Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8826 INR  1 EURO=110.1443 INR
ukmalayalampathram.com
Tue 11th Aug 2026
 
 
UK Special
  Add your Comment comment
മുംബൈ വിമാനത്താവളത്തില്‍ 10 മണിക്കൂര്‍: പാകിസ്ഥാന്‍ യുവതിയുടെ ഹൃദ്യം നിറഞ്ഞ അനുഭവം
reporter

ലണ്ടനില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ വിമാനത്താവളത്തില്‍ 10 മണിക്കൂര്‍ നീണ്ട ലേഓവര്‍ സമയത്ത് ലഭിച്ച അനുഭവം പാകിസ്ഥാന്‍ യുവതി വാന്‍സിപ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. വിമാന യാത്ര വൈകിയതിനാല്‍ ക്ഷീണിതയായിരുന്നു. എന്നാല്‍ വിമാനത്താവളത്തിലെ ലോഞ്ചില്‍ വിശ്രമിക്കാനും ഭക്ഷണം ആസ്വദിക്കാനും കഴിഞ്ഞുവെന്ന് അവര്‍ പറഞ്ഞു. 'ഇന്ത്യയില്‍ നിന്നും എനിക്ക് ഊഷ്മളമായ അനുഭവം ലഭിച്ചു,' എന്ന് വാന്‍സിപ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ പാസ്പോര്‍ട്ട് കൈവശം വച്ചതിനാല്‍ തുടക്കത്തില്‍ ചെറിയ ആശങ്കയുണ്ടായിരുന്നെങ്കിലും, വിമാനത്താവളം വിട്ടുപോകാതെ അന്താരാഷ്ട്ര ടെര്‍മിനലില്‍ തുടരുന്നതിനാല്‍ കാര്യമായ ഇമിഗ്രേഷന്‍ പരിശോധനകളൊന്നും ഉണ്ടായില്ല. സുരക്ഷാ പരിശോധനകള്‍ സുഗമമായിരുന്നുവെന്നും ജീവനക്കാര്‍ സൗഹൃദപരമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. ലോഞ്ചില്‍ വിശ്രമിക്കുന്നതിനിടെ ബാഗില്‍ സംശയാസ്പദമായ ഒന്നുണ്ടെന്ന് അറിയിച്ചെങ്കിലും, അത് പവര്‍ ബാങ്ക് മാത്രമായിരുന്നു. ജീവനക്കാര്‍ വിനയത്തോടെ അത് മാറ്റാന്‍ ആവശ്യപ്പെട്ടുവെന്നും, 'എന്റെ അനുഭവം പൊതുവെ മികച്ചതായിരുന്നു. മുംബൈ കണ്ടപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എല്ലാ സ്റ്റാഫുകളും മികച്ചവരായിരുന്നു,' എന്ന് വാന്‍സിപ പറഞ്ഞു.

'ഇന്ത്യയില്‍, 10 മണിക്കൂര്‍ ഒരു പാകിസ്ഥാനിയായി' എന്ന അടിക്കുറിപ്പോടെയാണ് അവര്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വാന്‍സിപയുടെ സത്യസന്ധമായ അനുഭവക്കുറിപ്പിന് നിരവധി സമൂഹമാധ്യമ ഉപയോക്താക്കള്‍ അഭിനന്ദനവും നന്ദിയും അറിയിച്ചു. 'യഥാര്‍ത്ഥ ആളുകളുടെ യഥാര്‍ത്ഥ അനുഭവങ്ങള്‍ അറിയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,' എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. 'പാകിസ്ഥാനികള്‍ക്ക് ഇന്ത്യയിലൂടെ സഞ്ചരിക്കുന്നത് സ്വപ്നമാണ്,' എന്നും മറ്റൊരാള്‍ കുറിച്ചു. 'ഇന്ത്യയില്‍ നിന്നും നല്ല അനുഭവം ലഭിച്ചതില്‍ സന്തോഷം,' എന്നും, 'ഒരിക്കല്‍ നിങ്ങള്‍ക്ക് ഇന്ത്യയെ കുറിച്ച് കൂടുതല്‍ അറിയാനും സ്വതന്ത്രമായി സഞ്ചരിക്കാനും കഴിയട്ടെ,' എന്നും ആശംസകള്‍ പങ്കുവച്ചു.

 
Other News in this category

 
 




 
Close Window