Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
യുകെയിലെ മലയാളികള്‍ വിഷു ആഘോഷത്തിന് ഒരുക്കം
reporter

ലണ്ടന്‍/സോമര്‍സെറ്റ്: ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും ആഘോഷമായ വിഷു ഇന്ന്. പ്രകൃതിയുടെ സമ്പല്‍സമൃദ്ധി നിറഞ്ഞ വിഷുക്കണി കണ്ട് മലയാളി സമൂഹം പുതുവര്‍ഷത്തെ വരവേല്‍ക്കും. കൈനീട്ടം വാങ്ങിയും വിഷുസദ്യ ഒരുക്കിയും ആഘോഷത്തിലേക്ക് കടക്കാനാണ് ഒരുക്കങ്ങള്‍. അഞ്ചു തിരിയിട്ടു കത്തിച്ച വിളക്കിനു മുന്നില്‍ ഒരുക്കിയ കണി കാണാന്‍ മുതിര്‍ന്നവര്‍ കുട്ടികളെ കണ്ണുകള്‍ പൊത്തിപ്പിടിച്ച് കൂട്ടിക്കൊണ്ടുവരും. വീട്ടിലെ മുതിര്‍ന്ന അംഗം കണിക്കൊന്നയും നാണയവും ചേര്‍ത്ത് കുടുംബാംഗങ്ങള്‍ക്ക് വിഷുക്കൈനീട്ടം നല്‍കും. വീടുകളില്‍ മാത്രമല്ല, യുകെയിലെ ചില ക്ഷേത്രങ്ങളിലും മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിലും വിഷുക്കണി ഒരുക്കിയിട്ടുണ്ട്.

സോമര്‍സെറ്റിലെ ടോണ്ടനിലെ മലയാളി കടയില്‍ കണിക്കൊന്നപ്പൂക്കള്‍ ചെറു പാക്കറ്റുകളായി വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു. 50 ഗ്രാം തൂക്കം വരുന്ന പാക്കറ്റിന് 1.49 പൗണ്ടാണ് വില. പ്ലാസ്റ്റിക് പൂക്കളും ലഭ്യമാണ്. വീടുകളും കടകളും അലങ്കാരത്തിനായി പ്ലാസ്റ്റിക് പൂക്കള്‍ വാങ്ങുകയാണ്. വിഷുവിനോടനുബന്ധിച്ച് മലയാളി സമൂഹം പ്രത്യേക വസ്ത്രങ്ങള്‍ വാങ്ങുന്നതിലും സജീവമാണ്. ലണ്ടന്‍ കേന്ദ്രീകരിച്ചുള്ള വസ്ത്ര വ്യാപാരശാലകളും ആഘോഷത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തേക്കുള്ള സമ്പല്‍സമൃദ്ധിയും ഐശ്വര്യവുമാണ് വിഷുക്കണിയിലൂടെ പ്രതീക്ഷിക്കുന്നത്. യുകെയിലെ മലയാളി വിപണിയും വീടുകളും ഇന്ന് വിഷു ഒരുക്കങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്.

 
Other News in this category

 
 




 
Close Window