Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.4702 INR  1 EURO=109.9143 INR
ukmalayalampathram.com
Wed 15th Apr 2026
UK Special
  15-04-2026
ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഭക്ഷണക്രമത്തില്‍ വലിയ മാറ്റങ്ങള്‍

ലണ്ടന്‍: കുട്ടികളുടെ ആരോഗ്യവും പോഷകാഹാരവും മെച്ചപ്പെടുത്തുന്നതിനായി ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഭക്ഷണക്രമത്തില്‍ സര്‍ക്കാര്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം ഡീപ്പ്-ഫ്രൈഡ് ഭക്ഷണങ്ങള്‍ നിരോധിക്കുകയും, പഞ്ചസാര കൂടുതലുള്ള വിഭവങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്യും. ആഴ്ചയിലെ ഭൂരിഭാഗം ദിവസങ്ങളിലും മധുര പലഹാരങ്ങള്‍ക്ക് പകരം പഴങ്ങള്‍ നല്‍കും. സോസേജ് റോള്‍, പിസ തുടങ്ങിയ ഭക്ഷണങ്ങള്‍ ദിവസേന നല്‍കുന്നത് അവസാനിപ്പിക്കും. ഡെസേര്‍ട്ടുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ അനുവദിക്കുകയുള്ളു. കൂടുതല്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തും.

പ്രൈമറി

Full Story
  15-04-2026
യുകെയില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ്

ലണ്ടന്‍: യുകെയിലെ വിവിധ നഗരങ്ങളില്‍ പാര്‍ക്കിങ് മെഷീനുകള്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ തട്ടിപ്പ് വ്യാപകമാകുന്നു. 'ക്വിഷിങ്' എന്നറിയപ്പെടുന്ന ഈ തട്ടിപ്പിലൂടെ വാഹന ഉടമകളുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ക്കിങ് ഫീസിനായി മെഷീനുകളില്‍ പതിപ്പിച്ചിട്ടുള്ള ഔദ്യോഗിക ക്യുആര്‍ കോഡുകള്‍ക്ക് മുകളില്‍ തട്ടിപ്പുകാര്‍ വ്യാജ സ്റ്റിക്കറുകള്‍ ഒട്ടിച്ചാണ് ഇരകളെ കുടുക്കുന്നത്. ലണ്ടന്‍, പോര്‍ട്‌സ്മൗത്ത്, ബോണ്‍മൗത്ത്, ബെല്‍ഫാസ്റ്റ്, നോട്ടിംഗ്ഹാംഷെയര്‍ തുടങ്ങിയ നഗരങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചതോടെ പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വ്യാജ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഉപയോക്താവ് പാര്‍ക്കിങ് കമ്പനികളുടെ

Full Story
  15-04-2026
യുകെയിലെ മലയാളികള്‍ വിഷു ആഘോഷത്തിന് ഒരുക്കം

ലണ്ടന്‍/സോമര്‍സെറ്റ്: ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ വിഷു ഇന്ന്. പ്രകൃതിയുടെ സമ്പല്‍സമൃദ്ധി നിറഞ്ഞ വിഷുക്കണി കണ്ട് മലയാളി സമൂഹം പുതുവര്‍ഷത്തെ വരവേല്‍ക്കും. കൈനീട്ടം വാങ്ങിയും വിഷുസദ്യ ഒരുക്കിയും ആഘോഷത്തിലേക്ക് കടക്കാനാണ് ഒരുക്കങ്ങള്‍. അഞ്ചു തിരിയിട്ടു കത്തിച്ച വിളക്കിനു മുന്നില്‍ ഒരുക്കിയ കണി കാണാന്‍ മുതിര്‍ന്നവര്‍ കുട്ടികളെ കണ്ണുകള്‍ പൊത്തിപ്പിടിച്ച് കൂട്ടിക്കൊണ്ടുവരും. വീട്ടിലെ മുതിര്‍ന്ന അംഗം കണിക്കൊന്നയും നാണയവും ചേര്‍ത്ത് കുടുംബാംഗങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്‍കും. വീടുകളില്‍ മാത്രമല്ല, യുകെയിലെ ചില ക്ഷേത്രങ്ങളിലും മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിലും വിഷുക്കണി ഒരുക്കിയിട്ടുണ്ട്.

