുകള്‍ 4.99 ശതമാനവും അല്ലാത്തവ 2.99 ശതമാനവുമാണ് ടാക്‌സ് വര്‍ധിപ്പിച്ചത്. കൌണ്ടി കൗണ്‍സില്‍ നെറ്റ്?വര്‍ക്കിന്റെ കണക്കനുസരിച്ച് രാജ്യത്തെ 75 ശതമാനം കൗണ്‍സിലുകളും ഇക്കുറി ജനഹിത പരിശോധന കൂടാതെ നടപ്പാക്കാവുന്ന

Full Story
[514][515][516][517][518]
 
-->




 
Close Window