Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
UK Special
  25-02-2024
ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെതിരേ പരാമര്‍ശം, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ലീ ആന്‍ഡേഴ്‌സണെ സസ്‌പെന്‍ഡ് ചെയ്തു

ലണ്ടന്‍: മേയര്‍ സാദിഖ് ഖാനെതിരായ പരാമര്‍ശത്തില്‍ കണ്‍?സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ലീ ആന്‍ഡേഴ്‌സണ് സസപെന്‍ഷന്‍. ലണ്ടന്‍ മേയര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കണമെന്ന വിപ്പ് ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടിയെടുത്തത്. ലീ ആന്‍ഡേഴ്‌സന്റെ പരാമര്‍ശം ഇസ്‌ലാമോഫോബിയയുണ്ടാക്കുന്നതി മുസ്‌ലിം വിരുദ്ധവും വംശീയത നിറഞ്ഞതുമാണെന്ന് സാദിഖ് ഖാന്‍ പറഞ്ഞിരുന്നു. മുസ്‌ലിംകള്‍ക്കെതിരായ വെറുപ്പ് കൂടുതല്‍ വര്‍ധിപ്പിക്കുന്നതാണ് ലീ ആന്‍ഡേഴ്‌സന്റെ പ്രസ്താവനയെന്നും സാദിഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ സാദിഖ് ഖാന്റെ പ്രതികരണം പുറത്തുവന്ന് ഒരു മണിക്കൂറിനകം തന്നെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചീഫ്

Full Story
  25-02-2024
ഇസ്രയേലിനെ ആയുധമാക്കുന്നത് യുകെ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് സ്‌കോട്ട്‌ലന്‍ഡ് മന്ത്രി

ലണ്ടന്‍: ഇസ്രേയേലിനെ ആയുധമാക്കുന്നത് യുകെ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് സ്‌കോട്ട് ലന്‍ഡ് മന്ത്രി ഹംസ യൂസഫ്. ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി ബ്രിട്ടണ്‍ താതാക്കാലികമയാി നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു .ദശലക്ഷം ജനങ്ങളെ അപകടത്തിലാക്കുന്ന ഗാസയിലെ ആക്രമണങ്ങള്‍ക്കായി ഇസ്രയേലിന് ആയുധങ്ങള്‍ നല്‍കരുതെന്ന് യുകെ സര്‍ക്കാരിനോട് ഹംസ യൂസഫ് പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ മിഡില്‍ ഈസ്റ്റ് ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹംസ യൂസഫ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്. ഇസ്രയേലിനെ ആയുധമാക്കുന്നത് യുകെ സര്‍ക്കാര്‍ അവസാനിപ്പിക്കേണ്ടതുണ്ട് എന്നും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി നേതാവ് കൂടിയായ യൂസഫ് പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Full Story

  25-02-2024
ഇന്ത്യ-യുകെ ബന്ധം ആഴത്തിലാക്കാന്‍ ലേബര്‍ പാര്‍ട്ടി ആഗ്രഹിക്കുന്നതായി ഏഞ്ചല റെയ്‌നര്‍

ന്യൂഡല്‍ഹി: സ്ത്രീകളുടെ പങ്ക് അംഗീകരിച്ച് ഭാരത സര്‍ക്കാര്‍ അവതരിപ്പിച്ച നയങ്ങളെ പ്രശംസിച്ച് യുകെയുടെ ഉപ പ്രതിപക്ഷ നേതാവ് ഏഞ്ചല റെയ്നര്‍. ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകാനുള്ള പാതയിലാണ് ഭാരതമെന്നും അത് നേടിയ പുരോഗതിയുടെ ഭാഗമാണ് സ്ത്രീകള്‍ക്ക് നല്‍കിയ അംഗീകാരമെന്നും അവര്‍ പറഞ്ഞു.റെയ്സിന ഡയലോഗിന്റെ ഭാഗമായി പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് റെയ്നര്‍ ഇക്കാര്യം പറഞ്ഞത്.

