Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
ബ്രിട്ടന്‍ കുടിയേറ്റക്കാരുടെ ആകര്‍ഷണ കേന്ദ്രമാകുന്നു, യുകെയെ വിമര്‍ശിച്ച് ഫ്രാന്‍സ്
reporter

ലണ്ടന്‍: നിയമം ലംഘിച്ച് വരുന്നവര്‍. അവര്‍ക്ക് താമസിക്കാന്‍ സൗജന്യ ഹോട്ടല്‍ മുറികള്‍, തൊഴിലവസരങ്ങള്‍ എന്നിവ നല്‍കുന്ന ഒരു രാജ്യം. പിന്നെ എങ്ങനെയാണ് ബ്രിട്ടന്‍ അനധികൃത കുടിയേറ്റക്കാരുടെ ലക്ഷ്യകേന്ദ്രമായി മാറാതിരിക്കുക? ചോദിക്കുന്നത് ബ്രിട്ടനിലെ നേതാക്കളല്ല, മറിച്ച് ഫ്രഞ്ച് രാഷ്ട്രീയ നേതാക്കളാണ്. ഈ വിധത്തില്‍ ആകര്‍ഷണീയമായ ഓഫറുകള്‍ നല്‍കിയാണ് ബ്രിട്ടന്‍ 'കാന്തമായി' രൂപമെടുക്കുന്നതെന്ന് ഫ്രഞ്ച് നേതാക്കള്‍ ആരോപിച്ചു. യുകെ അഭയാര്‍ത്ഥി അപേക്ഷകരോട് വളരെ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് ഇവര്‍ വിമര്‍ശിക്കുന്നു. കെയര്‍, കണ്‍സ്ട്രക്ഷന്‍, കൃഷി എന്നീ മേഖലകളിലായി ഏകദേശം 16,000 പേര്‍ക്കാണ് ജോലി ചെയ്യാനുള്ള അവകാശം നല്‍കിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗുരുതരമായ ജോലിക്കാരുടെ ക്ഷാമം നേരിടുന്ന ജോലികളിലേക്കാണ് അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് പ്രവേശനം സിദ്ധിക്കുക. ശരാശരി വരുമാനത്തിന്റെ 80 ശതമാനവും ഇവര്‍ക്ക് കൈയില്‍ കിട്ടും. 2022-ല്‍ 19,231 പേരാണ് വര്‍ക്ക് പെര്‍മിറ്റുകള്‍ക്കായി അപേക്ഷിച്ചത്. ഇതില്‍ 15,706 അപേക്ഷകര്‍ക്ക് ഹോം ഓഫീസ് ഇതിനുള്ള അനുമതി നല്‍കി. ബെനഫിറ്റുകള്‍ ഉപേക്ഷിക്കാതെ തന്നെ പണം ലഭിക്കുന്ന ജോലികള്‍ ചെയ്ത് ആയിരങ്ങള്‍ ഇവിടെ കഴിഞ്ഞുകൂടുന്നുണ്ട്. യുകെ നല്‍കുന്ന ഈ സൗകര്യങ്ങള്‍ കുടിയേറ്റക്കാര്‍ മുതലാക്കുകയാണ് ചെയ്യുന്നതെന്ന് ഫ്രഞ്ച് സീനിയര്‍ നേതാക്കള്‍ ആരോപിക്കുന്നു. നോര്‍ത്തേണ്‍ ഫ്രാന്‍സിലെ തീരമേഖലകള്‍ ചാനല്‍ കടക്കാനുള്ള വിക്ഷേപണകേന്ദ്രങ്ങളാക്കി മാറ്റുന്നതിന് കാരണം യുകെയുടെ മൃദുസമീപനമെന്നാണ് ഇവരുടെ വിമര്‍ശനം.

 
Other News in this category

 
 




 
Close Window