Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4548 INR  1 EURO=108.5305 INR
ukmalayalampathram.com
Thu 18th Jun 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ചൂട് റെക്കോര്‍ഡുകള്‍ ഭേദിക്കുന്നു; വൈറലായി ബ്രിട്ടീഷുകാരന്റെ 'ദേഷ്യത്തില്‍ വാങ്ങിയ' എസി
reporter

 ലണ്ടന്‍: യുകെയില്‍ ചൂട് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുകയാണ്. ഈ ആഴ്ച ലണ്ടന്റെ ചില ഭാഗങ്ങളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ ജനജീവിതം കടുത്ത ദുരിതത്തിലായി. തണുപ്പുകാലത്തെ നേരിടാന്‍ ചൂട് നിലനിര്‍ത്തുന്ന രീതിയിലാണ് യുകെയിലെ ഭൂരിഭാഗം വീടുകളും നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ വേനല്‍ക്കാലത്ത് വീടുകള്‍ അമിതമായി ചൂടാകുന്നത് സാധാരണമാണ്. എന്നാല്‍ എയര്‍കണ്ടീഷണര്‍ ഉപയോഗം വളരെ കുറവായതിനാല്‍ ഇത്തവണത്തെ ഉഷ്ണതരംഗം ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, യുകെയിലെ പകുതിയോളം വീടുകള്‍ വേനല്‍ക്കാലത്ത് അമിതമായി ചൂടാകാറുണ്ടെങ്കിലും വെറും അഞ്ച് ശതമാനം വീടുകളില്‍ മാത്രമാണ് എസി സൗകര്യം ഉള്ളത്. ആഗോളതലത്തില്‍ ഇത് 37 ശതമാനത്തോളമാണ്. ഈ സാഹചര്യത്തിലാണ് ബ്രിട്ടന്‍ സ്വദേശിയായ ലൂയിസ് തന്റെ വീട്ടിലെ എസിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പിന്നാലെ പോസ്റ്റ് വൈറലാവുകയായിരുന്നു. 2022-ലെ കടുത്ത ഉഷ്ണതരംഗത്തിനിടെ ദേഷ്യം മൂത്ത് താന്‍ വാങ്ങിയ 2,000 പൗണ്ട് വിലയുള്ള എസി യൂണിറ്റിന്റെ ചിത്രമാണ് ലൂയിസ് എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചത്. ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് അദ്ദേഹം മിത്സുബിഷി എസി തന്റെ സ്റ്റുഡിയോ മുറിയില്‍ സ്ഥാപിച്ചത്. എന്നാല്‍ ഇപ്പോഴത്തെ ചൂടില്‍ ആ തീരുമാനത്തിന് തന്റെ മുന്‍കാല സ്വയത്തോട് നന്ദിയുണ്ടെന്ന് ലൂയിസ് കുറിച്ചു. സ്റ്റുഡിയോ മുറിയില്‍ സ്ഥാപിച്ച എസിക്ക് വീടിന്റെ താഴത്തെ നില മുഴുവന്‍ തണുപ്പിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റ് വൈറലായതോടെ രസകരമായ കമന്റുകളുമായി ഉപയോക്താക്കളും രംഗത്തെത്തി. നിലവിലെ സാഹചര്യത്തില്‍ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ പദവി ചിഹ്നം ഈ എസിയാണെന്ന് ചിലര്‍ തമാശയായി അഭിപ്രായപ്പെട്ടു. ''ബ്രിട്ടനിലെ ഏറ്റവും ബുദ്ധിമാനായ മനുഷ്യന്‍ നിങ്ങളാണ്; നിങ്ങളെ അടുത്ത രാജാവാക്കണം'' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. യൂറോപ്പിലെ വീടുകളുടെ ഇന്‍സുലേഷന്‍ രീതി കാരണം അവിടെ എസികള്‍ ശരിയായി പ്രവര്‍ത്തിക്കില്ലെന്ന് പലരും തനിക്കു പറഞ്ഞിരുന്നുവെന്ന് മറ്റൊരു ഉപയോക്താവ് പരിഹാസത്തോടെ കുറിച്ചു. ഓരോ വര്‍ഷവും ചൂടിനെക്കുറിച്ച് പരാതി പറയുന്നതിന് പകരം വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ ശാശ്വത പരിഹാരം കണ്ടെത്തിയ ലൂയിസിന്റെ ദീര്‍ഘവീക്ഷണത്തെയാണ് സോഷ്യല്‍ മീഡിയയിലെ ഭൂരിഭാഗം പേരും പ്രശംസിക്കുന്നത്. ദേഷ്യത്തില്‍ എടുത്ത ചില തീരുമാനങ്ങള്‍ പോലും ചിലപ്പോള്‍ ജീവിതം കൂടുതല്‍ സുഖകരമാക്കുമെന്നതിന് ഉദാഹരണമായാണ് ലൂയിസിന്റെ എസി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

 
Other News in this category

 
 




 
Close Window