യുകെയും ഭാരതവും ചരിത്രം പടുത്തുയര്‍ത്തണമെന്നും വ്യാപാര കരാര്‍ മുന്നോട്ട് പോകണമെന്നുമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് യുകെയിലെ പ്രതിപക്ഷ ഉപനേതാവും ലേബര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ റെയ്നര്‍ പറഞ്ഞു. ഞാന്‍ ആദ്യമായി ഭാരതം 2007-ല്‍

Full Story
  25-02-2024
കണ്ടാല്‍ വാഴപ്പഴം, ഉള്ളില്‍ 4727 കോടിയുടെ മയക്കുമരുന്ന്

ലണ്ടന്‍: വാഴപ്പഴം കൊണ്ട് പോകുന്ന കാര്‍ട്ടലുകളുടെ ഉള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 5.7 ടണ്‍ കൊക്കെയ്ന്‍ യുകെയിലെ നാഷനല്‍ ക്രൈം ഏജന്‍സി (National Crime Agency) പിടിച്ചെടുത്തു. യുകെയില്‍ ഇതുവരെ പിടികൂടിയട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ എ-ക്ലാസ് മയക്കുമരുന്ന് വേട്ടയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ വില 450 മില്യണ്‍ പൗണ്ട്, അതായത് 4,727 കോടി രൂപയിലധികം വരും. ഫെബ്രുവരി എട്ടിനാണ് ജര്‍മ്മനിയിലെ ഹാംബര്‍ഗ് തുറമുഖത്തേക്ക് കടത്തുന്നതിനിടയില്‍ മയക്കുമരുന്ന് സൂക്ഷിച്ച വാഴക്കുലയുടെ കെട്ടുകള്‍ പിടികൂടിയത്. കള്ളക്കടത്തിന് പിന്നിലെ ക്രിമിനല്‍ ശൃംഖലയെക്കുറിച്ച് അന്വേഷണം നടത്തിവരുകയാണന്ന് എന്‍സിഎ ഏജന്‍സി വക്താവ് പറഞ്ഞു.
Full Story

  24-02-2024
യുകെയില്‍ നഴ്‌സിങ് ജോലി രാജിവച്ച് യുവതികള്‍ ഐടി മേഖലയിലേക്ക്: ശമ്പളം കൂട്ടിയില്ലെങ്കില്‍ നഴ്‌സിങ് മേഖലയില്‍ ഒഴിവുകള്‍ നിരവധിയുണ്ടാകും
യുകെയിലെ ആശുപത്രികളില്‍ ശമ്പളം കൂട്ടിയില്ലെങ്കില്‍ നഴ്‌സിങ് മേഖലയില്‍ ജോലിക്ക് ആളില്ലാതാകും. തദ്ദേശീയരായ നഴ്‌സുമാര്‍ ജോലി ഉപേക്ഷിച്ച് മറ്റു മേഖലകളിലേക്ക് മാറുകയാണ്. ഐടി സെക്ടറിലേക്ക് നിരവധി നഴ്‌സുമാര്‍ ജോലി മാറ്റിക്കഴിഞ്ഞു.


ജീവനക്കാരുടെ കുറവു മൂലം കടുത്ത പ്രതിസന്ധിയിലായ എന്‍ എച്ച് എസിന് കൂടുതല്‍ ജീവനക്കാര്‍ വിട്ടുപോകുന്നത് വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്. എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക്, പണപ്പെരുപ്പ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള ശമ്പള വര്‍ദ്ധനവും അതിനു പുറമെ അധിക വേതനവും നല്‍കണം എന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് (ആര്‍ സി എന്‍) ആവശ്യപ്പെടുന്നത്.

ജീവനക്കാരെ, ജോലിയില്‍ നിന്നും വിട്ടുപോകാതെ എന്‍ എച്ച് എസ്സിനൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍
Full Story
  24-02-2024
ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുന്നതിനായി യുകെയിലെ നൂറു വര്‍ഷം പഴക്കമുള്ള നിയമം മാറ്റിയെതാന്‍ എംപിമാരുടെ നീക്കം
ദൂരവ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കാന്‍ സാധ്യതയുള്ള നിയമ പരിഷ്‌കാരത്തിന് യുകെയിലെ ഒരു പറ്റം എംപിമാരുടെ നീക്കം. നൂറു വര്‍ഷം പഴക്കമുള്ള 'അബോര്‍ഷന്‍ നിരോധന നിയമം' മാറ്റിയെതാന്‍ എംപിമാര്‍ തീരുമാനിച്ചിരിക്കുന്നു. 1861 ഒഫെന്‍സസ് എഗെയിന്‍സ്റ്റി ദി പേഴ്സണ്‍ ആക്ട് പ്രകാരം 24 ആഴ്ചയിലെ പരിധി കഴിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാന്‍ രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരം നിര്‍ബന്ധമാണ്. നിയമം ലംഘിക്കുന്നവര്‍ ജയില്‍ ശിക്ഷയ്ക്കു വിധേയരാകും. യുകെയില്‍ നൂറോളം യുവതികള്‍ ഈ നിയമ പ്രകാരം കേസിന്റെ പരിധിയിലായിട്ടുണ്ട്. ഇതില്‍ ഒരു യുവതിയെ ശിക്ഷിച്ചു. ഈ നിയമം ഭേദഗതി ചെയ്താല്‍ യുകെയിലെ പുരോഗമനവാദികളായ സ്ത്രീകളുടെ പിന്‍തുണ കിട്ടുമെന്നാണ് ഒരുവിഭാഗം എംപിമാരുടെ പ്രതീക്ഷ.



