Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.8501 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Mar 2026
UK Special
  24-02-2024
ഷമീമ ബീഗത്തിന് ബ്രിട്ടീഷ് പൗരത്വം തിരിച്ചു നല്‍കേണ്ടതില്ലെന്ന് ബ്രിട്ടീഷ് കോടതി

ലണ്ടന്‍: ഐഎസ്‌ഐഎസില്‍ ചേര്‍ന്ന് സിറിയയ്ക്ക് വേണ്ടി പോരാടാന്‍ പോയ ബ്രിട്ടീഷ് പൗരത്വമുണ്ടായിരുന്ന ഷമീമ ബീഗത്തിന് ഇനി ബ്രിട്ടീഷ് പൗരത്വം തിരിച്ചുനല്‍കില്ലെന്ന് ബ്രിട്ടനിലെ കോടതി വിധിച്ചു. അപകടകാരിയായ ഷമീമ ബീഗത്തെ വീണ്ടും ബ്രിട്ടനിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് ബ്രിട്ടീഷ് ഉന്നത കോടതി വിധിച്ചത്.ബ്രിട്ടീഷ് പൗരത്വം തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഷമീമ ബീഗം നല്‍കിയ കേസിലാണ് ബ്രിട്ടനിലെ ഉന്നത കോടതി വിധി പുറപ്പെടുവിച്ചത്. ബ്രിട്ടനിലെ ആഭ്യന്തരസെക്രട്ടറിയായ സാജിദ് ജാവിദ് തന്നെയാണ് ഷമീമ ബീഗം അപകടകാരിയാണെന്ന നിലപാടെടുത്തതെന്നും അതാണ് കോടതി പരിഗണിച്ചതെന്നും ഷമീമ ബീഗത്തില്‍ അപ്പീലില്‍ വാദം കേട്ട മേല്‍കോടതി പറഞ്ഞു. ഷമീമ ബീഗത്തിന് പൗരത്വം

Full Story
  24-02-2024
യുകെ പാര്‍ലമെന്റില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ നല്‍കി കശ്മീരി ആക്ടിവിസ്റ്റ് യാന മിര്‍

ലണ്ടന്‍: അന്താരാഷ്ട്ര തലത്തില്‍ ഭാരതത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ പാകിസ്ഥാന്‍ നടത്തുന്ന കുപ്രചാരണത്തെ പൊളിച്ചടുക്കി കശ്മീരി ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ യാന മിര്‍. ഭാരതത്തിന്റെ ഭാഗമായ കശ്മീരില്‍ താന്‍ പൂര്‍ണ്ണമായും സുരക്ഷിതയും സ്വതന്ത്രയുമാണെന്ന് അവര്‍ യുകെ പാര്‍ലമെന്റില്‍ പറഞ്ഞു.ഞാന്‍ മലാല യൂസുഫ്സായി അല്ല, കാരണം എന്റെ രാജ്യമായ ഇന്ത്യയില്‍ ഞാന്‍ സ്വതന്ത്രയും സുരക്ഷിതയുമാണ്. എന്റെ ജന്മനാട്ടില്‍, ഇന്ത്യയുടെ ഭാഗമായ കാശ്മീരില്‍ നിന്നും എനിക്ക് ഒരിക്കലും നിങ്ങളുടെ രാജ്യത്ത് ഓടി അഭയം തേടേണ്ട ആവശ്യമില്ല. ഞാന്‍ ഒരിക്കലും മലാല യൂസുഫ്സായി ആകില്ല, എന്നാല്‍ എന്റെ രാജ്യത്തെ, എന്റെ പുരോഗമന മാതൃഭൂമിയെ അടിച്ചമര്‍ത്തപ്പെട്ടതാണെന്ന് വിളിച്ച്

Full Story
  24-02-2024
കാന്റീനില്‍ അവശേഷിച്ചിരുന്ന സാന്‍ഡ് വിച്ച് എടുത്തതിന് ഇന്ത്യക്കാരിയായ ശുചീകരണ തൊഴിലാളിയെ പിരിച്ചുവിട്ടു, നിയമനടപടിയുമായി യുവതി

