Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ലൈംഗിക കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന
reporter

ലണ്ടന്‍: യുകെയില്‍ ഏറ്റവും കൂടുതല്‍ ബലാത്സംഗങ്ങളും, ലൈംഗിക പീഡനങ്ങളും അരങ്ങേറുന്ന ദുരിതമേഖലകളുടെ പട്ടിക പുറത്തുവന്നു. ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഏറ്റവും അധികം ഇരകളാകേണ്ടി വരുന്ന ഇടങ്ങളുടെ പട്ടികയാണ് സണ്‍ തയ്യാറാക്കിയത്. ക്ലീവ്ലാന്‍ഡാണ് നിലവില്‍ ഇംഗ്ലണ്ടിലെ ലൈംഗിക കുറ്റകൃത്യങ്ങളുടെ ആസ്ഥാനം. ജനസംഖ്യയില്‍ 1000 പേര്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ഇവിടെയാണ് അരങ്ങേറുന്നത്. 1000 പേരില്‍ 4.6 ലൈംഗിക കുറ്റകൃത്യങ്ങളാണ് ക്ലീവ്ലാന്‍ഡില്‍ നടക്കുന്നതെന്ന് പുതിയ ഒഎന്‍എസ് കണക്കുകള്‍ വ്യക്തമാക്കുന്നു. യുകെയിലെ ഏറ്റവും ചെറിയ പോലീസ് സേനകളില്‍ ഒന്നായിട്ടും ഹാര്‍ട്ടില്‍പൂള്‍, മിഡില്‍സ്ബറോ, ക്ലീവ്ലാന്‍ഡ് & സ്റ്റോക്ടണ്‍ ഓണ്‍ ടീസ് എന്നിവിടങ്ങള്‍ കവര്‍ ചെയ്യുന്ന ക്ലീവ്ലാന്‍ഡ് പോലീസ് ഫോഴ്സിന് വന്‍തോതില്‍ ലൈംഗിക കുറ്റകൃത്യങ്ങളുടെ പരമ്പര തന്നെ നേരിടേണ്ടിവരുന്നുണ്ട്.

മിഡില്‍സ്ബറോയില്‍ സ്ഥിതി രൂക്ഷമായി വരികയാണെന്ന് ഇവിടുത്തെ താമസക്കാര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. രാത്രി കാലങ്ങളില്‍ പുറത്തിറങ്ങാന്‍ തന്നെ ഭയപ്പാടാണ്. ചിലപ്പോഴെല്ലാം മയക്കുമരുന്ന് കുത്തിവെച്ച് തട്ടിക്കൊണ്ട് പോയി ബലാത്സംഗത്തിന് ഇരകളാകുന്ന സംഭവങ്ങളും രേഖപ്പെടുത്തുന്നു. രണ്ടാം സ്ഥാനത്തുള്ള ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ 4.1 ലൈംഗിക കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെസ്റ്റ് യോര്‍ക്ക്ഷയറില്‍ ഇത് 4 എന്ന തോതിലാണ്. അതേസമയം ഇംഗ്ലണ്ടിലും, വെയില്‍സിലും ഏറ്റവും സുരക്ഷിതമായ ഇടം സറേയാണ്. ഇവിടെ 1000 പേരില്‍ പ്രതിവര്‍ഷം 2 ലൈംഗിക കുറ്റകൃത്യങ്ങള്‍ മാത്രമാണ് പ്രതിവര്‍ഷം രേഖപ്പെടുത്തുന്നത്. ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍, ബെഡ്ഫോര്‍ഡ്ഷയര്‍, വില്‍ഷയര്‍ എന്നിവിടങ്ങളും രാജ്യത്തെ സുരക്ഷിത മേഖലകളാണ്.

 
Other News in this category

 
 




 
Close Window