എന്നാല്‍ ലേബര്‍ എംപി ഡെയിം ഡയാന ജോണ്‍സണ്‍ മുന്നോട്ട്
Full Story
  24-02-2024
ഗര്‍ഭം അലസിപ്പിക്കല്‍ ഇനി ബ്രിട്ടനില്‍ ക്രിമിനല്‍ കുറ്റമല്ലാതാകും, ചരിത്രതീരുമാനം അടുത്ത മാസം ഉണ്ടായേക്കും

ലണ്ടന്‍: ബ്രിട്ടന്‍ അടുത്ത മാസം സുപ്രധാനമായ, ചരിത്രപരമായ ഒരു തീരുമാനത്തിലേക്ക് ചുവടുവെയ്ക്കും. രാജ്യത്ത് അബോര്‍ഷനുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റാനാണ് എംപിമാര്‍ വോട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. നിയമപരമായ പരിധിക്ക് ശേഷം ഗര്‍ഭം അവസാനിപ്പിച്ചാല്‍ സ്ത്രീകളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന 19-ാം നൂറ്റാണ്ടിലെ നിയമമാണ് പൊളിച്ചെഴുതുന്നത്. 1861 ഒഫെന്‍സസ് എഗെയിന്‍സ്റ്റി ദി പേഴ്സണ്‍ ആക്ട് പ്രകാരം 24 ആഴ്ചയിലെ പരിധി കഴിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാന്‍ രണ്ട് ഡോക്ടര്‍മാരുടെ അംഗീകാരം ഉണ്ടാകണം. മറിച്ചായാല്‍ സ്ത്രീകളെ അകത്താക്കാനാണ് വകുപ്പ്. 2019 മുതല്‍ ഈ നിയമം ഉപയോഗിച്ച് നൂറോളം സ്ത്രീകളെയാണ് അന്വേണവിധേയമാക്കിയത്. കഴിഞ്ഞ വര്‍ഷം ഒരാളെ ജയിലിലാക്കുകയും

Full Story
  24-02-2024
ബ്രിട്ടനിലെ വോട്ടര്‍മാര്‍ പ്രഥമ പരിഗണന നല്‍കുന്നത് എന്‍എച്ച്എസ് വിഷയം

ലണ്ടന്‍: ബ്രിട്ടനിലെ വോട്ടര്‍മാര്‍ പ്രഥമ പരിഗണന നല്‍കുന്ന വിഷയം ഏതാണ്? വിലക്കയറ്റത്തെ വരെ മറികടന്ന് അത് വീണ്ടും എന്‍എച്ച്എസില്‍ എത്തിനില്‍ക്കുന്നുവെന്നാണ് പുതിയ സര്‍വ്വെയിലെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. യുകെ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഹെല്‍ത്ത് സര്‍വ്വീസിന്റെ സമ്മര്‍ദങ്ങളാണെന്നാണ് വോട്ടര്‍മാരുടെ വിലയിരുത്തല്‍. ശനിയാഴ്ച രാവിലെ ആരംഭിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങളെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ്. 10 മാസത്തിനിടെ പതിനൊന്നാം തവണയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. അഞ്ച് ദിവസത്തെ പുതിയ പണിമുടക്ക് ആരോഗ്യ സേവനങ്ങളില്‍ ഞെട്ടല്‍ സമ്മാനിക്കുമെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ശൈത്യകാല

Full Story
[532][533][534][535][536]
 
-->




 
Close Window