|
|
|
|
|
| ആദ്യം വീശിയ ചുഴലിക്കാറ്റില്‍ 3 മരണം: വീണ്ടും കൊടുങ്കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ്: മഞ്ഞില്‍ മുങ്ങിയ യുകെയില്‍ പ്രകൃതിയുടെ താണ്ഡവം |
|
ഇഷാ കൊടുങ്കാറ്റില്‍ മൂന്ന് മരണങ്ങള്‍ രേഖപ്പെടുത്തിയതിന് പിന്നാലെ അടുത്ത കൊടുങ്കാറ്റും എത്തുന്നു. ഏതാനും മണിക്കൂറില്‍ ജോസിലിന്‍ കൊടുങ്കാറ്റ് എത്തിച്ചേരുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.
ജീവന്‍ അപകടത്തിലാക്കുന്നുവെന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് മെറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. തലേദിവസം രാത്രി ഇഷാ കൊടുങ്കാറ്റിനെ തുടര്‍ന്ന് മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേര്‍ മരിച്ചിരുന്നു. സ്‌കോട്ട്ലണ്ടിലെ റിവര്‍ ടേ യൂസ്റ്ററിയില്‍ 107 മൈല്‍ വരെ വേഗത്തിലുള്ള കാറ്റാണ് എത്തിച്ചേര്‍ന്നത്. അയര്‍ലണ്ടിലെ ഡോണെഗലില്‍ ശക്തമായ ഇടിമിന്നലില്‍ വീടുകള്‍ക്ക് തീപിടിച്ചു.
ഇന്ന് മുതല്‍ യുകെയില്‍ എത്തുന്ന ജോസിലിന്‍ കൊടുങ്കാറ്റിനെതിരെ രാജ്യത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ |
|
Full Story
|
|
|
|
|
|
|
| യുകെയിലെ ചിചെസ്റ്ററില്‍ താമസിക്കുന്ന മലയാളി അന്തരിച്ചു: നാട്ടില്‍ നിന്നു തിരിച്ചെത്തിയ ഭാര്യയാണ് മൃതദേഹം വീടിനുള്ളില്‍ കണ്ടത് |
|
ഏറെക്കാലമായി യുകെയില്‍ താമസിക്കുന്ന മലയാളി അന്തരിച്ചു. കോട്ടയം അതിരമ്പുഴ കല്ലുങ്കല്‍ സജിയാണു മരിച്ചത്. അവധിക്കു നാട്ടില്‍ പോയ ഭാര്യ തിരികെ യുകെയില്‍ എത്തിയപ്പോഴാണ് സജിയുടെ മൃതദേഹം വീടിനുള്ളില്‍ കാണ്ടത്. മൃതദേഹം ചിചെസ്റ്റര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ചിചെസ്റ്റര്‍ സെന്റ് റിച്ചാര്‍ഡ് ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു സജി. പത്തുവര്‍ഷം മുന്‍പാണു യുകെയില്‍ എത്തിയത്. ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷമാണ് യുകെയില്‍ എത്തിയത്. കുറച്ചു വര്‍ഷങ്ങള്‍ ബ്രൈറ്റണില്‍ താമസിച്ചിരുന്നു. പിന്നീടാണ് ചിചെസ്റ്ററിലേക്ക് കുടുംബസമേതം താമസം മാറിയത്. |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി |
ലണ്ടന്‍: യുകെ മലയാളികള്‍ക്ക് നൊമ്പരമായി ചിചെസ്റ്ററില്‍ മലയാളി ഗൃഹനായകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറെക്കാലമായി യുകെയില്‍ കഴിയുന്ന കോട്ടയം അതിരമ്പുഴ കല്ലുങ്കല്‍ സജിയെയാണ് വീട്ടില്‍ ഒറ്റയ്ക്ക് കഴിയവേ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ ഭാര്യ നാട്ടില്‍ അവധിക്ക് പോയ ശേഷം മടങ്ങി വന്നപ്പോഴാണ് സജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. ചിചെസ്റ്റര്‍ സെന്റ് റിച്ചാര്‍ഡ് ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു സജി.ഒരു പതിറ്റാണ്ട് മുന്‍പ് യുകെയില്‍ എത്തിയ സജി ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷമാണു യുകെയില്‍ എത്തിയത്. ഏതാനും വര്‍ഷം മുന്‍പാണ് ഇദ്ദേഹം ബ്രൈറ്റണില്‍ നിന്നും ചിചെസ്റ്ററിലേക്ക് താമസം മാറി |