 ലണ്ടന്‍: കാന്റീനില്‍ അവശേഷിച്ച സാന്‍ഡ്‌വിച്ച് എടുത്തതിന് ശുചീകരണ തൊഴിലാളിയെ പിരിച്ചുവിടാന്‍ ഉത്തരവിട്ട് കമ്പനി. എന്നാല്‍, അതേ കമ്പനിക്കെതിരെ ഇപ്പോള്‍ നിയമപോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ സ്ത്രീ. ഇക്വഡോറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ ഗബ്രിയേല റോഡ്രിഗസ് രണ്ട് വര്‍ഷമായി ഡെവോണ്‍ഷെയര്‍ സോളിസിറ്റേഴ്സിന്റെ ഓഫീസിലെ ശുചീകരണ തൊഴിലാളിയാണ്. കഴിഞ്ഞ ഡിസംബറിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ശേഷം കാന്റീനില്‍ അവശേഷിച്ച ട്യൂണ സാന്‍ഡ്വിച്ച് എടുത്തതിനാണ് കമ്പനി ഗബ്രിയേലയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.

ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ ഗബ്രിയേല പറയുന്നത് ഇങ്ങനെ, സ്റ്റാഫ് അംഗങ്ങള്‍

Full Story
  23-02-2024
യുകെയില്‍ ചികിത്സയ്ക്കിടെ രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഡോക്ടറെ സര്‍വീസില്‍ നിന്നു പുറത്താക്കി
എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന ഡോക്ടറെ അപമര്യാദയായ പെരുമാറ്റത്തിന് സര്‍വീസില്‍ നിന്നു പുറത്താക്കി. രോഗികളെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നു വ്യക്തമായി. മലദ്വാരത്തില്‍ ഉപദ്രവം നടത്തിയെന്നാണ് പ്രധാന കണ്ടെത്തല്‍.
തന്റെ ലൈംഗിക സംതൃപ്തിക്ക് വേണ്ടി അനാവശ്യവും ആക്രമണാത്മകവും ആയ നടപടിക്രമകള്‍ക്ക് പ്രതി രോഗികളെ വിധേയമാക്കിയതായി കണ്ടെത്തി. പല രോഗികളെയും ഒന്നിലധികം തവണ ഇയാള്‍ ഉപദ്രവിച്ചതായി സമ്മതിച്ചു. ഡോ. യുലിയു സ്റ്റാന്‍ എന്നയാളാണു പ്രതി. റോയല്‍ കോണ്‍വാള്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലാണു സംഭവം. വൈദ്യശാസ്ത്ര ശാഖയായ ട്രോമ, ഓര്‍ത്തോപീഡിക്സ് മേഖലയില്‍ വൈദഗ്ധ്യം നേടുന്നതിന് മുമ്പ് യുകെയില്‍ ജോലി ചെയ്തിരുന്നു. 2015 ലാണ് അദ്ദേഹം തന്റെ ഏറ്റവും ഒടുവിലെ എന്‍എച്ച്എസ് പോസ്റ്റ്
Full Story
  23-02-2024
ഒറ്റത്തവണ നല്‍കുമെന്ന് പ്രഖ്യാപിച്ച ലംപ്‌സം തുക ഇപ്പോഴും ലഭിച്ചിട്ടില്ല

ലണ്ടന്‍: കഴിഞ്ഞ മേയില്‍ ഒറ്റത്തവണയായി നല്‍കുമെന്ന് പ്രഖ്യാപിച്ച 1655 പൗണ്ട് ലംപ്സം തുക ലഭിക്കാതെ 20,000 ആരോഗ്യ പ്രവര്‍ത്തകര്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് തുക ലഭിക്കാതെ വന്നതോടെ ജോലിക്കാരും, തൊഴില്‍ദാതാക്കളും ഒരു പോലെ ആശങ്കയിലാണ്. 5% ശമ്പളവര്‍ദ്ധനവിനൊപ്പമാണ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഈ ലംപ്സം തുക വാഗ്ദാനം ചെയ്തത്. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ എന്‍എച്ച്എസ് ഫ്രണ്ട്ലൈനില്‍ പ്രവര്‍ത്തിക്കുകയും, സോഷ്യല്‍ സ്ഥാപനങ്ങള്‍ നിയോഗിക്കുകയും ചെയ്ത ജീവനക്കാരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ നവംബറില്‍ ഇവരെ കൂടി ഉള്‍പ്പെടുത്താനും ഫണ്ട് നല്‍കാനും മന്ത്രിമാര്‍ സമ്മതിച്ചു. എന്നാല്‍ ഈ പേയ്മെന്റുകളുടെ ഉത്തരവാദിത്വം എന്‍എച്ച്എസ് ഇതര സ്ഥാപനങ്ങള്‍ക്കാണെന്ന്

