Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
UK Special
  Add your Comment comment
ഓരോ 7 ദിവസങ്ങളിലും 8900 പേര്‍ക്ക് ജോലി നഷ്ടപ്പെടുന്നു: ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചു വിടുന്നതിന്റെ കണക്കു നിരത്തി സര്‍വേ റിപ്പോര്‍ട്ട്
Text By: UK Malayalam Pathram
യുകെയില്‍ കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതിലാണ് ലേ-ഓഫ്. ആഴ്ചയില്‍ 8900 എന്ന തോതിലാണ് ലേ-ഓഫ് നോട്ടീസുകള്‍ നല്‍കുന്നതെന്ന് ഒഎന്‍എസ് റിപ്പോര്‍ട്ട്.
നോട്ടീസുകള്‍ നല്‍കുന്നതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 76 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്. വരുന്ന ആഴ്ചകളില്‍ ഇരുപതോ, അതിലേറെയോ പേരെ പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇതിന് മുന്നോടിയായി നോട്ടീസ് നല്‍കണമെന്നാണ് വ്യവസ്ഥ. ജീവനക്കാരെ പിരിച്ചുവിടാന്‍ നല്‍കുന്ന നോട്ടീസുകള്‍ കുതിച്ചുയരുന്നതായി കണക്കുകള്‍ പറയുന്നു.

ഈ കണക്കുകള്‍ പുറത്തുവന്നതോടെ ബ്രിട്ടന്റെ തൊഴില്‍ പ്രതിസന്ധി വീണ്ടും ഉയരുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. തൊഴിലില്ലായ്മ നിലവില്‍ 5 ശതമാനത്തിലേക്ക് വര്‍ദ്ധിച്ച് നില്‍ക്കുകയാണ്. യുവാക്കള്‍ക്കിടയില്‍ 16 ശതമാനമാണ് തൊഴിലില്ലായ്മ.

ലേബര്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച നികുതി വര്‍ദ്ധനവും, മിനിമം വേജ് വര്‍ദ്ധനവും, ജോലിക്കാരുടെ പുതിയ അവകാശങ്ങളും കമ്പനികളുടെ നട്ടെല്ലൊടിച്ചു. ഇതിനിടയിലാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറാന്‍ യുദ്ധം ചെലവുകള്‍ വീണ്ടും ഉയര്‍ത്തുന്നതിലേക്ക് നയിച്ചത്.

പണപ്പെരുപ്പം കുതിച്ചുയരുമെന്ന ആശങ്കയില്‍ കടമെടുപ്പ് ചെലവുകള്‍ കുതിച്ചുയര്‍ന്നത് സ്ഥാപനങ്ങളെ സാരമായി ബാധിക്കുന്നു. ഇതെല്ലാം ചേര്‍ന്നാണ് തൊഴിലാളികളെ പിരിച്ചുവിടുന്നതിലേക്ക് നയിക്കുന്നത്.

അതേസമയം 18 മുതല്‍ 20 വയസ്സ് വരെയുള്ളവര്‍ക്കും മുതിര്‍ന്ന തൊഴിലാളികള്‍ക്ക് ലഭിക്കുന്നതുപോലെ മുഴുവന്‍ മിനിമം വേതനം നല്‍കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതില്‍ സര്‍ക്കാരിനുള്ളില്‍ ഭിന്നത രൂക്ഷമാകുന്നു.
 
Other News in this category

 
 




 
Close Window