|
Full Story
|
|
|
|
|
|
|
| സ്തനാര്‍ബുദം മൂലം യുകെ സമ്പദ് വ്യവസ്ഥയ്ക്ക് കഴിഞ്ഞ വര്‍ഷം നഷ്ടമായത് 2.6 ബില്യണ്‍ പൗണ്ട് |
ലണ്ടന്‍: വൈദ്യശാസ്ത്ര രംഗം വളരെ പുരോഗമിച്ചിട്ടും ക്യാന്‍സറിന്റെ മാരകമായ പിടിയില്‍ നിന്ന് മനുഷരാശിയെ മോചിപ്പിക്കാന്‍ സാധിച്ചിട്ടില്ല . അര്‍ബുദ ചികിത്സയ്ക്കായി പ്രതിവര്‍ഷം നല്ലൊരു തുകയാണ് എന്‍എച്ച്എസ് ചിലവഴിക്കുന്നത്. 2034 ഓടെ യുകെ സമ്പദ് വ്യവസ്ഥയ്ക്ക് സ്തനാര്‍ബുദം മൂലം പ്രതിവര്‍ഷം 3.6 ബില്യണ്‍ പൗണ്ട് നഷ്ടം സംഭവിക്കുമെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തു വന്നു. കഴിഞ്ഞവര്‍ഷം 2.6 -2.8 ബില്യണ്‍ പൗണ്ട് ആണ് സ്തനാര്‍ബുദ രോഗത്തിന്റെ പരിണിതഫലമായി സമ്പദ് വ്യവസ്ഥയ്ക്ക് ഏല്‍പ്പിച്ച ആഘാതം. ഇത് യുകെയുടെ മൊത്തം ഉത്പാദനത്തിന്റെ ഏകദേശം 0.1 ശതമാനമാണ്. വരും വര്‍ഷങ്ങളില്‍ ക്യാന്‍സര്‍ കേസുകള്‍ കുറയ്ക്കാന്‍ ഫലപ്രദമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്തെ സമ്പദ് |
|
Full Story
|
|
|
|
|
|
|
| യുകെയില്‍ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന |
ലണ്ടന്‍: യുകെയില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങളും, ലൈംഗിക പീഡനങ്ങളും അരങ്ങേറുന്ന ദുരിതമേഖലകളുടെ പട്ടിക പുറത്തുവന്നു. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഏറ്റവും അധികം ഇരകളാകേണ്ടി വരുന്ന ഇടങ്ങളുടെ പട്ടികയാണ് സണ്‍ തയ്യാറാക്കിയത്. ക്ലീവ്ലാന്‍ഡാണ് നിലവില്‍ ഇംഗ്ലണ്ടിലെ ലൈംഗിക കുറ്റകൃത്യങ്ങളുടെ ആസ്ഥാനം. ജനസംഖ്യയില്‍ 1000 പേര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ഇവിടെയാണ് അരങ്ങേറുന്നത്. 1000 പേരില്‍ 4.6 ലൈംഗിക കുറ്റകൃത്യങ്ങളാണ് ക്ലീവ്ലാന്‍ഡില്‍ നടക്കുന്നതെന്ന് പുതിയ ഒഎന്‍എസ് കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെയിലെ ഏറ്റവും ചെറിയ പോലീസ് സേനകളില്‍ ഒന്നായിട്ടും ഹാര്‍ട്ടില്‍പൂള്‍, മിഡില്‍സ്ബറോ, ക്ലീവ്ലാന്‍ഡ് & സ്റ്റോക്ടണ്‍ ഓണ്‍ ടീസ് എന്നിവിടങ്ങള്‍ |
|
Full Story
|
|
|
|
|
|
|
| ഇഷ കൊടുങ്കാറ്റില്‍ വട്ടംചുറ്റി ബ്രിട്ടീഷ് ജനത |
ലണ്ടന്‍: ഇഷാ കൊടുങ്കാറ്റില്‍ 90 എംപിഎച്ച് വരെ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റില്‍ ഉലഞ്ഞ് ബ്രിട്ടന്‍. ജനലുകള്‍ക്ക് അരികില്‍ ഉറങ്ങരുതെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ശക്തമായ മഴയും, ഭയാനകമായ തിരമാലകളും ബ്രിട്ടനെ പിടിച്ചുകുലുക്കിയതോടെ ട്രെയിനുകളും, വിമാനങ്ങളും റദ്ദായി. ഒരു ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആശങ്കകളും സജീവമായി. തിങ്കളാഴ്ച രാവിലെ വരെ തീരപ്രദേശങ്ങളില്‍ കൊടുങ്കാറ്റിന് സമാനമായ അന്തരീക്ഷമാണ് നിലവിലുണ്ടാകുകയെന്ന് മെറ്റ് ഓഫീസ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. 90 എംപിഎച്ച് വേഗത്തിലുള്ള കാറ്റ് അസാധാരണമായ ജീവന്‍ അപകടത്തിലാക്കുന്ന മുന്നറിപ്പുകള്‍ക്ക് കാരണമായി. വെയില്‍സിലെ കാപെല്‍ കുരിഗിലാണ് ഏറ്റവും ശക്തമായ കാറ്റ് വീശിയത്.