Full Story
  23-02-2024
ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് രൂക്ഷമാകും, 46, 834 ജീവനക്കാര്‍ സിക്ക് ഓഫ്

ലണ്ടന്‍: എന്‍എച്ച്എസിലെ സമ്മര്‍ദം രൂക്ഷമാക്കി ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങള്‍. ഇന്നലെ ആരംഭിച്ച ഡോക്ടര്‍മാരുടെ പണിമുടക്ക് ഫെബ്രുവരി 29 വരെയാണ് നീളുക. ഗവണ്‍മെന്റ് 35 ശതമാനം ശമ്പളവര്‍ദ്ധന അനുവദിക്കുന്നത് വരെ പണിമുടക്ക് തുടരുമെന്ന നിലയിലാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. മന്ത്രിമാര്‍ ഈ ഓഫറിനെ അംഗീകരിക്കുന്നുമില്ല. എന്‍എച്ച്എസിലെ വിന്റര്‍ സമ്മര്‍ദങ്ങള്‍ ഇപ്പോഴും രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സമരങ്ങള്‍. കഴിഞ്ഞ ആഴ്ചയിലെ ഓരോ ദിവസവും ഫ്ളൂ ബാധിച്ച് ശരാശരി 2208 രോഗികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മുന്‍ ആഴ്ചയിലെ 2390 എന്ന നിരക്കില്‍ നിന്നും എണ്ണം കുറഞ്ഞത് മാത്രമാണ് ആശ്വാസം. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ ഘട്ടത്തില്‍ 638 രോഗികള്‍ മാത്രമാണ് ഫ്ളൂ

Full Story
  23-02-2024
ഇസ്രയേലിനുള്ള ആയുധക്കയറ്റുമതി ലൈസന്‍സ് റദ്ദാക്കാനൊരുങ്ങി യുകെ

ലണ്ടന്‍: റഫയില്‍ ശക്തമായ ആക്രമണവുമായി ഇസ്രായേല്‍ മുന്നോട്ടു പോവുന്നതിനിടെ കടുത്ത നടപടിക്കൊരുങ്ങി യു.കെ. ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനാണ് യു.കെ ഒരുങ്ങുന്നത്. ഗസ്സയിലെ മാനുഷിക ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുന്നതിനിടെ കടുത്ത നടപടിയെടുക്കാന്‍ ബ്രിട്ടന് മേല്‍ സമ്മര്‍ദം ഏറുന്നതിനിടെയാണ് കയറ്റുമതി ലൈസന്‍സ് റദ്ദാക്കാനുള്ള നീക്കം.എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് യു.കെയില്‍ നിന്നുള്ള മന്ത്രിമാരെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേല്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിച്ചുവെന്ന വ്യക്തമായാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് സൂചന.റഫയിലെ കരയാക്രമണത്തില്‍ നിന്നും

Full Story
  23-02-2024
എനര്‍ജി ബില്‍ ഏപ്രില്‍ മുതല്‍ കുറയും

ലണ്ടന്‍: ഏപ്രിലില്‍ ഊര്‍ജ്ജ വില കുത്തനെ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. റെഗുലേറ്റര്‍ ഓഫ്ജെം പുതിയ വില പരിധി ഇന്ന്പ്രഖ്യാപിക്കും. കണ്‍സള്‍ട്ടന്‍സി കോണ്‍വാള്‍ ഇന്‍സൈറ്റ് 14% ഇടിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിധി പ്രഖ്യാപിക്കുന്നതോടെ ശരാശരി വാര്‍ഷിക ബില്‍ £1,656 ആയി മാറും, രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വില പരിധിയുടെ രൂപരേഖയാണ് ഇന്ന് പ്രഖ്യാപിക്കുക. അതേസമയംബില്ലുകള്‍ ഇപ്പോഴും ഉയര്‍ന്നതാണെന്നും പലരും അടയ്ക്കാന്‍ പാടുപെടുമെന്നും പ്രചാരണക്കാര്‍ പറയുന്നു. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്ലന്‍ഡ് എന്നിവിടങ്ങളിലെ 29 ദശലക്ഷം കുടുംബങ്ങള്‍ക്ക് ഓഫ്ഗാമിന്റെ വില പരിധി ആശ്വാസമാകും.

Full Story

[533][534][535][536][537]
 
-->




 
Close Window