Full Story

  15-04-2026
ലണ്ടനില്‍ വാഹന മോഷ്ടാവിനെ പിടികൂടിയത് പൊലീസ് നായ

ലണ്ടന്‍: തുടര്‍ച്ചയായി വാഹന മോഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പ്രതിയെ പൊലീസ് നായ പിടികൂടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മെട്രോപൊളിറ്റന്‍ പൊലീസ് പങ്കുവച്ച ദൃശ്യങ്ങളില്‍ ലൂയിസ് എന്ന പ്രതി പുഴയിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ് കാണുന്നത്. ഇയാളെ പൊലീസ് നായ ബൗസറാണ് പിന്തുടര്‍ന്ന് കീഴടക്കിയത്. 26 കുറ്റകൃത്യങ്ങളുമായി ബന്ധമുള്ള ലൂയിസ് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട മോഷ്ടാവാണ്. ഇയാളെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയപ്പോള്‍ ജനല്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സിനിമാ സ്‌റ്റൈലില്‍ പിന്തുടരുകയായിരുന്നു. മേല്‍ക്കൂരയിലും പൂന്തോട്ടത്തിലുമെല്ലാം പ്രതിയെ പിന്തുടര്‍ന്ന പൊലീസ്, പിന്നീട് നായ ബൗസറിനെയും

Full Story
  15-04-2026
മുംബൈ വിമാനത്താവളത്തില്‍ 10 മണിക്കൂര്‍: പാകിസ്ഥാന്‍ യുവതിയുടെ ഹൃദ്യം നിറഞ്ഞ അനുഭവം

ലണ്ടനില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ വിമാനത്താവളത്തില്‍ 10 മണിക്കൂര്‍ നീണ്ട ലേഓവര്‍ സമയത്ത് ലഭിച്ച അനുഭവം പാകിസ്ഥാന്‍ യുവതി വാന്‍സിപ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. വിമാന യാത്ര വൈകിയതിനാല്‍ ക്ഷീണിതയായിരുന്നു. എന്നാല്‍ വിമാനത്താവളത്തിലെ ലോഞ്ചില്‍ വിശ്രമിക്കാനും ഭക്ഷണം ആസ്വദിക്കാനും കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു. 'ഇന്ത്യയില്‍ നിന്നും എനിക്ക് ഊഷ്മളമായ അനുഭവം ലഭിച്ചു,' എന്ന് വാന്‍സിപ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ പാസ്പോര്‍ട്ട് കൈവശം വച്ചതിനാല്‍ തുടക്കത്തില്‍ ചെറിയ ആശങ്കയുണ്ടായിരുന്നെങ്കിലും, വിമാനത്താവളം വിട്ടുപോകാതെ അന്താരാഷ്ട്ര ടെര്‍മിനലില്‍ തുടരുന്നതിനാല്‍ കാര്യമായ ഇമിഗ്രേഷന്‍

Full Story
  14-04-2026
ബ്രിട്ടനിലെ ഫസ്റ്റ്ടൈം ബയേഴ്സിന് തിരിച്ചടികളുടെ കാലം

ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ഇപ്പോള്‍ കടുത്ത തിരിച്ചടികളാണ് നേരിടുന്നത്. പലിശ നിരക്കുകളുടെ ഉയര്‍ച്ചയും സ്റ്റാമ്പ് ഡ്യൂട്ടി ഹോളിഡേ അവസാനിച്ചതും വലിയ ബാധ്യതയായി മാറിയിരിക്കുകയാണ്. 2025 ഏപ്രില്‍ മുതല്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ 408 മില്ല്യണ്‍ പൗണ്ട് സ്റ്റാമ്പ് ഡ്യൂട്ടിയായി നല്‍കേണ്ടിവന്നു. മുന്‍ വര്‍ഷം ഇത് 101 മില്ല്യണ്‍ പൗണ്ടായിരുന്നു. റൈറ്റ്മൂവിന്റെ കണക്കുകള്‍ പ്രകാരം, ഒരു മേഖലയില്‍ നിന്നുമാത്രം ലഭിച്ച സ്റ്റാമ്പ് ഡ്യൂട്ടിയുടെ പകുതിയും ട്രഷറി കൈക്കലാക്കി.