Full Story
|
|
|
|
|
|
|
| ബ്രിട്ടന്‍ കുടിയേറ്റക്കാരുടെ ആകര്‍ഷണ കേന്ദ്രമാകുന്നു, യുകെയെ വിമര്‍ശിച്ച് ഫ്രാന്‍സ് |
ലണ്ടന്‍: നിയമം ലംഘിച്ച് വരുന്നവര്‍. അവര്‍ക്ക് താമസിക്കാന്‍ സൗജന്യ ഹോട്ടല്‍ മുറികള്‍, തൊഴിലവസരങ്ങള്‍ എന്നിവ നല്‍കുന്ന ഒരു രാജ്യം. പിന്നെ എങ്ങനെയാണ് ബ്രിട്ടന്‍ അനധികൃത കുടിയേറ്റക്കാരുടെ ലക്ഷ്യകേന്ദ്രമായി മാറാതിരിക്കുക? ചോദിക്കുന്നത് ബ്രിട്ടനിലെ നേതാക്കളല്ല, മറിച്ച് ഫ്രഞ്ച് രാഷ്ട്രീയ നേതാക്കളാണ്. ഈ വിധത്തില്‍ ആകര്‍ഷണീയമായ ഓഫറുകള്‍ നല്‍കിയാണ് ബ്രിട്ടന്‍ 'കാന്തമായി' രൂപമെടുക്കുന്നതെന്ന് ഫ്രഞ്ച് നേതാക്കള്‍ ആരോപിച്ചു. യുകെ അഭയാര്‍ത്ഥി അപേക്ഷകരോട് വളരെ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ഇവര്‍ വിമര്‍ശിക്കുന്നു. കെയര്‍, കണ്‍സ്ട്രക്ഷന്‍, കൃഷി എന്നീ മേഖലകളിലായി ഏകദേശം 16,000 പേര്‍ക്കാണ് ജോലി ചെയ്യാനുള്ള അവകാശം നല്‍കിയതെന്നാണ് കണക്കുകള്‍ |
|
Full Story
|
|
|
|
|
|
|
| തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വിജയിച്ചാല്‍ യൂറോപ്യന്‍ യൂണിയനുമായി ബന്ധം സ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ട് |
ലണ്ടന്‍: ലേബര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ ആശ്വസിക്കുമെന്ന് ഉന്നത പാര്‍ട്ടി വൃത്തങ്ങള്‍. ബ്രക്സിറ്റ് കരാര്‍ റദ്ദാക്കാന്‍ വരെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നാണ് ഈ നേതാവ് നല്‍കുന്ന സൂചന. കീര്‍ സ്റ്റാര്‍മര്‍ വിജയിച്ചാല്‍ ഇയുവുമായി അടുപ്പം വരുമെന്നാണ് പാര്‍ട്ടി വമ്പന്‍മാരുടെ വാക്കുകള്‍. ബ്രക്സിറ്റ് ഡീല്‍ വീണ്ടും ചര്‍ച്ചകളില്‍ വന്നാല്‍ കസ്റ്റംസ് യൂണിയനില്‍ തിരികെ ചേരുന്ന വിഷയം ആലോചിക്കണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആവശ്യപ്പെട്ടു. 'യൂറോപ്യന്‍ യൂണിയന്‍ ഒന്നാമത്തെ പരിഗണനയാണ്. കാരണം അത് നമ്മുടെ പിന്‍ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ്', ഷാഡോ ഫോറിന്‍ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
Full Story
|
|
|
|
| |