125,000 പൗണ്ടിന് മുകളിലുള്ള പ്രോപ്പര്‍ട്ടികള്‍ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടി ബാധകമാകുന്നത്. 2022-ല്‍ ടോറി ഗവണ്‍മെന്റ് പരിധി 250,000 പൗണ്ടാക്കി

Full Story
  14-04-2026
ലണ്ടനില്‍ നിന്നും മാമ്പഴം അയച്ച ഡയറക്ടര്‍; സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മുംബൈ: കമ്പനി മീറ്റിംഗിനിടെ 'മാമ്പഴം കഴിക്കാന്‍ തോന്നുന്നു' എന്ന് പറഞ്ഞ ജീവനക്കാരിക്ക്, ലണ്ടനില്‍ നിന്നും പെട്ടി നിറയെ മാമ്പഴം അയച്ചുകൊടുത്ത ഡയറക്ടറുടെ നടപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജീവനക്കാരിയായ മുദ്രിക കാവ്ഡിയയാണ് സംഭവം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. 'കഴിഞ്ഞ ദിവസം മീറ്റിംഗില്‍ ഞാന്‍ ഡയറക്ടറോട് നാട്ടില്‍ നല്ല മാമ്പഴം കിട്ടുന്നില്ലെന്നും എനിക്കും അച്ഛനും അത് നഷ്ടമാകുന്നുണ്ടെന്നും പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം, അദ്ദേഹം ആരുടെയോ കൈവശം രണ്ട് പെട്ടി മാമ്പഴം വീട്ടിലെത്തിച്ചു. അത്തരം നേതാക്കളെ ദൈവം അനുഗ്രഹിക്കട്ടെ,' എന്നാണ് മുദ്രിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചത്.

മാമ്പഴം ലഭിച്ചതിന്റെ ചിത്രം പങ്കുവച്ച പോസ്റ്റ് വളരെ

Full Story
  14-04-2026
മയ്യനാട്ട് വീട്ടിലെത്തിയ ബ്രിട്ടീഷ് പൗരന്‍

കൊല്ലം: പുലര്‍ച്ചെ വീട്ടിലെത്തിയ വിദേശ പൗരനെ കണ്ട് കുടുംബാംഗങ്ങള്‍ ഞെട്ടി. മയ്യനാട്ട് കോടവിള പടിഞ്ഞാറ്റതില്‍ വിഷ്ണുവിന്റെ വീടിന്റെ വാതിലില്‍ ശക്തമായി മുട്ടിയെത്തിയത് ബ്രിട്ടീഷ് പൗരനായ ഹിറ്റ് പാട്രിക് ജോണ്‍ (യുവാവ്) ആയിരുന്നു. നഗരത്തിലെ ഹോട്ടലില്‍ താമസിച്ചിരുന്ന പാട്രിക്, കൊട്ടിയം സ്വദേശിയായ ഗൈഡിനൊപ്പം ബാറുകളില്‍ മദ്യപിച്ചിരുന്നു. ഗൈഡ് ബോധരഹിതനായതോടെ ഒറ്റയ്ക്ക് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് പാട്രിക് വഴിതെറ്റി മയ്യനാട്ട് എത്തിയത്. രാത്രി മുഴുവന്‍ വഴിതെറ്റി നടന്നുവെന്നും സഹായിക്കണമെന്നുമായിരുന്നു യുവാവിന്റെ അഭ്യര്‍ഥന.

അസമയത്ത് വീട്ടിലെത്തിയ വിദേശിയെ കണ്ട വീട്ടുകാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന്

Full Story
[1][2][3][4][5]
 
-->




 
Close Window